മാതൃഭൂമിക്കൊപ്പം നടന്ന യുവശക്തി


യാഥാർഥ്യമാക്കിയത് പാതയോരത്തെ കാത്തിരിപ്പുപുര

നവരഞ്ജിനി മാതൃഭൂമി സ്റ്റഡി സർക്കിൾ പ്രവർത്തകർ

അമ്പലപ്പുഴ: യൗവനകാലത്ത് കൂട്ടായ്മയുടെ കരുത്തിൽ സുകുമാരൻനായരും കൂട്ടുകാരും പടുത്തുടർത്തിയത് ജനങ്ങൾക്ക് ആശ്വാസമാകുന്ന കാത്തിരിപ്പുപുര. നാലുപതിറ്റാണ്ടായി പുന്നപ്ര പറവൂർ ജങ്ഷനുസമീപം ദേശീയപാതയോരത്ത് 'മാതൃഭൂമി' എന്നു കൊത്തിവച്ച കാത്തിരിപ്പുപുര പാതവികസനത്തിന്റെ ഭാഗമായി ഏതുനിമിഷവും പൊളിച്ചുമാറ്റും.

പക്ഷേ, നാടിന്റെ ചരിത്രത്തിൽ അതെന്നും ഓർമ്മിക്കപ്പെടും. എൺപതുകളിൽ പറവൂർ ഗ്രാമത്തിന്റെ തിളക്കമായിരുന്ന നവരഞ്ജിനി മാതൃഭൂമി സ്റ്റഡിസർക്കിളിന്റെ അമരക്കാരനായിരുന്ന പറവൂർ ഗോവിന്ദത്തിൽ വി. സുകുമാരൻനായർക്ക് അക്കാലമോർക്കുമ്പോൾ ഇന്നും ആവേശംനിറയും.

നവരഞ്ജിനിയുടെ വിജയഗാഥ

വി. സുകുമാരൻ നായർ

മാതൃഭൂമിയുടെ പ്രത്യേക ലേഖകനായി വിരമിച്ച കെ.ജി. മുകുന്ദൻ ജില്ലാ പ്രസിഡന്റും വി. സുകുമാരൻനായർ സെക്രട്ടറിയുമായിരുന്ന കാലത്താണ് പറവൂർ കേന്ദ്രീകരിച്ച് നവരഞ്ജിനി സ്റ്റഡി സർക്കിൾ തുടങ്ങുന്നത്. കെ.എൻ. സുധാകരൻ (രക്ഷാധികാരി), വി. രാജൻ (ഉപദേഷ്ടാവ്), ബി. രാമഭദ്രൻ (പ്രസിഡന്റ്), സി.കെ. ശ്രീകുമാർ (വൈ. പ്രസി.), ജി. ആദർശകുമാർ (സെക്രട്ടറി), കെ. കുഞ്ഞച്ചൻ (ജോ. സെക്ര.), സി.പി. മോഹൻകുമാർ (ഖജാൻജി) എന്നിവരായിരുന്നു 1981 ജൂലായ് 27-നു രൂപം കൊണ്ട നവരഞ്ജിനിയുടെ അമരക്കാർ. നടൻ പുന്നപ്ര അപ്പച്ചൻ പിന്നീട് രക്ഷാധികാരിയായി. യുവജനക്കൂട്ടായ്മകളുടെ സുവർണകാലമായ അക്കാലത്ത് നവരഞ്ജിനി ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സിൽ ഇടംനേടി.

ആയിരത്തിൽപ്പരം രോഗികളെ പങ്കെടുപ്പിച്ച് മെഡിക്കൽ ക്യാമ്പുകൾ, പറവൂർ ജങ്ഷൻ, ആലപ്പുഴ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചീകരണം തുടങ്ങിയവ കർമപരിപാടികളായി. പ്രവർത്തകർ പലരും പിൽക്കാലത്ത് സർക്കാർ സർവീസിലും സ്വകാര്യമേഖലയിലും ഉദ്യോഗസ്ഥരായി. ഏറെപ്പേർ പറവൂർ പബ്ലിക് ലൈബ്രറിയുടെ മുൻനിരപ്രവർത്തകരായി.

കൂട്ടായ്മയുടെ സ്മാരകം

വി. സുകുമാരൻനായരുടെ നേതൃത്വത്തിൽ നടത്തിയ വലിയൊരു ഇടപെടലാണ് ഇന്നും തല ഉയർത്തിനിൽക്കുന്ന മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ കാത്തിരിപ്പുപുര. പറവൂരിൽ രക്ഷാധികാരി കെ.എൻ. സുധാകരന്റെ ശ്രീകുമാർ തീയറ്ററിൽ നടത്തിയ രണ്ട് ബെനിഫിറ്റ് ഷോയിലൂടെയാണ് നിർമാണത്തിനുള്ള പണം കണ്ടെത്തിയത്.

ഇരുട്ടിന്റെ ആത്മാവ്, ഓടയിൽ നിന്ന് എന്നീ സിനിമകളായിരുന്നു പ്രദർശിപ്പിച്ചത്. ഇതിലൂടെ 6,500 രൂപ മിച്ചംകിട്ടി. നാട്ടുകാരുടെ സഹകരണത്തോടെ എണ്ണായിരം രൂപയിലേറെ ചെലവഴിച്ചാണ് കാത്തിരിപ്പുപുര യാഥാർഥ്യമാക്കിയത്. നാടിന്റെ ആവശ്യത്തിനായി തൊഴിലാളികൾ പ്രതിഫലമില്ലാതെ ജോലിചെയ്തു. ദേശീയപാതയുടെ സ്ഥലത്ത് നിർമിക്കാൻ അന്നത്തെ പൊതുമരാമത്തുമന്ത്രിയിൽനിന്ന് അനുമതിയും വാങ്ങി. ഗാനരചയിതാവും സിവിൽ സർവീസ് രംഗത്തെ തിളങ്ങുന്ന വ്യക്തിത്വവുമായ കെ. ജയകുമാറാണ് 1982-ൽ കാത്തിരിപ്പുപുര നാടിനു സമർപ്പിച്ചത്. യുവാക്കളുടെ ദേശീയാവേശത്തെയും സർഗശക്തിയെയും തൊട്ടുണർത്താൻ മാതൃഭൂമി നൽകിയ സംഭാവനകൾ ഊന്നിപ്പറഞ്ഞ് 1982-ൽ നവരഞ്ജിനി മാതൃഭൂമി സ്റ്റഡി സർക്കിൾ മനോഹരമായൊരു സ്മരണികയും പുറത്തിറക്കിയിരുന്നു. ജി. ആദർശകുമാറായിരുന്നു മുഖ്യപത്രാധിപർ.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented