പി.കെ. ബാലകൃഷ്ണക്കുറുപ്പ്
കൊച്ചി: തൊഴിലാളികളുമായി നല്ല ബന്ധം, കമ്പനിയുടെ ഉയർച്ചയ്ക്കു വേണ്ടി കൈമെയ് മറന്നുള്ള പ്രവർത്തനം... പഴമക്കാരുടെ ഓർമയിൽ മാതൃഭൂമി കൊച്ചി യൂണിറ്റിന്റെ ആദ്യ മാനേജർ പി.കെ. ബാലകൃഷ്ണക്കുറുപ്പിനെ കുറിച്ചുള്ള നല്ല ഓർമകൾ ഇന്നുമുണ്ട്. കലൂരിൽ മാതൃഭൂമിയുടെ സ്വന്തം കെട്ടിടം ഉയരുന്നതിനും മുമ്പ് എറണാകുളം ബ്രോഡ് വേയിലായിരുന്നു കുറെക്കാലം പത്രം പ്രവർത്തിച്ചത്, മാർക്കറ്റിലേക്കുള്ള പാലത്തിനടുത്ത ബുക്സ്റ്റാളിൽ.
അന്നുമുതൽക്കേ വടകര കാർത്തികപ്പള്ളി പുതിയോട്ടിൽ ബാലകൃഷ്ണക്കുറുപ്പ് പത്രത്തിനൊപ്പമുണ്ട്. ഖദർ മുണ്ടും ഷർട്ടുമിട്ട് ആവശ്യമുള്ള ഏതു നേരത്തും ഓടിയെത്തുന്ന മാനേജർ എല്ലാവർക്കും പ്രിയപ്പെട്ട ആളായി മാറിയത് പൈട്ടന്നാണ്. പ്രസ്സിലെ സാധാരണ തൊഴിലാളികൾ മുതൽ പ്രധാന വ്യക്തികൾ വരെ കുറുപ്പിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു.

ഭാര്യ: ഓമന അമ്മ. ആറു മക്കളുണ്ട് : സി.എച്ച്. ഗോവിന്ദൻകുട്ടി (റിട്ട. ഹിന്ദുസ്ഥാൻ യൂണിലിവർ, കൊച്ചി), സി.എച്ച്. വിജയലക്ഷ്മി (ചിറ്റൂർ), ഡോ. സി.എച്ച്. മോഹനൻ (ധർമടം), സി.എച്ച്. ഹരീന്ദ്രൻ (റിട്ട. സീനിയർ ചീഫ് പ്രൂഫ്റീഡർ, മാതൃഭൂമി), സി.എച്ച്. സുരേഷ് (ബിസിനസ്), സി.എച്ച്. രാജലക്ഷ്മി.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..