മനയ്ക്കലാത്തിന്റെ മച്ചാട്ടുള്ള തറവാട്

വടക്കാഞ്ചേരി: പത്രപ്രവർത്തകൻ, സോഷ്യലിസ്റ്റ് നേതാവ്, മികച്ച പ്രസംഗകൻ, സംഘാടകൻ... മച്ചാടുനിന്ന് കേരളത്തിന് ലഭിച്ച മഹദ്വ്യക്തിത്വമായിരുന്നു ആർ.എം. മനയ്ക്കലാത്ത്. മാതൃഭൂമിയുടെ പൂർവകാലത്തെ സജീവസാന്നിധ്യവും.
1940-ൽ 'ഗോമതി'യിലൂടെയാണ് മനയ്ക്കലാത്ത് പത്രപ്രവർത്തനരംഗത്തേക്ക് കാലെടുത്തുവെച്ചത്. ഗാന്ധിജിയെക്കുറിച്ചുള്ള മനയ്ക്കലാത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ചതോടെ തിരുവിതാംകൂർ സർക്കാർ 'ഗോമതി' പത്രം നിരോധിച്ചു. ഇക്കാലത്ത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുമായുള്ള അടുപ്പം സാഹിത്യരംഗത്തേക്കും ശ്രദ്ധതിരിച്ചു. മനയ്ക്കലാത്തിന്റെ പ്രാസമൊപ്പിച്ചുള്ള പ്രസംഗങ്ങൾ തേക്കിൻകാട് മൈതാനത്ത് വൻ ജനാവലിയെ ആകർഷിച്ചിരുന്നു. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ സെക്രട്ടറി, എ.ഐ.സി.സി. അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.
ജയപ്രകാശ് നാരായണൻ, പട്വർധൻ, റാംമനോഹർ ലോഹ്യ, അശോക് മേത്ത തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നത് മനയ്ക്കലാത്താണ്.
1961-ൽ രാഷ്ട്രീയം വിട്ട് മനയ്ക്കലാത്ത് വീണ്ടും പത്രപ്രവർത്തകനായി. 62-ൽ 'മാതൃഭൂമി'യിലെത്തി. ചെന്നൈ ലേഖകനായിരുന്ന അദ്ദേഹം പിന്നീട് പബ്ലിക് റിലേഷൻസ് മാനേജരായി കോഴിക്കോട്ടെത്തി.

മാതൃഭൂമിയിൽ പ്രവർത്തിക്കുന്നതിനിടയിൽ സ്റ്റഡി സർക്കിളിന്റെ മാർഗദർശി എന്ന നിലയിൽ പുതിയ തലമുറയുമായി മനയ്ക്കലാത്ത് നല്ലബന്ധമുണ്ടാക്കിയിരുന്നു. സ്വദേശാഭിമാനി പുരസ്‌കാരമാണ് മനയ്ക്കലാത്തിനു ലഭിച്ച പ്രധാന ബഹുമതി. 1997-ൽ ആണ് മനയ്ക്കലാത്തിന്റെ അന്ത്യം. റോസി തമ്പി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച 'ആർ.എം. മനയ്ക്കലാത്ത് ധിക്കാരത്തിന്റെ വ്രതശുദ്ധി' എന്ന ജീവചരിത്രം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..