മനുഷ്യജീവിതം ഒരു മഹത്തായ ബാദ്ധ്യതയാണ്. ആ ബാദ്ധ്യതയെ നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അദ്ധ്വാനത്തിനും അനുസരിച്ചുള്ള ഫലം, യാതൊരു തടസ്സവും കൂടാതെ ആര്‍ക്കും അനുഭവിക്കുവാന്‍ സാധിക്കണം. അതിനെ കുറക്കുവാനൊ, ഇല്ലാതാക്കുവാനൊ, മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനൊ, നശിപ്പിക്കുവാനൊ ഉള്ള ആചാരസമ്പ്രദായങ്ങളൊ, നിബന്ധനകളൊ, മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകകൊണ്ട് അവയെ തീരെ അകറ്റണം. എന്നാല്‍ മാത്രമെ ലോകത്തില്‍ സൗഖ്യവും സ്വാതന്ത്ര്യവും സമാധാനവും പൂര്‍ണ്ണമായി ഉണ്ടാകുവാന്‍ തരമുള്ളു എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ മറ്റെല്ലാ വിഷയങ്ങളേയും പരിശോധിക്കുന്നതാകുന്നു. 1923 മാര്‍ച്ച് 18ലെ ഒന്നാം ലക്കത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗം.
Content Highlights: first editorial of mathrubhumi news paper podcast
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..