പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും
കോഴിക്കോട്: 'മാതൃഭൂമി' ദിനപത്രം നൂറാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ 18-ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും.
സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ഭാഗമായി 1923-ല്‍ 'സത്യം, സമത്വം, സ്വാതന്ത്ര്യം' എന്ന ആശയങ്ങളിലൂന്നി കോഴിക്കോട്ടാണ് മാതൃഭൂമി പിറവിയെടുത്തത്. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (സരോവരം) 18-ന് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ആമുഖപ്രസംഗം നടത്തും.
മാതൃഭൂമി ചെയര്മാന് ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും.
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്, പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ്റിയാസ്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, രാഹുല്‍ഗാന്ധി എം.പി. (ഓണ്‍ലൈന്‍), എം.പി.മാരായ എം.കെ. രാഘവന്, എളമരം കരീം, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ. മാധവന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് സ്വാഗതവും ഡയറക്ടര്‍ (ഡിജിറ്റല്‍ ബിസിനസ്, മാതൃഭൂമി) മയൂര ശ്രേയാംസ് കുമാര്‍ നന്ദിയും പറയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..