പഴയൊരു തമാശയാണ്. ആരംഭകാലത്തെ മാതൃഭൂമി മാനേജരുടെ പക്കല്‍ കുറച്ച് അച്ചുകളേയുണ്ടായിരുന്നുള്ളു. ഈ അച്ചുകള്‍ക്ക് വഴങ്ങുന്ന വാക്കുകളിലേക്ക് വിവര്‍ത്തനം ചെയ്താണ് മാതൃഭൂമി വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിപ്പോന്നത്. മാതൃഭൂമി തനതായ ഒരുഭാഷ സൃഷ്ടിച്ചതിങ്ങനെ എന്നാണിക്കഥ പ്രചരിച്ചത്. കാലാന്തരത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച അച്ചുകൂടങ്ങളിലൊന്നായി മാതൃഭൂമി മാറുകയും ആരംഭത്തിലെ എല്ലാ കയ്പുകളും ശമിക്കുകയും ചെയ്തു. മാതൃഭൂമിയിലെ അച്ചുകള്‍കൊണ്ട് എഴുതാനാവാത്ത പദങ്ങള്‍ മലയാളത്തിലില്ലെന്നായി. 'അച്ചുപിഴയല്ലാത്തൊരു പിഴയും നമുക്ക് സംഭവിക്കില്ല' എന്ന് അഹങ്കരിച്ച ഭാഷാതമ്പുരാക്കന്മാരോട് എന്നാല്‍ നമുക്ക് കാണാം എന്ന നിലപാടെടുത്തു അച്ചുകൂടത്തിന്റെ, മാരാരുള്‍പ്പെടെയുള്ള മഹാസംശോധകര്‍.
Content Highlights: Podcast of Kalpatta Narayanan on mathrubhumi centenary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..