ടി.എൻ. കേശവൻ
ചെങ്ങന്നൂർ: 1980-കളിൽ മാതൃഭൂമിയുടെ ഏജൻസി ആരംഭിക്കുമ്പോൾ ചെങ്ങന്നൂർ പാണ്ഡവൻപാറ സ്വദേശി ടി.എൻ. കേശവനുണ്ടായിരുന്നത് 30 പത്രമാണ്. 2016-ൽ 75-ാം വയസ്സിൽ മരിക്കുന്നതു വരെ മാതൃഭൂമിയുടെ ഏജന്റായി തുടർന്നു. വായന പല പ്രതിസന്ധികളെയും അതിജീവിക്കുന്ന ഘട്ടത്തിലും അന്ന് കൈയിലുണ്ടായിരുന്നത് 325 പത്രം.
മാതൃഭൂമിയുടെ ഏജൻസി ആരംഭിക്കുന്നതിനു മുൻപേ മറ്റു പ്രസിദ്ധീകരണങ്ങൾ കേശവൻ വിതരണം ചെയ്തിരുന്നു. 60 വർഷത്തെ സേവനമാണ് 2016-ൽ നിലച്ചത്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം.

നടന്നും പിന്നീട്, സൈക്കിളിലുമായിരുന്നു വിതരണം. ആദ്യം തിരുവനന്തപുരത്തും പിന്നീട്, കോട്ടയം, ആലപ്പുഴ യൂണിറ്റുകളിൽനിന്നുമാണ് മാതൃഭൂമിയുടെ പത്രമെത്തിയിരുന്നത്.
പത്രവിതരണത്തിനൊപ്പംതന്നെ പണം വാങ്ങുന്നതിലും അതുകൃത്യമായി ഓഫീസുകളിൽ അടയ്ക്കുന്നതിലും കണിശത പുലർത്തിയിരുന്നു. അവിവാഹിതനായിരുന്ന കേശവനു സഹായത്തിനായി 90-കൾക്കുശേഷം അനന്തരവൻ പി.എ. പ്രകാശുമുണ്ടായിരുന്നു. കോവിഡിനു മുൻപുവരെ പ്രകാശും ഏജൻസി നടത്തിയിരുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..