കൊല്ലരുത് : കെ.ജി.എസ്സിന്റെ കവിത


കെ.ജി.എസ്‌

1 min read
Read later
Print
Share

കെ.ജി.എസ്‌

ട്ടകത്തെന്നും കൊല. കൊല്ലരുതെന്ന്
നീയൊരെതിര്‍വാക്ക് മിണ്ടുന്നില്ലല്ലോ കവീ,
നീതിയുടെ കാവലാളേ, സഭാപ്രസംഗീ?

ഞാനെന്താപ്പൊപ്പറയ്യ്യാ, പ്രിയ കണ്ണൂക്കാരാ?
വധത്തിനു വാല്മീകികാലംമുതലേ ഞാനെതിരു
പാറിക്കാറുണ്ട് ഞാന്‍ ട്വിറ്ററില്‍ മാ നിഷാദ
കൊല, കണക്ക് തീര്‍ക്കലല്ല, പെരുക്കല്‍
ഭാവി വിഷമഗണിതമാക്കല്‍
അറിയാല്ലോ ചങ്ങാതീ,
കവികള്‍ ധീരഭീരുക്കള്‍

കഷ്ടം, ഞാനും പ്രിയ ചങ്ങാതീ,
തേടുന്നത് കില്ലറെ
ഈ യുഗത്തിന്റെ നീചനായകനെ; പല
പേരുകള്‍, തലകള്‍, കൊടികളുമുള്ളവനെ
കാണാനായിട്ടില്ലെനിക്കാ രൂപാന്തരനെ
വിലങ്ങില്‍ കോടതിയിലേക്ക് നടക്കുന്ന മൗനം
കില്ലറല്ല, കൊലക്കത്തി; കില്ലറുടെ ബിനാമി
ഒരു കില്ലര്‍ വിലങ്ങിലെങ്കില്‍
പല കില്ലര്‍ സ്വതന്ത്രര്‍
കില്ലര്‍ അക്കരയിലെന്ന് കടല്‍;
ആരിലും കില്ലറെന്ന് കാറ്റ്

വ്യക്തതയ്ക്കും ധൈര്യത്തിനും ഞാന്‍
ഗ്രന്ഥം നോക്കി
പതിവും പുതുതും ഫാസിസപഠനങ്ങള്‍
ചികഞ്ഞു
ന്യൂറോണ്‍ ക്രമക്കേടോ കില്ലറെ
നിര്‍മിക്കുന്നതെന്ന്
വി.എസ്. രാമചന്ദ്രനില്‍ പരതി
പശ്ചാത്തപിക്കാത്ത കില്ലറുടെ രോഗമെന്തെന്ന്
ദസ്തയേവ്സ്‌കിയില്‍ നോക്കി
കാഫ്കയില്‍ നോക്കി
ഹിറ്റ്ലര്‍, സ്റ്റാലിന്‍, ബുഷ്, മാവോ, സംഘി, പുതിന്‍...
തുടങ്ങിയ ആയുധപ്പുരകളില്‍ നോക്കി
ധര്‍മപദം, തിരുക്കുറല്‍, അനുകമ്പാദശകം,
യുദ്ധാനന്തര/വിപ്ലവാനന്തര കവിത,
ഹരിതരാഷ്ട്രീയം
തുടങ്ങിയ മേല്‍ക്കോടതികളില്‍ നോക്കി
നീതിക്കൊരു കഥ,
അനീതിക്ക് തീരാക്കഥ എന്ന
ജ്ഞാനമൂര്‍ച്ച നേടി

അച്ഛനുപകരം ജ്ഞാനം പോരല്ലോ
കൊല്ലപ്പെട്ടവന്റെ മക്കള്‍ക്ക്.'

Content Highlights: kollaruth poem by kgs mathrubhumi 100 years

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented