കെ. ചന്തുക്കുട്ടി

1923 മാർച്ച് 18-നിറങ്ങിയ ആദ്യത്തെ പത്രം തയ്യാറാക്കുന്നതിന്റെ ആവേശഭരിതമായ ഒരുക്കങ്ങളിൽ കമ്പോസിറ്ററായി പങ്കുകൊണ്ടയാളാണ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടി. പിന്നീട് അദ്ദേഹം ഫോർമാനായി.
അദ്ദേഹത്തിന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് വിശ്വനാഥൻ. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട തന്നെ വളർത്തിയതും ജോലിയാക്കിത്തന്നതുമൊക്കെ ചന്തുക്കുട്ടിയാണെന്ന് വിശ്വനാഥൻ ഓർത്തു.
''24 മണിക്കൂറും മാതൃഭൂമിയിലായിരുന്നു അദ്ദേഹം. കുട്ടിയായിരിക്കുമ്പോൾ കാണുന്നതുതന്നെ അപൂർവം. രാത്രിയെന്നോ, പകലെന്നോ, ഞായറാഴ്ചയെന്നോ ഒന്നും നോട്ടമില്ല. എപ്പോഴും മാതൃഭൂമിയുടെ ജോലിയിൽത്തന്നെ മുഴുകിയാണ് അദ്ദേഹത്തിന്റെ നടപ്പ്...'' -വിശ്വനാഥൻ ഓർക്കുന്നു.
ഗോവിന്ദപുരത്തുനിന്ന് മാതൃഭൂമി ഓഫീസ് വരെ നടപ്പാണ് പതിവ്. വിരമിച്ചശേഷവും 16 വർഷത്തോളം അദ്ദേഹം മാതൃഭൂമിയിൽ ജോലിചെയ്തിട്ടുണ്ട്. അവിടെ എല്ലാവർക്കും വേണ്ടപ്പെട്ടയാളായിരുന്നു അദ്ദേഹം.

നാനൂറിലേറെ ടൈപ്പുകൾ ഉചിതജ്ഞതയോടെ കൃത്യമായി വേഗത്തിൽ സജ്ജീകരിക്കാനുള്ള മികവാണ് അദ്ദേഹത്തിന്റെ സവിശേഷത. നാലുപേരുടെ പണിയെടുക്കുമെന്നാണ് ഖ്യാതി. മാതൃഭൂമി കൊച്ചി എഡിഷൻ തുടങ്ങിയപ്പോൾ ഫോർമാനായിരുന്ന ചന്തുക്കുട്ടി അവിടെപ്പോയി പരിശീലനം നൽകിയതിന്റെ ഓർമയും വിശ്വനാഥൻ പങ്കിടുന്നു.
എസ്.ബി.ഐ. കൊയിലാണ്ടി ശാഖയിൽ ചീഫ് മാനേജരായിരുന്ന വിനോദ് കുമാറാണ് കെ. ചന്തുക്കുട്ടിയുടെ മകൻ. അദ്ദേഹം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അന്തരിച്ചു.
Content Highlights: Mathrubhumi 100 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..