വി.എം. നായരും ഭാര്യ നാലപ്പാട്ട് ബാലാമണിയമ്മയും ഉൾപ്പെട്ട കുടുംബചിത്രം
ഗുരുവായൂർ: മാതൃഭൂമിയിൽ ആധുനികത പരീക്ഷിച്ച പത്രാധിപരായിരുന്നു വി.എം. നായർ എന്ന ഗുരുവായൂർ സ്വദേശി. ഇന്ന് കാണുന്ന പല മാറ്റങ്ങളും വി.എം. നായരുടെകൂടി സംഭാവനയാണ്. വിദ്യാഭ്യാസകാലം കഴിഞ്ഞയുടൻ മുംബൈയിൽ ഹിന്ദുസ്ഥാൻ ടൈംസിലും മാതൃഭൂമിയിലും റിപ്പോർട്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറും വരെ എത്തി.
കാൽനൂറ്റാണ്ട് അദ്ദേഹത്തിന്റെ കാര്യശേഷി മാതൃഭൂമിയെ ഉയർച്ചയിലേക്ക് നയിച്ചു. ഉത്പാദനമേഖലയിലും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിലും അദ്ദേഹം മുൻകൈയെടുത്തു. മാതൃഭൂമി ഓഫീസുകൾ തമ്മിലുള്ള വാർത്താവിനിമയ ബന്ധത്തിനായി ടെലിപ്രിന്റർ സജീവമാക്കിയത് വി.എം. നായരുടെ കാലത്തായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'കിളിവാതിലിലൂടെ' എന്ന പംക്തി കൈകാര്യം ചെയ്തു. 77-ലാണ് വിരമിച്ചത്.

1948-ൽ പുന്നയൂർക്കുളത്ത് താമസമാക്കിയകാലത്ത് മാതൃഭൂമിയുടെ പത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ ജോലി രാജിവെച്ച് സിലോണിലേക്ക് അംബാസഡറായി പോയി. അങ്ങനെയാണ് വി.എം. നായരെ പത്രാധിപരാകാൻ മാതൃഭൂമിയിൽനിന്ന് ക്ഷണിച്ചത്. 1951-ലാണ് പത്രാധിപരായത്.
പിന്നീട് കെ.പി. കേശവമേനോൻ തിരിച്ചെത്തിയപ്പോൾ വി.എം. നായർ പത്രാധിപസ്ഥാനം ഒഴിഞ്ഞുകൊടുത്തു. 1956-ൽ അദ്ദേഹം മാനേജിങ് ഡയറക്ടറുമായി.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..