രാഷ്ട്രവും രാഷ്ട്രീയവും


1 min read
Read later
Print
Share

വി.കെ. കൃഷ്ണമേനോൻ, വി.കെ.എൻ.,കുൽദീപ് നയ്യാർ, ഐ.കെ. ഗുജ്‌റാൾ

1920 കളുടെ അവസാനം തന്നെ 'മാതൃഭൂമി'ക്ക് വിദേശകാര്യങ്ങൾ എഴുതുന്ന സ്വന്തം ലേഖകർ ഉണ്ടായിരുന്നു. ആദ്യകാലത്ത് വി.കെ. കൃഷ്ണമേനോൻ ബ്രിട്ടനിൽനിന്നുള്ള കുറിപ്പുകൾ എഴുതി അയച്ചു. അദ്ദേഹത്തിന്റെ പേരുവെക്കാതെയാണിത് പ്രസിദ്ധീകരിച്ചത്.

ദേശീയരാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തി കുൽദീപ് നയ്യാർ, എ.ജി. നൂറാനി, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാൾ, പുണ്യപ്രിയദാസ് ഗുപ്ത, നിഖിൽ ചക്രവർത്തി, എൻ.കെ. ശേഷൻ, ടി.വി.ആർ. ഷേണായി, ടി.എൻ. നൈനാൻ, എസ്. കുമാർദേവ് തുടങ്ങിയവർ പല കാലങ്ങളിൽ മാതൃഭൂമിയുടെ താളുകളെ മഹത്തരമാക്കി. ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയ-സാമൂഹിക നിരീക്ഷണം നടത്തുന്ന കോളങ്ങളും പിന്നീട് എഡിറ്റ് പേജിലെ പ്രധാന വിഭവങ്ങളായി.

ഡൽഹി ഡയറി, നെല്ലും പതിരും, പയ്യന്റെ ഡയറി, സൺഡേ നോട്ട്ബുക്ക് തുടങ്ങിയ കോളങ്ങൾ വി.കെ.എൻ. എഴുതിയിട്ടുണ്ട്. 1963 മുതൽ രണ്ടു പതിറ്റാണ്ടിലേറെ വി.കെ.എൻ. കോളങ്ങൾ മാതൃഭൂമിയെ ആകർഷകമാക്കി. മാതൃഭൂമിയിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എൻ.പി. രാജേന്ദ്രൻ, ഇന്ദ്രൻ എന്ന പേരിൽ എഴുതിയ ‘വിശേഷാൽപ്രതി’ എന്ന കോളം 20 വർഷത്തിലേറെ തുടർന്നു.

ഒട്ടേറെ വായനക്കാരെ ആകർഷിച്ച ഈ പംക്തി ആഴ്ചയിലൊരിക്കലായി ഇടവേളയില്ലാതെയാണ് ഇത്രയും നീണ്ടകാലം പ്രസിദ്ധീകരിച്ചിരുന്നത്. മാതൃഭൂമി ലീഡർ റൈറ്റർകൂടിയായിരുന്ന എസ്. കൃഷ്ണൻകുട്ടി എഴുതിയിരുന്ന മിഡിൽപീസുകളിലെ മർമവും നർമവും വായനക്കാരെ ഏറെ ആകർഷിച്ചു.

Content Highlights: Nation and Politics : Mathrubhumi 100 years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented