പുനരധിവാസം ഇല്ലാതെ പുറത്താകുന്നവർ


സി.ആർ. നീലകണ്ഠൻവികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്ന ജനങ്ങൾക്ക് നഷ്ടമാകുന്നത് വീടും സ്ഥലവും മാത്രമല്ല, തങ്ങൾക്കു തണലായിരുന്ന ഒരു ജൈവസാമൂഹിക വ്യവസ്ഥ കൂടിയാണ്. അതിൽ തൊഴിലും വിവിധതരം സൗകര്യങ്ങളും സ്വന്തം പൂർവികരുമായുള്ള ബന്ധങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ആരാധനാലയങ്ങളുമെല്ലാമുണ്ട്.

പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

"പ്രിയതരം ഞങ്ങൾക്കാ പുരയിടം സ്വർഗവും പകരം കൊടുക്കാമതിന്നു വേണ്ടി" എന്ന് മഹാകവി ഇടശ്ശേരി ഏഴു പതിറ്റാണ്ടു മുമ്പ് എഴുയിരുന്നു. ഇന്നത്തെപ്പോലെ ജനസാന്ദ്രതയോ ഭൂമി വിലയേറിയ വ്യാപാരച്ചരക്കായ സാമൂഹികാവസ്ഥയോ ഇല്ലാതിരുന്ന ആ കാലത്തും സ്വന്തം പുരയിടം വിട്ടുപോകുന്നത് ഹൃദയഭേദകമായിരുന്നു. എന്നിട്ടും പല പേരുകളിൽ കുടിയൊഴിക്കലുകൾ നടന്നുകൊണ്ടേയിരിക്കുന്നു. കാലാവസ്ഥാമാറ്റങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, തൊഴിൽനഷ്ടങ്ങൾ തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കുന്നു. മിക്കപ്പോഴും വികസനത്തിന്റെ പേരിലാണത് നടക്കുന്നത്.

വികസനത്തിനുവേണ്ടി മറ്റാരെങ്കിലും കുടിയിറക്കപ്പെടുമ്പോൾ നമ്മൾ പറയുക "ഏതു വികസനത്തിനും ചിലരൊക്കെ സഹിക്കേണ്ടി വരും", "നല്ല വിലകിട്ടിയാൽ ഭൂമി വിട്ടുകൊടുത്താൽ എന്താണ്" എന്നൊക്കെയാകും. എന്നാൽ സ്വയം അതിന്റെ ഇരയാകുമ്പോൾ അവരുടെ നിലപാട് മാറുന്നതായി പല അനുഭവങ്ങളുണ്ട്.

കുറെ പണം കിട്ടിയാലും, തലമുറകളായി ജീവിച്ചുവന്ന വീടും മണ്ണും ഉപേക്ഷിക്കാൻ എളുപ്പമാണോ? അപ്പോൾ നഷ്ടമാകുന്നത് ഭൂമിയും വീടും മാത്രമല്ല തങ്ങൾക്കു തണലായിരുന്ന ഒരു ജൈവസാമൂഹിക വ്യവസ്ഥ കൂടിയാണ്. അതിൽ തൊഴിലും വിവിധതരം സൗകര്യങ്ങളും സ്വന്തം പൂർവികരുമായുള്ള ബന്ധങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ആരാധനാലയങ്ങളും ചികിത്സാസൗകര്യങ്ങളും ശവക്കല്ലറകളും വരെ ഉണ്ടാകും. അതെല്ലാം പണംകൊണ്ട് തിരിച്ചുപിടിക്കാൻ കഴിയുമെന്നത്, പണം ഉണ്ടെങ്കിൽ എവിടെയും സുഖമായി ജീവിക്കാമെന്ന നഗരകേന്ദ്രീകൃത മധ്യവർഗയുക്തി മാത്രം. തന്റെ മണ്ണും വീടും ചുറ്റുപാടുകളുമായുള്ള ജൈവ ബന്ധം മനസ്സിലാക്കാൻ ഇവർക്ക് കഴിയുന്നില്ല.

നീണ്ട പോരാട്ടങ്ങൾക്ക് ശേഷമാണ് ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കൽ നിയമം (1894) പരിഷ്കരിക്കപ്പെട്ട് 2013-ലെ നിയമം വന്നത്. ഒരു മനുഷ്യനെയും സ്വന്തം വീട്ടിൽനിന്ന് തെരുവിലേക്ക് ഇറക്കിവിടാൻ പാടില്ല എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. എന്നാലിപ്പോൾ കേരളത്തിൽ നടക്കുന്നതും നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടതുമായ ഒരു കുടിയിറക്കലിലും ഈ നിയമം പാലിക്കപ്പെടുന്നില്ല. പുനരധിവാസം, പുനഃസ്ഥാപനം എന്ന വാക്കുകൾ എവിടെയും കാണുന്നില്ല. സർക്കാർ നൽകുന്ന വിലകൊണ്ട് മുമ്പുണ്ടായിരുന്നത്രയെങ്കിലും ഭൂമിയും വീടും സൗകര്യങ്ങളും ഉണ്ടാക്കാൻ ആർക്കും കഴിയില്ല. കാരണം ഇന്ന് ഭൂമി ഏറ്റവും വിലപിടിച്ച കമ്പോളച്ചരക്കാണ്.

ഗതികേടുകൊണ്ടാണ് മിക്കപ്പോഴും ആളുകൾ കുടിയൊഴിയുന്നത്. ഒരു പദ്ധതിക്കായി നമ്മുടെ ഭൂമി ഏറ്റെടുക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടാൽ അതിനായി ഇട്ട കല്ല് അവിടെ കിടക്കുന്നിടത്തോളം ആ ഭൂമിയിൽ നമുക്കൊരു അവകാശവും ഇല്ല. അതിലെ വീട് അറ്റകുറ്റപ്പണി നടത്താൻ പോലുമാകില്ല. ഒടുവിൽ ഗതികെട്ട് അത് വിട്ടുനൽകും.

ഭൂമി ഏറ്റെടുക്കുന്നതുവരെ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഉദാരമതികളായിരിക്കും. തൊഴിലടക്കം ഒട്ടനവധി വാഗ്ദാനങ്ങൾ നൽകും. എന്നാൽ, ഭൂമി അവരുടെതായാൽ പിന്നെ എല്ലാം സ്വാഹാ. ഇത്തരം ഒട്ടേറെ അനുഭവങ്ങൾ കേരളത്തിലുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി കുടിയിറക്കപ്പെട്ടവരെക്കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. നാലും അഞ്ചും ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരുന്നവർ പോലും ഇപ്പോൾ ആറുസെന്റ് കോളനിയിൽ അഭയാർഥികളായി കഴിയുന്നു. പണം കിട്ടിയാൽ അത് വളരെ വേഗം തീരും. വല്ലാർപാടം എന്ന സ്വപ്‍നപദ്ധതിക്കായി മൂലമ്പിള്ളിയടക്കമുള്ള ഇടങ്ങളിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് 2008-ൽ അടിച്ചിറക്കപ്പെട്ട 316 കുടുംബങ്ങളിൽ അൻപതോളം കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ സ്വന്തം വീട്ടിൽ ജീവിക്കുന്നത്. ദീർഘകാല സമരത്തിലൂടെ സർക്കാർ അനുവദിച്ച പാക്കേജ് ഇത്ര കാലമായിട്ടും നടപ്പിലായിട്ടില്ല. സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന് സർക്കാർ തന്നെ അംഗീകരിക്കുന്നത് ഒരു പതിറ്റാണ്ടിനുശേഷം മാത്രം. ഉരുൾപ്പൊട്ടലും കടലേറ്റവും മൂലം കുടിയിറക്കപ്പെട്ട ജനങ്ങൾ ഇപ്പോൾ എവിടെയെന്ന അന്വേഷണം മതി ഇതിന്റെ പൊള്ളത്തരം ബോധ്യപ്പെടാൻ. അതുകൊണ്ടാണ് പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്ന സിൽവർലൈൻ പോലുള്ള പദ്ധതികളുമായി സർക്കാർ വരുമ്പോൾ ജനങ്ങൾ പ്രതിരോധിക്കുന്നത്.

1957-ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ ആദ്യപ്രഖ്യാപനം, ആരെയും സ്വന്തം മണ്ണിൽനിന്ന് കുടിയിറക്കില്ല എന്നായിരുന്നു. വിമോചനസമര ശേഷം അധികാരമേറ്റ വലതുപക്ഷ സർക്കാർ ഇടുക്കി പദ്ധതിക്കായി കർഷകരെ കുടിയിറക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരേ അമരാവതിയിൽ എ.കെ.ജി. നടത്തിയ നിരാഹാരം കേരളത്തിന്റെ സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. അവരുടെയൊക്കെ പിൻഗാമികളാണ് നല്ല പണം കിട്ടിയാൽ ഭൂമി വിട്ടുകൊടുക്കുക എന്ന ആഹ്വാനം നടത്തുന്നത്.

Content Highlights: Mathrubhumi at 100

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented