യാത്ര പറയാതെ' എന്ന യാത്രാവിവരണ പുസ്തകവായനയിൽ അബൂബക്കർ. പിന്നിൽ 'യാത്ര' മാസികകളുടെ ശേഖരം
പുലാമന്തോൾ: കോവിഡ് കാലത്തെ ഇടവേളയിൽ മാത്രമാണ് പുലാമന്തോൾ മലവട്ടത്ത് അബൂബക്കറിന് യാത്രകൾ മാറ്റിവെക്കേണ്ടി വന്നത്. എന്നാലും മുറതെറ്റാതെ 'യാത്ര' മാഗസിനിലൂടെ പുതിയ ഇടങ്ങളും കാഴ്ചകളും അദ്ദേഹം കണ്ടുകൊണ്ടിരുന്നു. അവിടെയെല്ലാം ചെന്നെത്തിയതിന്റെ അനുഭൂതി അനുഭവിച്ചറിഞ്ഞു.
വീണ്ടും സഞ്ചാരങ്ങൾക്ക് തുടക്കമിട്ടപ്പോൾ യാത്രയും വഴികാട്ടിയായി ഒപ്പമുണ്ട്. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പ്രൗഢിയുള്ള 'യാത്ര' ശേഖരം ഏറെ പ്രിയതരമാണെന്ന് അബൂബക്കർ പറയുന്നു. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംസ്ഥാന ചെയർമാൻ കൂടിയായ അബൂബക്കർ മാതൃഭൂമി 'യാത്ര' മാഗസിൻ ഇറങ്ങിയതു മുതലുള്ള ലക്കങ്ങൾ ഒന്നുപോലും വിടാതെ സൂക്ഷിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സഞ്ചാരശീലം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. 'യാത്ര' യുടെ വരവോടെ യാത്രകളിലൂടെ പുതിയ കാഴ്ചപ്പാടും ആഴത്തിലുള്ള അറിവുകളും കിട്ടിത്തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. മാഗസിനുകൾ കേടുപാടുകളില്ലാതെ സൂക്ഷിക്കുന്ന അദ്ദേഹം ആവശ്യക്കാർക്ക് സ്ഥലം, കാലാവസ്ഥ, താമസം, ഭക്ഷണം, വിവിധ സംസ്‌കാരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അത്യാവശ്യം വിവരങ്ങൾ അവയുപയോഗിച്ച് കൈമാറാറുമുണ്ട്.
മനസ്സുനിറയെ മഹാത്മാവ്

ഏതുസ്ഥലത്തേക്കുള്ള സഞ്ചാരത്തിലും 'യാത്ര' കാര്യങ്ങൾ എളുപ്പമാക്കുകയും പരിമിതികളെ മറികടക്കാൻ സഹായകമായിട്ടുണ്ടന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ചില കാരണങ്ങളാൽ രണ്ടുലക്കങ്ങൾ ലഭിക്കാതെ വന്നപ്പോൾ മാതൃഭൂമിയിലേക്ക് കത്തയച്ചതും അത് അനുഭാവപൂർവം പരിഗണിച്ച് മാസികകൾ ഓഫീസിൽ നിന്ന് അയച്ചുതന്നതും അദ്ദേഹത്തിന് ഇന്നും നല്ല ഓർമയാണ്. ഒരിക്കൽക്കൂടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ് അബൂബക്കർ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..