സംഗമിച്ചു, കേരളമൊന്നാകെ...


മാതൃഭൂമി ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൈയടി നൽകി യാത്രയയക്കാൻ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിൽ ആവശ്യപ്പെടുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ആദ്യം ഒന്നാശ്ചര്യപ്പെട്ടെങ്കിലും, ആഹ്ളാദം പ്രകടിപ്പിച്ച് കൈകൂപ്പുന്ന മുഖ്യമന്ത്രി. മാതൃഭൂമി മാനേജിങ്‌ ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, എന്നിവർ സമീപം

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഗമവേദിയായി. സദസ്സിൽ അണിനിരന്ന ആയിരങ്ങളെ സാക്ഷിയാക്കിയാണ് മാതൃഭൂമിയുടെ നൂറാം വാർഷികാഘോഷത്തിന് സിയാൽ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തിരശ്ശീല വീണത്. രാവിലെ ഒമ്പതുമണി മുതൽ സമ്മേളനവേദിയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. വിശിഷ്ടാതിഥികൾക്കൊപ്പം മാതൃഭൂമി ഏജന്റുമാരും അവരുടെ കുടുംബാംഗങ്ങളും മാതൃഭൂമി കുടുംബാംഗങ്ങളും വിരമിച്ചവരും ഈ അസുലഭമുഹൂർത്തത്തെ ധന്യമാക്കാനെത്തി.

ഹൈബി ഈഡൻ എം.പി., കെ. ബാബു എം.എൽ.എ., മുൻകേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ എം.പി. സുരേഷ് കുറുപ്പ്, മുൻമന്ത്രി എസ്. ശർമ, നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, വി.പി. സജീന്ദ്രൻ, ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു, എസ്.എൻ.ഡി.പി. യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗർ, കൊച്ചി മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റ് ജോസഫ് മാർ ഗ്രിഗോറിയോസ്, പി.എസ്.സി. മുൻ ചെയർമാനും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, കളമശ്ശേരി നഗരസഭാ ചെയർമാൻ സീമാ കണ്ണൻ, പറവൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി, ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ ലിസി സണ്ണി, വൈക്കം നഗരസഭാ ചെയർപേഴ്‌സൺ രാധികാ ശ്യാം, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിറോ മലബാർ സഭയെ പ്രതിനിധാനംചെയ്ത്‌ പി.ആർ.ഒ. ഫാ. ആന്റണി വടക്കേക്കര, കേരള മുസ്‌ലിം ജമാഅത്ത് ദഅവ ഡയറക്ടർ വി.എച്ച്. അലി ദാരിമി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് സി.ടി. ഹാഷിം തങ്ങൾ, ഫൈനാൻസ് സെക്രട്ടറി ഹൈദ്രോസ് ഹാജി, ജില്ലാ സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ്‌ കെ.എസ്.എം. ഷാജഹാൻ സഖാഫി, ഇടപ്പള്ളി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സലിം ലത്തീഫി, കൊച്ചി മാതാ അമൃതാനന്ദമയീ മഠം അമൃത യുവ ധർമധാര മാർഗദർശി സ്വാമി അനഘാമൃതാനന്ദ പുരി, വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നിത്യമയാനന്ദ, എറണാകുളം ശാന്തിഗിരി ആശ്രമത്തിലെ അസി. ജനറൽ മാനേജർ ബി.എസ്. പുഷ്പരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടനും അവതാരകനുമായ ജയരാജ് വാരിയർ, ഗായിക സയനോര, നടന്മാരായ ടിനി ടോം, സുരേഷ് കൃഷ്ണ, റിപ്പോർട്ടർ ചാനൽ എം.ഡി. എം.വി. നികേഷ് കുമാർ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഓഫീസ് മാനേജർ ജോളി പവേലിൽ, ഫിനാൻസ് ഹെഡ് ജിജോ പാലത്തിങ്കൽ, കെ.എഫ്.എ. ഓണററി പ്രസിഡന്റ് കെ.എം.ഐ. മേത്തർ, ഷാഫി മേത്തർ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, കൊച്ചി കോർപ്പറേഷൻ മുൻ മേയർമാരായ ടോണി ചമ്മിണി, കെ.ജെ. സോഹൻ, ഏലിയാസ് മാർ ആത്തനാസിയോസ് മെത്രാപ്പോലീത്ത, കെ.എം.ആർ.എൽ. എം.ഡി. ലോക്‌നാഥ് ബെഹ്‌റ, മുൻ ജി.സി.ഡി.എ. ചെയർമാൻ വി.എ. സലിം, കെ.എസ്.ഇ.ബി. ഓംബുഡ്‌സ്മാൻ എ.സി.കെ. നായർ, മാതൃഭൂമി മുൻ പത്രാധിപർമാരായ കെ. ഗോപാലകൃഷ്ണൻ, മനോജ് കെ. ദാസ്, കെ.സി.എ. മുൻ പ്രസിഡന്റ് ടി.സി. മാത്യു, പ്രസിഡന്റ് ജയേഷ് ജോർജ്, എൽ.ജെ.ഡി. സംസ്ഥാന നേതാവ് സബാഹ് പുൽപ്പറ്റ എന്നിവരും നിറസാന്നിധ്യമായി.

കല്യാൺ ജുവലേഴ്സ് എം.ഡി. ടി.എസ്. കല്യാണരാമൻ, കൊച്ചി കപ്പൽശാല സി.എം.ഡി. മധു എസ്. നായർ, ഈസ്റ്റേൺ ഗ്രൂപ്പ് സി.ഇ.ഒ. നവാസ് മീരാൻ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ കെ. പോൾ തോമസ്, ബാങ്ക് ഓഫ് ബറോഡ സോണൽ മേധാവി ശ്രീജിത് കൊട്ടാരത്തിൽ, അന്ന കിറ്റെക്സ് ഗ്രൂപ്പ് എം.ഡി. ബോബി എം. ജേക്കബ്, ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി. പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, നന്തിലത്ത് ജി-മാർട്ട് ചെയർമാൻ ഗോപു നന്തിലത്ത്, കെ.എൽ.എം. ആക്സിവ എക്സിക്യുട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, സി.ഇ.ഒ. മനോജ് രവി, മൊഹമ്മദ് യൂസഫ് (അജ്മൽ ബിസ്മി), വീഗാലാൻഡ് ഡെവലപ്പേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബി. ജയരാജ്, ലുലു കൊമേഴ്സ്യൽസ് മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ജി.കെ. ഗ്രൂപ്പ് എം.ഡി. ജോർജ് ആന്റണി, കെ.പി. നമ്പൂതിരീസ് ആയുർവേദിക്സ് എം.ഡി. കെ. ഭവദാസൻ, വൈദ്യരത്നം ഗ്രൂപ്പ് എം.ഡി. അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്, വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ അഷ്ടവൈദ്യൻ ഇ.ടി. കൃഷ്ണൻ മൂസ്, അഷ്ടവൈദ്യൻ യദു നാരായണൻ മൂസ്, ഹൗസ് ഓഫ് ആലപ്പാട്ട് മാനേജിങ് പാർട്ണർ ആന്റണി ആലപ്പാട്ട്, വാഹിനി ഹോണ്ട എം.ഡി. ജലകുമാർ, കെ.വി.ആർ. ഗ്രൂപ്പ് ജെ.എം.ഡി. സുജിത് റാം പാറയിൽ, വി.എൻ.എം. ഡയമണ്ട്സ് എം.ഡി. രാജീവ് മോഹൻദാസ് നായിക്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ബിസിനസ് അസോസിയേറ്റ് ശിവദാസൻ ചെമ്മനാട്ടിൽ, പോപ്പി അംബ്രല്ല എം.ഡി. ഡേവിസ് തയ്യിൽ, കെ.വി.എം. ട്രസ്റ്റ് ഡയറക്ടർ ഡോ. വി.വി. പ്യാരിലാൽ, അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ചെയർമാൻ അബ്ദുൽ അസീസ്, ജെയ്ൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, എസ്.സി.എം.എസ്. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂർ, ഫെയർ ഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി എം.ഡി. ഡോ. എസ്. രാജ്, ഐ.എസ്.ഇ. എജ്യുക്കേഷൻ മീഡിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സി.എം.ഡി. മനു രാജഗോപാൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) കേരള ചെയർമാൻ അജു ജേക്കബ്, അസോചം ചെയർമാൻ രാജ സേതുനാഥ്, സി.എം.ആർ.എൽ. ജെ.എം.ഡി. ശരൺ കർത്ത, ടൈറ്റൻ കമ്പനി ഏരിയാ ബിസിനസ് മാനേജർ (കേരള) ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി.

ഉപഹാരം സമ്മാനിച്ചത് മാതൃഭൂമി ഡയറക്ടർമാർ

മാതൃഭൂമിയുടെ ശതാബ്ദിയാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ വേദിയിലുണ്ടായിരുന്ന വിശിഷ്ടവ്യക്തികൾക്ക് ഉപഹാരം നൽകിയത് മാതൃഭൂമിയുടെ ഡയറക്ടർമാർ. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് ഓൾടൈം ഡയറക്ടർ പി.വി. ഗംഗാധരൻ ഉപഹാരം സമ്മാനിച്ചു. മുഖ്യാതിഥിയായ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനുള്ള ഉപഹാരം ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര കൈമാറി.

മന്ത്രി കെ. രാജന് എം.കെ. ജിനചന്ദ്രനും മന്ത്രി പി. രാജീവിന് ഡയറക്ടർ (ഓപ്പറേഷൻസ്‌) എം.എസ്. ദേവികയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഹേമലതാ ചന്ദ്രനും ഉപഹാരം നൽകി. സാഹിത്യകാരൻ സി. രാധാകൃഷ്ണന് രാധ ബി. മേനോൻ, ബെന്നി ബെഹനാൻ എം.പി.ക്ക്‌ അഡ്വ. എം. ഷഹീർ സിങ്, ജോസ് കെ. മാണി എം.പി.ക്ക് ജയ്‌കിഷ് ജയരാജ്, ജെബി മേത്തർ എം.പി.ക്ക് മേഘ വിജയപദ്മൻ എന്നിവർ ഉപഹാരം സമ്മാനിച്ചു. അൻവർ സാദത്ത് എം.എൽ.എ.യ്ക്ക് ഉപഹാരം നൽകിയത് എം.ആർ. ഗണേഷാണ്.

Content Highlights: mathrubhumi centenary celebration at kochi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented