mathrubhumi
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മാതൃഭൂമിക്ക് മുഖപ്രസംഗമുണ്ടായിരുന്നില്ല. 1941 ഓഗസ്റ്റ് നാലിന് കയ്യൂര്‍ കേസിന്റെ വിചാരണ വിശദമായി മാതൃഭൂമി നല്കി. ബ്രിട്ടീഷ് അധികൃതരെ ചൊടിപ്പിച്ച വാര്ത്താവതരണമാണത്. 1942 ഫെബ്രുവരി 12-ന് കെ.പി.ആര്. ഗോപാലന് ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷവിധിച്ചു. ഇതിനെതിരേ മാതൃഭൂമി വലിയ കാമ്പയിന് നടത്തി. ഇതിന്റെ ഭാഗമായി ശിക്ഷ ജീവപര്യന്തമായി കുറച്ചു. 1942 മാര്‍ച്ച് 25-ന് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചെന്ന വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ മാതൃഭൂമി പത്രം നിരോധിച്ചു.
പിറ്റേന്ന് പോലീസ് സംഘം മാതൃഭൂമി ഓഫീസിലെത്തിയെങ്കിലും അടുത്തലക്കം പ്രസിദ്ധീകരിക്കുന്നില്ലെന്ന് മാനേജ്മെന്റ് തീരുമാനിച്ചതിനാല്‍ പോലീസിന് മടങ്ങേണ്ടിവന്നു. ഫെബ്രുവരി 17-ന് കൊച്ചിയില്‍ കപ്പലിറങ്ങിയ ഓസ്ട്രേലിയന്‍ പട്ടാളക്കാര്‍ വിദ്യാര്‍ഥിനികളെ സംഘടിതമായി അപമാനിച്ച സംഭവമുണ്ടായി. ഇത് കൊച്ചിയില്‍നിന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാതൃഭൂമി മുടങ്ങിയത് കൈയുംകെട്ടി നോക്കിനില്ക്കാന് വായനക്കാര്‍ തയ്യാറായില്ല. നിരോധനം നീക്കാനാവശ്യപ്പെട്ട് മാതൃഭൂമിദിനംതന്നെ ആചരിച്ചു. ഒരാഴ്ചയ്ക്കിപ്പുറം 1000 രൂപ ജാമ്യംവാങ്ങി നിരോധനം നീക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഏപ്രില്‍ 30-ന് പത്രം വീണ്ടും പ്രസിദ്ധീകരിച്ചു. പ്രതിഷേധമായി മുഖപ്രസംഗകോളം ഒഴിച്ചിട്ടു.
Content Highlights: mathrubhumi 100 years, Mathrubhumi Centennial
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..