പി.വി.നാരായണൻകുട്ടി മാരാർ
തളിപ്പറമ്പ്: വാർത്തകൾ ശേഖരിക്കാനും നൽകാനും പരിമിതമായ സൗകര്യങ്ങളുള്ള നാളുകളിൽ തളിപ്പറമ്പിലെ മാതൃഭൂമിയുടെ ലേഖകനായിരുന്നു പരേതനായ പി.വി.നാരായണൻകുട്ടി മാരാർ. തൃച്ചംബരം സ്വദേശിയാണ്.

പിന്നീട് വിവിധ പത്രങ്ങൾക്കുവേണ്ടിയും വാർത്തയെഴുതി. 2018 ജനുവരി 15-നാണ് അന്തരിച്ചത്. 2017 അവസാന നാളുകളിൽ പോലും പത്രപ്രവർത്തനമേഖലയോട് ഏറെ അടുപ്പം പുലർത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന നാരായണൻകുട്ടി മാരാർ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു. കൂടാതെ, പലമേഖലകളിലും അറിയപ്പെട്ടു. റേഷൻഷോപ്പ് ഉടമയായിരുന്നു.
1963 മുതൽ ടാക്‌സ് പ്രാക്ടീഷണറായി. മഹാത്മാ സഹകരണ പ്രസ് പ്രസിഡന്റ്, സി.കെ.ജി. സ്മാരക സഹകരണ ആസ്പത്രി, തളിപ്പറമ്പ് പാൽ സൊസൈറ്റി എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..