പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രമം
തൃശ്ശൂർ: ആത്മീയവഴിയിലെ തൃശ്ശൂരിന്റെ കൈയൊപ്പാണ് പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രമവും അവിടത്തെ പ്രസിദ്ധീകരണ വിഭാഗവും.
മാതൃഭൂമിയുമായി ഏറെ അടുപ്പം ഈ ആശ്രമത്തിന്റെ എല്ലാ സാരഥികൾക്കുമുണ്ടായിരുന്നു.
മാതൃഭൂമി പിറന്ന് നാലു വർഷം പിന്നിട്ടപ്പോഴാണ് ആശ്രമം തുടങ്ങിയത്. സ്ഥാപകനായ സ്വാമി ത്യാഗീശാനന്ദ മാതൃഭൂമി നേതൃപരമായ പങ്ക് വഹിച്ച സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായിരുന്നു.
ത്യാഗീശാനന്ദയുടെ സേവാപ്രവർത്തനങ്ങളിൽ മഹാത്മാഗാന്ധിയുടെ രാഷ്ട്രസേവാപദ്ധതിയുടെ സ്വാധീനവും വ്യക്തമായി കാണാമായിരുന്നു.
1963 ജനുവരി മുതൽ 1964 ജനുവരി വരെ വിവേകാനന്ദ ജന്മശതവാർഷികമായി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന കാലം. അന്നത്തെ അധ്യക്ഷനായ സ്വാമി ഈശ്വരാനന്ദ ശതാബ്ദി കമ്മിറ്റിയുടെ അധ്യക്ഷനായും എച്ച്.എച്ച്. രാമവർമ പരീക്ഷിത്ത് തമ്പുരാൻ രക്ഷാധികാരിയായും കമ്മിറ്റിക്കു രൂപം കൊടുത്തു.
വിവേകാനന്ദസ്വാമിയുടെ സമ്പൂർണകൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിക്കാനും ശതാബ്ദി സുവനീർ ഇറക്കാനും തീരുമാനിച്ചു.
അന്ന് വിവേകാനന്ദ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 1963 ജനുവരി 17-ന് മാതൃഭൂമിയുടെ പത്രാധിപർ കെ.പി. കേശവമേനോൻ തൃശ്ശൂർ രാമകൃഷ്ണമഠത്തിൽവെച്ച് നിർവഹിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളിൽ കേരളത്തിലെ പ്രമുഖർ പങ്കെടുത്തു.
1963-ൽ തന്നെ 'വിവേകാനന്ദ ശതകപ്രശസ്തി' എന്ന സ്മരണികയും പുറത്തിറക്കി. കോഴിക്കോട് മാതൃഭൂമിയിലാണ് അതിന്റെ അച്ചടി നിർവഹിച്ചത്.
വിവേകാനന്ദ ശതാബ്ദിസ്മാരകമായി 'വിവേകാനന്ദസാഹിത്യസർവ്വസ്വം' മുഴുവനും മലയാളത്തിൽ ഏഴ് വാല്യങ്ങളായി പ്രസിദ്ധീകരിക്കാൻ സ്വാമി ലോക്യാനന്ദയുടെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു.
അങ്ങനെ വിവേകാനന്ദസാഹിത്യത്തിന്റെ അച്ചടിക്കു തുടക്കം കുറിച്ചതിലൂടെ മാതൃഭൂമി മഹത്തായൊരു പുണ്യകർമമാണ് കേരളത്തിനുവേണ്ടി എക്കാലത്തേക്കുമായി ചെയ്തതെന്ന് ഇപ്പോഴത്തെ ആശ്രമാധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ പറഞ്ഞു.
പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രമം
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..