കേശവൻനായർ
കുട്ടനാട്: 1976 കാലഘട്ടം. ഫൈബർ വള്ളങ്ങളെപ്പറ്റി കുട്ടനാട്ടിൽ അധികമാർക്കും അറിയില്ല. എടത്വാ ചങ്ങംകരി ഗോപാലമന്ദിരത്തിൽ കേശവൻനായർ അക്കാലത്ത് ഒരു ഫൈബർ വള്ളം വാങ്ങിയത് നാട്ടിലെമ്പാടും കൗതുകവാർത്തയായി. പത്രവിതരണത്തിനുവേണ്ടിയാണ് വള്ളം വാങ്ങിയത്. ചങ്ങംകരിയിലെ വീട്ടിൽനിന്നു ദിവസവും പുലർച്ചേ അഞ്ചിനു എടത്വാ പള്ളി കുരിശ്ശടിക്കു സമീപമെത്തിയാണ് മാതൃഭൂമിപത്രം ശേഖരിച്ചിരുന്നത്.
കോട്ടയത്തുനിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ എത്തിക്കുന്ന പത്രക്കെട്ട് അവിടെയാണ് ഇറക്കിയിരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ അന്നു വള്ളത്തിൽ പത്രംകൊണ്ടുവന്നിരുന്ന കേശവൻനായർ വീട്ടുകാർക്കു വലിയ ആശ്വാസമായിരുന്നു.

20 വർഷത്തോളം അച്ഛൻ പത്രവിതരണത്തിൽ സജീവമായിരുന്നു. കാലാവസ്ഥ കണക്കാക്കാതെ പമ്പയാറ്റിലൂടെ തുഴഞ്ഞുപോയാണ് അച്ഛൻ പത്രം കൊണ്ടുവന്നിരുന്നത്. പത്രമെടുക്കാൻ പോകവേ രണ്ടുതവണ വള്ളം മുങ്ങിയിട്ടുണ്ട്. ഒരുതവണ ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ടും മറ്റൊരുതവണ കാറ്റിൽപ്പെട്ടു നിയന്ത്രണം നഷ്ടമാകുകയായിരുന്നു. നീന്തൽവശമുള്ളതിനാലാണ് രണ്ടുതവണയും രക്ഷപ്പെട്ടത്.
2003 ഫെബ്രുവരി 23-നു പത്രവിതരണം കഴിഞ്ഞു വീട്ടിലെത്തിയശേഷമാണ് അച്ഛൻ മരണപ്പെട്ടത്. മരിക്കുന്ന ദിവസവും അച്ഛൻ പത്രവിതരണം നടത്തിയതുകൊണ്ടു വല്ലാത്ത ആത്മബന്ധമാണ് മാതൃഭൂമിയുമായി - അനൂപ് പറഞ്ഞു. അച്ഛന്റെ വഴിയെ അനൂപും മാതൃഭൂമി ഏജന്റായി പത്രം വിതരണം ചെയ്യുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..