കെ.പി. വിജയൻ
കൊച്ചി: എക്കാലത്തും വിദേശ വാർത്തകളുടെ ലോകത്തായിരുന്നു കെ.പി. വിജയൻ. ഇൻറർനെറ്റിനും സ്മാർട്ട് ഫോണുകൾക്കും മുൻപ് ലോകത്തിലേക്കുള്ള ജാലകമായിരുന്നു അദ്ദേഹത്തിന്റെ പംക്തി. വിദേശ പ്രസിദ്ധീകരണങ്ങൾക്കു നടുവിൽ റേഡിയോയും കേട്ടിരിക്കുന്ന വിജയന്റെ ചിത്രം സുഹൃത്തുക്കളുടെ മനസ്സിലുണ്ട്.
ആർക്കും മനസ്സിലാകുന്ന രാഷ്ട്രീയ അവലോകനങ്ങളും നിശിതമായ സാമൂഹ്യ വിമർശനങ്ങളും കൊണ്ട് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 1933- ൽ കണ്ണൂർ പാട്യത്തെ കതിരൂർ കോയംപൊയിലിലായിരുന്നു കറുത്തക്കോട്ട് പുത്തലത്ത് വിജയന്റെ ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്ന് ധനതത്ത്വശാസ്ത്ര ബിരുദവും നാഗ്പൂർ ഹിസ്ലോപ് കോളേജിൽനിന്ന് പത്രപ്രവർത്തന ഡിപ്ലോമയും നേടി.

പത്രങ്ങൾ വിചിത്രങ്ങൾ, ഗദ്യശില്പി, മാർക്‌സിസത്തിന്റെ വളർച്ചയും തളർച്ചയും, ബ്രാഹ്‌മിൻ കമ്മ്യൂണിസവും മറ്റ് പഠനങ്ങളും, മുതലാളിത്തത്തിന്റെ രണ്ടാമൂഴം, പടിഞ്ഞാറൻ മുഖഛായകൾ തുടങ്ങി 16-ഓളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
മാതൃഭൂമിയുടെ മുഖപ്രസംഗം എഴുത്തുകാരനായിരുന്ന വിജയൻ ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. 2013- ലായിരുന്നു മരണം. പ്രഭയാണ് ഭാര്യ. മക്കൾ ഡോ. ശരത്തും സന്ധ്യയും. സപ്നയും ഷാജി മഠത്തിലുമാണ് മരുമക്കൾ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..