കുഞ്ഞുണ്ണി മാഷ്
തൃപ്രയാർ: ഒരു വാക്കൊന്ന് മാറ്റിയാൽ, ഒരു വരിയൊന്നു വെട്ടിയാൽ, ഒരു വാചകം കൂട്ടിച്ചേർത്താൽ ഒരു കവിയോ, കഥാകൃത്തോ പിറവിയെടുക്കുമെന്ന് കാണിച്ചുതന്നൊരു കുട്ടേട്ടനുണ്ട് മലയാളിക്ക്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി ദീർഘകാലം കൈകാര്യംചെയ്ത ആ കുട്ടേട്ടൻ മലയാളികളുടെ പ്രിയകവി വലപ്പാട് സ്വദേശി കുഞ്ഞുണ്ണിമാഷാണ്. മാതൃഭൂമിയുമായി 1969-ൽ തുടങ്ങിയ മാഷുടെ ബന്ധം മലയാളത്തിന് ഒട്ടേറെ എഴുത്തുകാരെ സമ്മാനിച്ചു. മാതൃഭൂമിയിലേക്ക് എഴുതിയിരുന്ന കുട്ടികളുടെ രചന പരിശോധിച്ചിരുന്നത് കുഞ്ഞുണ്ണിമാഷാണ്.
ആദ്യമായി എഴുതുന്നവരുടെ സൃഷ്ടികളിലെ പിഴവുതിരുത്താൻ മാഷ് മടി കാണിച്ചിരുന്നില്ല. ഒരു വാക്ക് മാറ്റിയാൽ നല്ലൊരു കവിതയാകുന്ന മാജിക്കായിരുന്നു മാഷുടെ പേന. ഒരു വാചകത്തിന്റെ ഘടന മാറ്റിയാൽ അതൊരു നല്ല കഥയാകുമെന്ന് കുട്ടിയെഴുത്തുകാരെ ബോധ്യപ്പെടുത്താനും മാഷിനായി.

മാതൃഭൂമിയിൽ എഴുതുകയെന്ന കുട്ടിയെഴുത്തുകാരുടെ സ്വപ്നം യാഥാർഥ്യമാക്കിയ കുട്ടേട്ടൻ അവരുമായെല്ലാം ഹൃദ്യമായ ഗുരു-ശിഷ്യ ബന്ധം പുലർത്തിയിരുന്നു. എല്ലാവർക്കും പോസ്റ്റ് കാർഡിൽ കത്തെഴുതുന്നത് മാഷുടെ ശീലമായിരുന്നു. 1987 മുതൽ മാഷിനുവേണ്ടി എഴുത്തുകൾ കൈകാര്യം ചെയ്തിരുന്ന ഉഷാ കേശവരാജിന് അക്കാര്യത്തെക്കുറിച്ച് നല്ലപോലെ അറിയാം.
''നല്ല തുടക്കം, നല്ലയൊടുക്കം, നല്ലൊരു നടുവും കഥ നന്നായി''. മാഷ് കുട്ടിക്കഥാകാരന്മാർക്ക് എഴുതിയിരുന്ന പ്രധാന വാചകമാണിതെന്ന് ഉഷ ഓർക്കുന്നു. സൃഷ്ടികൾ നന്നാക്കാനുള്ള നിർദേശങ്ങളായിരുന്നു മാഷ് കുട്ടികൾക്ക് പ്രധാനമായി പോസ്റ്റ് കാർഡിലൂടെ നൽകിയിരുന്നത്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..