Photo: Mathrubhumi Archives
മലബാറില്‍ ഒരു പത്രവും ഖിലാഫത്ത് പ്രവര്‍ത്ത നങ്ങളെ അനുകൂലിച്ചിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായിനിന്ന് സമരങ്ങളെ തിരസ്‌കരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്തു. അതുകൊണ്ട് സത്യസന്ധമായ കലാപവാര്‍ത്തകളും വാഗണ്‍ കൂട്ടക്കൊലയുമൊക്കെ ബ്രിട്ടീഷ് കാഴ്ചപ്പാടിലാണ് അവതരിപ്പിക്കപ്പെട്ടത്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും ബ്രിട്ടീഷ് മലബാറില്‍ അറിയിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോഴാണ് ഒരു പത്രംവേണമെന്ന ആവശ്യം കെ.പി. കേശവമേനോനും മാധവന്‍ നായര്‍ക്കും ബോധ്യപ്പെട്ടത്. മലബാറില്‍ കെ.പി. കേശവമേനോന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അറിയാനുള്ള അവകാശത്തെക്കുറിച്ചുള്ള വേവലാതിയായിരുന്നു.
ബ്രിട്ടീഷ് മലബാറിലുണ്ടായിരുന്ന ഏഴുപത്രങ്ങളും സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ സമ്പൂര്‍ണമായി തമസ്‌കരിച്ചിരുന്നു.
കേരളപത്രികയും മിതവാദി സി. കൃഷ്ണന്റെ പത്രവും ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുകൂലികളായിരുന്നു. ഗാന്ധിജിയുടെ വിമര്‍ശകന്‍കൂടിയായിരുന്ന കൃഷ്ണന്‍ വക്കീല്‍, ബ്രിട്ടീഷുകാര്‍ നാടുവിട്ടാല്‍ ഇന്ത്യ അനാഥമാവും എന്ന പക്ഷക്കാരനായിരുന്നു. ഇംഗ്ലീഷിലുണ്ടായ പത്രങ്ങളും കോണ്‍ഗ്രസിനെ തമസ്‌കരിച്ചിരുന്നു. കൊല്ലത്തുനിന്ന് എ.കെ. പിള്ള ആരംഭിച്ച സ്വരാജിനും പാലക്കാട്ടുനിന്ന് ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ പ്രസിദ്ധീകരിച്ചിരുന്ന യുവഭാരതത്തിനും വടക്കേ മലബാറില്‍ കാര്യമായവായനക്കാരുണ്ടായിരുന്നില്ല.
Content Highlights: wagon massacre
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..