ഏറംവെള്ളി ടി.എച്ച്. നാരായണക്കുറുപ്പ് വടകരയുടെ ആദ്യ സ്വന്തം ലേഖകൻ


പി. ലിജീഷ്

ടി.എച്ച്. നാരായണക്കുറുപ്പ്

വടകര: താലൂക്കിന്റെ പല ഭാഗത്തുനിന്നും പലരും പലവഴിക്ക് എത്തിച്ചിരുന്ന വാർത്തകൾ, അവയുടെ നിജസ്ഥിതി എന്തെന്ന് അറിയില്ല... നിജസ്ഥിതി മനസ്സിലാക്കി പത്രത്തിലേക്ക് അയച്ചുകൊടുക്കുകയെന്നത് ഏറെ ശ്രമകരമായ കാലം... പറഞ്ഞുവരുന്നത് മാതൃഭൂമിയുടെ ആദ്യനാളുകളെക്കുറിച്ചാണ്. അന്ന് ആ ദൗത്യം വളരെ ഭംഗിയായി നിർവഹിച്ച ലേഖകനുണ്ടായിരുന്നു വടകരയിൽ-ഏറംവെള്ളി ടി.എച്ച്. നാരായണക്കുറുപ്പ്. വടകരയിലെ മാതൃഭൂമിയുടെ ആദ്യ ലേഖകൻ, സാമൂഹിക-സാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വം...

ദേശീയപ്രസ്ഥാനത്തിന്റെ വടകരയിലെ അക്കാലത്തെ നേതാവായിരുന്ന മൊയാരത്ത് ശങ്കരന്റെ അടുത്ത സഹപ്രവർത്തകരും സഹായികളുമായിരുന്നു ടി.എച്ച്. നാരായണക്കുറുപ്പും അനുജൻ ഗോപാലക്കുറുപ്പും. ഗോപാലക്കുറുപ്പ് ആദ്യവസാനം പഴയ കാർത്തികപ്പള്ളി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. മാതൃഭൂമി ആരംഭിച്ചപ്പോൾ കമ്പനിയുടെ ഓഹരി പിരിക്കാനും വരിക്കാരെ ചേർക്കാനുമെല്ലാം മൊയാരത്തിനൊപ്പം ടി.എച്ച്. സഹോദരൻമാരും ഒപ്പംചേർന്നു. പിന്നീട് സഹോദരൻ ഗോപാലക്കുറുപ്പ് മരക്കച്ചവടവുമായി കോഴിക്കോട്ടേക്ക് താമസം മാറ്റിയപ്പോൾ മാതൃഭൂമിയുമായും പത്രാധിപസമിതി അംഗമായിരുന്ന ടി.പി.സി. കിടാവ് ഉൾപ്പെടെയുള്ളവരുമായും ഏറെ അടുത്തു.

ഈ അടുപ്പവും സഹോദരന്റെ പ്രേരണയുമാണ് ടി.എച്ച്. നാരായണക്കുറുപ്പിനെ മാതൃഭൂമിയുടെ ലേഖകനാകാൻ പ്രേരിപ്പിച്ചത്. കേളപ്പജിയുടെ അനുയായിയായിരുന്നു കുറുപ്പ്. കേളപ്പജിയുടെ ആവശ്യവും കൂടിയായപ്പോൾ നാരായണക്കുറുപ്പ് ആ ദൗത്യം ഏറ്റെടുത്തു. പിന്നീട് മരണംവരെ അദ്ദേഹമായിരുന്നു മാതൃഭൂമിയുടെ വടകര ലേഖകൻ. രോഗശയ്യയിലായപ്പോഴാണ് ഗാന്ധിയനും ബി.ഇ.എം. ഹൈസ്‌കൂൾ അധ്യാപകനുമായിരുന്ന എം.കെ. കുഞ്ഞിക്കൃഷ്ണക്കുറുപ്പിനെ ചുമതലയേൽപ്പിച്ചത്.

ഓരോ റിപ്പോർട്ടും സൂക്ഷ്മമായി പരിശോധിച്ച്, നന്നായി എഡിറ്റ് ചെയ്ത് വാർത്ത അയക്കുന്നതായിരുന്നു ടി.എച്ചിന്റെ ശീലം. പൊടിപ്പും തൊങ്ങലും വാർത്തയിൽ ചേർക്കുന്ന പതിവുമില്ല. ന്യൂസ് ഡെസ്‌കിൽ ടി.എച്ചിന്റെ വാർത്തകൾ ഒന്നുംനോക്കാതെ പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നു.

അന്ന് വടകരയിൽ പ്രാദേശിക ലേഖകർക്ക് ആസ്ഥാനമൊന്നും ഇല്ലായിരുന്നു. വടകരയിലെ മാതൃഭൂമിയുടെ പ്രധാന ഏജന്റ് കേയെൻ കണ്ണന്റെ കൈത്തറി നൂൽവിൽപ്പന കേന്ദ്രമായിരുന്നു തട്ടകം. ടി.എച്ച്. സഹോദരൻമാരുടെ ആത്മമിത്രമായിരുന്നു കേയെൻ. മാതൃഭൂമിയുടെ വടകര മേഖലയിലെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരായിരുന്നു ഇവർ.

വടകര പാറേമ്മൽ സ്‌കൂൾ അധ്യാപകനായിരുന്ന നാരായണക്കുറുപ്പ് സഹകരണരംഗത്തെ മികച്ച സംഘാടകനും കൂടിയായിരുന്നുവെന്ന് ബി.കെ. തിരുവോത്ത് ഓർക്കുന്നു. വടകര പി.സി.സി. സൊസൈറ്റി, വടകര കോ-ഓപ്പറേറ്റീവ് ബാങ്ക്, വടകര കോ-ഓപ്പറേറ്റീവ് സ്റ്റോർ, ക്ഷീരസംഘം എന്നിവയ്‌ക്കെല്ലാം നേതൃത്വം നൽകി. കുറുമ്പ്രനാട് താലൂക്ക് സഹകരണ യൂണിയന്റെ ചെയർമാനും മദ്രാസ് സഹകരണ യൂണിയൻ നിർവാഹകസമിതി അംഗവുമായിരുന്നു. യൂണിയന്റെ മുഖപത്രമായ 'പരസ്പരസഹായി'യുടെ പത്രാധിപരുമായി. മടപ്പള്ളി ഗവ. കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിനും നേതൃത്വം നൽകി. കോളേജ്സ്ഥാപക കമ്മിറ്റിയുടെ രണ്ട് സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം.

Content Highlights: Mathrubhumi 100 Years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented