മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് പത്രം പിറന്നുവീണ കോഴിക്കോടിന്റെ മണ്ണില്‍ നാളെ തുടക്കം. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തത്സമയ ഓണ്‍ലൈന്‍ ഭാഷണത്തിലൂടെ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തും. ശതാബ്ദി ആഘോഷാരംഭവേദിയില്‍ ദീപംകൊളുത്തി അനുഗ്രഹപ്രകാശം ചൊരിയാന്‍ മലയാളത്തിലെ 11 സാംസ്‌കാരികനായകരെത്തും.ശതാബ്ദിഫലകം ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായര്‍ അനാച്ഛാദനം ചെയ്യും.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, എം.പി.യും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ (ഇരുവരും ഓണ്‍ലൈന്‍), മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയര്‍ ബീനാ ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി., എളമരം കരീം എം.പി., മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ. മാധവന്‍ എന്നിവരുടെ വിശിഷ്ടസാന്നിധ്യമുണ്ടാവും.
മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ആമുഖഭാഷണം നിര്‍വഹിക്കും. ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് സ്വാഗതം പറയും. ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര ശ്രേയാംസ് കുമാര്‍ നന്ദിപറയും.
Content Highlights: Mathrubhumi's centenary celebrations to be held on March 18 in Kozhikode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..