എൻ.എൻ. സത്യവ്രതൻ
കൊച്ചി: 'മാതൃഭൂമി'യിൽ ചേർന്നപ്പോൾ പത്രാധിപർ കെ.പി. കേശവമേനോൻ പറഞ്ഞ വാക്കുകൾ അദ്ദേഹം പലപ്പോഴും ഓർത്തെടുത്ത് പറയുമായിരുന്നു. 'സത്യവ്രതനെന്നല്ലേ പേര്. പേരു പോലെ തന്നെയാവണം എഴുത്തും'.
പേരുപോലെ തന്നെയായിരുന്നു ജോലിയും. സംഭവിക്കുന്ന കാര്യങ്ങൾ കലർപ്പില്ലാതെ അവതരിപ്പിക്കുന്നതിൽ പ്രത്യേക സിദ്ധിയുമുണ്ടായിരുന്നു സത്യവ്രതന്.

കുമ്പളങ്ങിയിൽ ആയിരുന്നു ജനനം. ലോ കോളേജിൽ പഠിക്കുമ്പോഴാണ് മാധ്യമ പ്രവർത്തനം തിരഞ്ഞെടുത്തത്.
അല്പകാലം ദീനബന്ധു ദിനപത്രത്തിൽ പ്രവർത്തിച്ചു.1958-ലാണ് മാതൃഭൂമിയിൽ ചേർന്നത്. റിപ്പോർട്ടർ, ചീഫ് റിപ്പോർട്ടർ, പ്രത്യേക ലേഖകൻ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 30 വർഷത്തോളം ജോലിചെയ്ത ശേഷം സ്വയം വിരമിച്ചു. 1988-ൽ കേരളകൗമുദിയുടെ റസിഡൻറ് എഡിറ്ററായി. 1993- ലാണ് കേരള പ്രസ് അക്കാദമിയുടെ കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റത്. കേരള പത്രപ്രവർത്തക യൂണിയന്റെ സ്ഥാപക പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. ഇടക്കാലത്ത് അഖിലേന്ത്യാ പത്രപ്രവർത്തക സംഘടനയുടെ ട്രഷററായും പ്രവർത്തിച്ചു. പത്രപ്രവർത്തക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് റഹീം മേച്ചേരി അവാർഡ് നേടിയിട്ടുണ്ട്. വാർത്തയുടെ ശില്പി, വാർത്ത വന്ന വഴി, അനുഭവങ്ങളേ നന്ദി എന്നിവ കൃതികളാണ്. കൊച്ചി കോർപ്പറേഷൻ പുറത്തിറക്കിയ ചരിത്ര സ്മരണിക കൊച്ചി രണ്ടായിരത്തിന്റെ ജനറൽ എഡിറ്ററുമായിരുന്നു. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഡോ. ആശ, ദീപ, രൂപ. മരുമക്കൾ: കെ.കെ. ജയൻ, സന്തോഷ്, പ്രമോദ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..