ജോലിമാത്രമല്ല, നാഗേന്ദ്രനു വികാരമായിരുന്നു 'മാതൃഭൂമി'


എൻ.കെ. നാഗേന്ദ്രൻ

ആലപ്പുഴ: മാതൃഭൂമി മുൻ സർക്കുലേഷൻ സൂപ്പർവൈസർ എൻ.കെ. നാഗേന്ദ്രനെ ഒരിക്കൽ പരിചയപ്പെട്ടവർ മറക്കില്ല. ജോലി എന്നതിലുപരി വികാരവും ആത്മാവുമായിരുന്നു അദ്ദേഹത്തിനു 'മാതൃഭൂമി'.

പഴയകാല ഏജന്റുമാർക്കെല്ലാം പ്രിയപ്പെട്ടയാൾ. അന്നത്തെ വരിക്കാർക്കും ഏറെ സ്‌നേഹംതോന്നിയ മാതൃഭൂമിക്കാരനായിരുന്നു നോർത്ത് ആര്യാട് നികർത്തിൽ വീട്ടിൽ എൻ.കെ. നാഗേന്ദ്രൻ.

ഏജന്റുമാരുമായി വ്യക്തിബന്ധം പുലർത്തുന്നതിൽ അദ്ദേഹം മികവുകാട്ടിയിരുന്നു. ഫീൽഡ് വർക്കറായി പ്രവർത്തിച്ചിരുന്നപ്പോഴും ജോലിസമയം നോക്കാതെ പത്രംപിടിക്കാനായി മുൻനിരയിലുണ്ടാകും. എവിടെച്ചെന്നാലും ഒരാളെക്കൊണ്ടെങ്കിലും പത്രം വായിപ്പിക്കാൻ ശ്രമിക്കും.

പത്രം പിടിക്കാൻ പോകുന്നതു അദ്ദേഹത്തിന് ആവേശമായിരുന്നു. ഖദർമുണ്ടും ഷർട്ടുമിട്ടു കറുത്ത ബാഗുമായി എത്തുന്ന അദ്ദേഹത്തെ ഇന്നും ഏജന്റുമാർ ഓർക്കുന്നു. പത്രം കിട്ടിയാലും ഇല്ലെങ്കിലും ചെല്ലുന്നിടത്തെല്ലാം മാതൃഭൂമിയെക്കുറിച്ചും മാതൃഭൂമിയുടെ പാരന്പര്യത്തെക്കുറിച്ചും അദ്ദേഹം വാചാലനാകും. കേൾക്കുന്നവരാരും പത്രം എടുക്കില്ലെന്നു പറയില്ല. കഴിയുമെങ്കിൽ പത്രത്തിനൊപ്പം ഒരു പ്രസിദ്ധീകരണംകൂടി എടുപ്പിക്കും.

50 വർഷത്തോളം പരിചയമുള്ള പൊങ്ങ ഏജന്റുകൂടിയായ വർഗീസ് ജോസഫ് ഇന്നും ഇദ്ദേഹത്തെ ഓർക്കുന്നു. പത്രത്തിന്റെ വരിസംഖ്യക്കുവേണ്ടി ആരോടും പിണങ്ങരുതെന്നു വർഷങ്ങൾക്കുമുൻപ് നാഗേന്ദ്രൻ പറഞ്ഞത് ഇന്നുംപാലിക്കുകയാണു വർഗീസ്.

'പത്രം നനയാതെ വീടുകളിലെത്തിക്കണം. ഓരോ വീട്ടിലെത്തുമ്പോഴും വാതിലിൽ മുട്ടിയശേഷം നടവാതിലിൽ നിൽക്കാതെ വശത്തു മാറിനിൽക്കണം. വീട്ടുകാർ വാതിൽതുറക്കുമ്പോൾ നമ്മളെ ആദ്യം കാണരുത്. പ്രശ്‌നങ്ങളെ ചിരിച്ചുകൊണ്ടു നേരിടണം. ഇങ്ങനെയെല്ലാം നിർദേശിച്ചത് അദ്ദേഹമാണ്. പക്വത നിറഞ്ഞ സംസാരം. ദൂരത്താണെങ്കിലും അടുത്തുള്ളപോലെ തോന്നിപ്പിക്കാൻ കഴിയുന്ന പെരുമാറ്റം'- വർഗീസ് പറയുന്നു.

'1995-ൽ കോട്ടയത്ത് യൂണിറ്റ് തുടങ്ങിയകാലത്ത് ബോട്ടിലാണു പത്രമെത്തുന്നത്. പണംതരാനുള്ള വീടുകളിലെല്ലാം ഒപ്പംവരും. വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കുടിശ്ശിക വാങ്ങിത്തന്നിട്ടുണ്ട്'- തട്ടാശ്ശേരി ഏജന്റ് ഗോപാലകൃഷ്ണൻ ഓർക്കുന്നു. വർഷത്തിൽ രണ്ടുദിവസമൊഴികെ (തിരുവോണത്തിനും ശ്രീനാരായണഗുരു ജന്മദിനത്തിനും) ബാക്കിയെന്നും മാതൃഭൂമിക്കായി പ്രവർത്തിക്കുന്നതായിരുന്നു നാഗേന്ദ്രന്റെ സവിശേഷത. എവിടെയും നടന്നുപോകുന്നതായിരുന്നു ഇഷ്ടം. വൃക്കരോഗത്തെത്തുടർന്ന് 2020 നവംബർ 15-നാണു വിടവാങ്ങിയത്.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented