പി.എൻ. നാരായണൻ നായർ
പറവൂർ: കൈയിൽ മാതൃഭൂമി പത്രവും കുശലാന്വേഷണങ്ങളുമായി പി.എൻ. നാരായണൻ നായർ പറവൂരിൽ നിറഞ്ഞുനിന്നത് അര നൂറ്റാണ്ടിലേറെ കാലം. ഏതാനും വർഷം മുമ്പ് പറവൂരിൽ നടന്ന ഒരു ചടങ്ങിൽ പ്രമുഖ പ്രാസംഗികനായ ഒരാൾ വിശേഷിപ്പിച്ചത് നാരായണൻ നായർ പറവൂരിൽ മാതൃഭൂമിയുടെ ബ്രാൻഡ് അംബാസഡറാണെന്നാണ്. വീടുവീടാന്തരം പത്രക്കെട്ടും താങ്ങി കാൽനടയായും പിന്നീട് സൈക്കിളിലും ഒടുവിൽ സ്‌കൂട്ടറിലും മരിക്കുന്നതിന് ഏതാനും നാൾ മുമ്പുവരെ പത്ര വിതരണത്തിലുണ്ടായിരുന്നു.
മലയാളത്തിന്റെ അഭിമാനമായ കേസരി ആർ. ബാലകൃഷ്ണ പിള്ളയുടെ മാടവനപറമ്പ് വീട്ടിലും കഥാകാരനായ പി. കേശവദേവിന്റെ കെടാമംഗലത്തെ നല്ലേടത്ത് വീട്ടിലും ലോകപ്രശസ്ത നർത്തകൻ ആനന്ദശിവറാമിന്റെ ഏഴിക്കരയിലെ വീട്ടിലും മാതൃഭൂമി നൽകിയിരുന്നത് നാരായണൻ നായരാണ്. ഇവരുമായി നല്ല ബന്ധവും സൂക്ഷിച്ചിരുന്നു. അങ്ങനെ അനവധി പേർ. നന്നേ ചെറുപ്പത്തിൽ ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ ജന്മനാടായ പെരുമ്പാവൂർ മുടക്കുഴയിൽനിന്ന് പറവൂരിലെത്തിയ നാരായണൻ നായർ പ്രതിസന്ധികളെ വെല്ലുവിളിച്ച് കഠിന പാതകൾ താണ്ടിയാണ് വിജയത്തിൽ എത്തിയത്. മാതൃഭൂമി പത്രം എന്നാൽ ഒരു കാലഘട്ടത്തിൽ നാരായണൻ നായരായിരുന്നു.

പരേതയായ ശാന്തയാണ് ഭാര്യ. പി.എൻ. സുമ, പി.എൻ. ഉഷ, പി.എൻ. രമ, പി.എൻ. ശ്രീകുമാർ (ദുബായ്) എന്നിവരാണ് മറ്റു മക്കൾ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..