വി.കെ. കേശവ മേനോൻ
കൊച്ചി: മൊബൈലും ഇന്റർനെറ്റും വരുന്നതിനു മുൻപുള്ള കാലമാണ്. ടി.വി. ചാനലുകളുമില്ല. അന്ന് എസ്.എസ്.എൽ.സി. പരീക്ഷാഫലം വരുന്നതിന്റെ തലേന്ന് എരൂർ പുത്തൻമഠത്തിൽ സ്‌കൂൾ കുട്ടികളുടെ തിരക്കായിരിക്കും. അക്ഷമയോടെ കാത്തുനിൽക്കുന്ന അവർക്കിടയിലേക്ക് കേശവ മേനോൻ വരും, മാതൃഭൂമിയുടെ കൊച്ചി ഓഫീസിൽനിന്നു വാങ്ങിയ പരീക്ഷാഫലത്തിന്റെ നീണ്ട ലിസ്റ്റുമായി. മേനോന് ജീവിതത്തിന്റെ ഭാഗമായിരുന്നു പത്രവും പൊതുപ്രവർത്തനവും. തൃപ്പൂണിത്തുറക്കാർക്ക് അദ്ദേഹം 'മാതൃഭൂമി കേശവ മേനോൻ' ആയിരുന്നു. സ്റ്റാച്യുവിൽനിന്ന് വലിയമ്പലത്തിലേക്ക് നീളുന്ന വഴിയിൽ ഭാരത് കേഫിനു മുകളിലായിരുന്നു ഓഫീസ്.
അക്കാലത്ത് ലേഖകനായി വാർത്തകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'അക്കാലത്ത് അച്ഛനൊപ്പം അത്തച്ചമയം റിപ്പോർട്ട് ചെയ്യാൻ പോയതൊക്കെ എനിക്ക് ഓർമയുണ്ട്'-കേശവ മേനോന്റെ മകൻ രാജീവൻ ഓർക്കുന്നു.

ഇരുമ്പനം, തൃപ്പൂണിത്തുറ, മരട്, പുതിയകാവ് എന്നിവിടങ്ങളിലെല്ലാം 'മാതൃഭൂമി'യുടെ വിതരണം മേനോനായിരുന്നു. ഏജൻസിയുടെ 50 വർഷം പൂർത്തിയാക്കിയ വേളയിൽ മാതൃഭൂമിയുടെ ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. തൃപ്പൂണിത്തുറ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. ഇടതുപക്ഷത്തിനൊപ്പമായിരുന്ന കേശവ മേനോന് ടി.കെ. രാമകൃഷ്ണൻ, എ.പി. വർക്കി തുടങ്ങിയവർ ഉൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
2009-ലായിരുന്നു കേശവ മേനോന്റെ വിയോഗം. ഭാര്യ കമലാക്ഷിയമ്മ. മറ്റു മക്കൾ: ശശിധരൻ (സിഡ്‌നി), മധുസൂദനൻ (റിട്ട. കെ.എസ്.ഇ.ബി.), സുമാദേവി (റിട്ട. എസ്.ബി.ഐ.), ജയൻ (റിട്ട. ആർമി).
വി.കെ. കേശവ മേനോൻ
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..