സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുള്ള സംസ്ഥാനം


.

സ്ത്രീക്ക് സ്വാതന്ത്ര്യമുള്ളത് എവിടെയാണ്..?'' ''അതു കേരളത്തില്‍ത്തന്നെ''-ഈ ചോദ്യവും ഉത്തരവുമുള്ളത് 87 വര്‍ഷംമുമ്പിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലാണ്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുള്ള സംസ്ഥാനമെന്ന തലക്കെട്ടില്‍ മിസ് തങ്കലക്ഷ്മി എഴുതിയ ലേഖനത്തില്‍. 1934 സെപ്റ്റംബര്‍ 15-ന് മാതൃഭൂമി വനിതകള്‍ക്കായി പ്രസിദ്ധീകരിച്ച പ്രത്യേക പേജിലാണ് റോയിസ് വീക്കിലിയില്‍ വന്ന ലേഖനം മാതൃഭൂമി ഉള്‍പ്പെടുത്തിയത്. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹത്തെത്തുടര്‍ന്നായിരുന്നു 'വനിതാലോകം' എന്ന പേരില്‍ പ്രത്യേക പേജ് ഇറക്കിയത്. സ്ത്രീകള്‍ക്കായി പ്രത്യേക പേജ് എന്നത് ചിന്തിക്കാന്‍ പ്രയാസമായിരുന്ന കാലമാണെന്നോര്‍ക്കണം. ഒന്നാമത്തെ ലക്കത്തില്‍ തന്നെ 'സ്ത്രീലോകം' എന്ന പേരില്‍ കോളം തുടങ്ങി.

'ബാലികമാരുടെ ആദര്‍ശങ്ങള്‍' എന്ന തലക്കെട്ടില്‍ ബാലികാ സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗമായിരുന്നു ഒരു ലേഖനം. ടാഗോര്‍ ബാലികമാര്‍ക്ക് നല്‍കിയ ഉപദേശമിങ്ങനെയൊണ്: 'നല്ല പെരുമാറ്റം നല്ല പ്രകൃതിയുടെ ലക്ഷണമായിരിക്കണം; നേരെമറിച്ച് കൃത്രിമമായി നിലനിര്‍ത്തിവരുന്നതായിരിക്കരുത്. അവരുടെ അവകാശങ്ങളെ സസന്തോഷം അനുവദിക്കുവാനും അവരുടെ സൗകര്യത്തിനുവേണ്ടി ബുദ്ധിമുട്ടുവാന്‍പോലും നാം തയ്യാറാകണം.'

ഇന്ത്യന്‍ സ്ത്രീകളുടെ ദേശീയ കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ കൗണ്‍സിലുമായി സഹകരിച്ചതിന്റെ വാര്‍ത്ത, തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയും ഈ മുഴുനീളപ്പേജില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ ചിന്തകള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും തമ്മില്‍ ഐകരൂപ്യമുണ്ടാക്കുകയെന്നതാണ് കൗണ്‍സിലിന്റെ മുഖ്യലക്ഷ്യമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.


സ്ത്രീ എഴുത്തകാര്‍

1920കളുടെ അവസാനം സ്ത്രീകള്‍ സ്ഥിരം എഴുത്തുകാരായി വന്നു. കടത്തനാട്ടു മാധവിയമ്മയും എം. ലക്ഷ്മിക്കുട്ടിയമ്മയുമാണ് ഈ രംഗത്തെ മുന്‍ഗാമികള്‍. കവയിത്രിയായ കടത്തനാട്ട് മാധവിയമ്മയുടെ ലേഖനങ്ങള്‍ 1928-ല്‍ മാതൃഭൂമിയില്‍ അച്ചടിച്ചിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ചചെയ്യുന്ന എം. ലക്ഷ്മിക്കുട്ടിയമ്മയുടെ ലേഖനങ്ങള്‍ 1929-'30 കാലത്ത് പ്രസിദ്ധീകരിച്ചു. ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് കോട്ടയില്‍ പനങ്ങാട്ടു കുഞ്ഞിലക്ഷ്മിയമ്മയുടെ ലേഖനങ്ങള്‍ 1933-ല്‍ തുടങ്ങി. മലയാളത്തിന്റെ പ്രിയ കവയിത്രി ബാലാമണിയമ്മ അതിന് തുടര്‍ച്ച നല്‍കി. എം. ലീലാവതി, ഹൃദയകുമാരി, സുഗതകുമാരി എന്നിവരിലൂടെ ആ ലോകം കൂടുതല്‍ വിശാലമായി അരുന്ധതി റോയിവരെ എത്തി.

Content Highlights: Mathrubhumi 100 Year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented