മലയാളസിനിമയിലെ വഴിത്തിരിവുകള്‍


പി. വിജയകൃഷ്ണന്‍

2 min read
Read later
Print
Share

1928-ല്‍ മലയാളത്തിലെ ആദ്യചിത്രം (വിഗതകുമാരന്‍) പുറത്തിറങ്ങുമ്പോള്‍ സിനിമ നിശ്ശബ്ദമായിരുന്നു. പത്തുവര്‍ഷം തികഞ്ഞപ്പോള്‍ 1938-ല്‍ ആദ്യത്തെ ശബ്ദചിത്രം (ബാലന്‍) പുറത്തിറങ്ങി. വീണ്ടും പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 1948-ല്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെ പിന്നണിഗാന സമ്പ്രദായം നിലവില്‍ വന്നു.

-

'മാതൃഭൂമി' ജനിച്ചപ്പോള്‍ മലയാളസിനിമ ജനിച്ചിട്ടില്ല. പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞാണ് മലയാളസിനിമയുടെ പിറവി. എന്നാല്‍, രണ്ടിന്റെയും വളര്‍ച്ചയുടെ വഴികളില്‍ ചില സമാനതകളുണ്ട്. സാങ്കേതികവികാസത്തിന്റെ പിന്‍ബലത്തിലാണ് മാറ്റങ്ങളേറെയും സംഭവിച്ചത്.

1928-ല്‍ മലയാളത്തിലെ ആദ്യചിത്രം (വിഗതകുമാരന്‍) പുറത്തിറങ്ങുമ്പോള്‍ സിനിമ നിശ്ശബ്ദമായിരുന്നു. പത്തുവര്‍ഷം തികഞ്ഞപ്പോള്‍ 1938-ല്‍ ആദ്യത്തെ ശബ്ദചിത്രം (ബാലന്‍) പുറത്തിറങ്ങി. വീണ്ടും പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 1948-ല്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെ പിന്നണിഗാന സമ്പ്രദായം നിലവില്‍ വന്നു. പാടാനറിയാത്ത നടീനടന്മാര്‍ക്കും മധുരസ്വരത്തില്‍ പാടുന്ന സിനിമയിലെ കഥാപാത്രങ്ങളാകാന്‍ അതോടെ സാധ്യമായി.

കാലത്തിനൊപ്പം മാറുന്ന സിനിമ

1954-ലാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്. ആ വര്‍ഷം തന്നെ മലയാളസിനിമയ്ക്കും കിട്ടി ആദ്യത്തെ ദേശീയ അവാര്‍ഡ്. ('നീലക്കുയിലി'ന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള വെള്ളിമെഡല്‍).അന്നൊക്കെ മലയാളസിനിമ കറുപ്പിലും വെളുപ്പിലും മാത്രമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ആദ്യമായി ഒരു വര്‍ണചിത്രം മലയാളത്തില്‍ നിര്‍മിക്കപ്പെടുന്നത് 1961-ലാണ് (കണ്ടം ബെച്ച കോട്ട്). 1965-ല്‍ മലയാളത്തിലെ മൂന്നാമത്തെ വര്‍ണചിത്രമായ 'ചെമ്മീന്‍' പുറത്തുവന്നു. മലയാളത്തിലെയെന്നല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യചിത്രമായി ചെമ്മീന്‍. 1970-കളില്‍ നിന്ന് 1980-കളിലേക്കുള്ള മലയാളസിനിമയുടെ സംക്രമണം കറുപ്പിലും വെളുപ്പിലുംനിന്ന് വര്‍ണശബളിമയിലേക്കുള്ളതായിരുന്നു.

ലോകസിനിമയില്‍ അരങ്ങേറിയ സാങ്കേതിക വിസ്മയങ്ങള്‍ ഒന്നൊന്നായി മലയാളസിനിമയിലുമെത്തി. 1978-ല്‍ മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം (തച്ചോളി അമ്പു) പുറത്തുവന്നു. 1982-ല്‍ ആദ്യത്തെ 70 എം.എം. ചിത്രവും (പടയോട്ടം). ഈ രണ്ടു സങ്കേതങ്ങളും മലയാളത്തിനും മുന്നേ ഇന്ത്യയില്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു. എന്നാല്‍, ത്രി ഡി ഇന്ത്യയില്‍ത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് മലയാളത്തിലാണ്. (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍). 1984-ലാണ് അത് പ്രദര്‍ശനത്തിനെത്തിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ അറുതിയോടെ സിനിമ ഡിജിറ്റല്‍ യുഗത്തിലേക്കു കടന്നു. മലയാളത്തില്‍ ആദ്യമായി ഡിജിറ്റലായി നിര്‍മിക്കപ്പെട്ട് പ്രദര്‍ശനശാലകളിലെത്തിയ ചിത്രം 'മൂന്നാമതൊരാളാ'ണ് (2006). ഏറ്റവും ചുരുങ്ങിയ ചെലവിലും സൗകര്യപൂര്‍വവും ചിത്രീകരണം നടത്താനുള്ള അവസരമാണ് ഡിജിറ്റല്‍ ക്യാമറകള്‍ ചലച്ചിത്രകാരന്മാര്‍ക്ക് നല്‍കിയത്. സിനിമാശാലകളില്‍ നിന്ന് ഫിലിം റോളുകളും പ്രൊജക്ടറുകളുമെല്ലാം അപ്രത്യക്ഷമായി. ഡി.എഫ്.ഒ., ക്യുബ് തുടങ്ങിയ ഡിജിറ്റല്‍ വിതരണശൃംഖലകള്‍ ആ ദൗത്യം ഏറ്റെടുത്തു. തിയേറ്ററുകളുടെ ഘടനയും സങ്കല്പവുമെല്ലാം മാറിമറിഞ്ഞു. തിയേറ്ററുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ മാളുകളിലൂടെ എണ്ണമറ്റ തിരശ്ശീലകള്‍ പുനര്‍ജനിച്ചു.

കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കോവിഡ് മഹാമാരിയില്‍ തിയേറ്ററുകള്‍ അടച്ചിട്ടപ്പോള്‍ രക്ഷകനായി ഒ.ടി.ടി. അവതരിച്ചു. ടെലിവിഷന്റെയും വീഡിയോയുടെയും ഭീതിയില്‍ ഒരുകാലത്ത് വിറങ്ങലിച്ചുനിന്ന സിനിമാപ്രവര്‍ത്തകരുടെ ഇടയില്‍ ഇന്ന് പുതുവഴികള്‍ തെളിഞ്ഞെത്തുകയാണ്.

വീടിനുള്ളിലെ തിയേറ്റര്‍

കോവിഡ് കാലത്ത് സിനിമാ കാഴ്ചകള്‍ വീടുകളിലേക്ക് ചുരുങ്ങിയതോടെയാണ് ഒ.ടി.ടി. (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്ഫോമുകള്‍ക്ക് പ്രചാരമേറിയത്. 2020 ജൂലായ് മൂന്നിന് റിലീസ് ചെയ്ത 'സൂഫിയും സുജാത'യുമാണ് മലയാളത്തില്‍ നിന്നുള്ള ആദ്യ ഒ.ടി.ടി. റിലീസ്. ആമസോണ്‍ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇതുവരെ ഏകദേശം അന്‍പതിലധികം മലയാള ചിത്രങ്ങള്‍ ഒ.ടി.ടി.യിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കെത്തി. അന്യഭാഷാ ചിത്രങ്ങള്‍ വേറെയും. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം പ്രാദേശിക ഒ.ടി.ടി. ചാനലുകള്‍ക്കും പ്രചാര മേറുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം 15-ലധികം ഒ.ടി.ടി.പ്ലാറ്റ്ഫോമുകളാണ് മലയാളത്തിലെത്തിയത്.

Content Highlights: reels of change in Malayalam cinema

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented