സമരസേനാനികളുടെ തല മൊട്ടയടിച്ചുകൊടുത്ത ബഷീർ


എം.പി. സൂര്യദാസ്

വൈക്കം മുഹമ്മദ് ബഷീർ| ഫോട്ടോ: റസാഖ് കോട്ടക്കൽ

കോഴിക്കോട്: കണ്ണൂർ ജയിലിൽ രാഷ്ട്രീയത്തടവുകാരുടെ കൂട്ടത്തിൽ കുറച്ചുകാലം വൈക്കം മുഹമ്മദ് ബഷീറും ഉണ്ടായിരുന്നു. കോൺഗ്രസിന്റെ ആഹ്വാനംകേട്ട് സമരത്തിൽ പങ്കെടുക്കാൻ ആവേശംപൂണ്ട് മലബാറിലേക്കുവന്ന ബഷീർ കോഴിക്കോട്ടുവെച്ച് സത്യാഗ്രഹത്തിൽ പങ്കെടുത്താണ് തടവിലായത്. അവിടെവെച്ച് അദ്ദേഹം ഒരു വിദഗ്ധക്ഷുരകന്റെ സുഹൃത്തും ശിഷ്യനുമായിമാറി.

ജയിലിലുണ്ടായ അനുഭവം വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഓർമക്കുറിപ്പിൽനിന്ന് -“കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് ഞാൻ ചൊന്ന ക്ഷുരകന്റെ പ്രധാനശിഷ്യനായി. അദ്ദേഹം എനിക്ക് കത്രികയും ബ്രഷും ചീർപ്പും കല്ലുമൊക്കെ തന്നു. ഞാൻ പുതിയ ചെരപ്പിയായി. ഞാനൊരുപാട് മഹത്തുക്കളുടെ തലകൾ ശരിപ്പെടുത്തിയിട്ടുണ്ട്. മിക്കതും ഹിന്ദുക്കളുടേതാണ്. അവരാണെനിക്ക് കൂടുതൽ പ്രോത്സാഹനം നൽകിയത്. ഞാൻ ശരിപ്പെടുത്തിയ തലകൾ പ്രത്യേകം കാണാമായിരുന്നു.

ഞാനോർക്കുന്നു, കത്രിക ശബ്ദിച്ചുകൊണ്ട് ഞാൻ ബഹുമാനപ്പെട്ട മൊയ്തുമൗലവിയുടെ അടുത്തുചെന്നു. അദ്ദേഹം പി.എ. സൈനുദ്ദീനുമായി വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. ഞാൻ മൗലവിയോട് പറഞ്ഞു, ‘മൗലവി സാഹിബ്, മുടിയൊക്കെ കാടുപോലെ വളർന്നിട്ടുണ്ട്. ഒക്കെ മുറിച്ച് സ്റ്റൈലാക്കാം. താടിമീശയൊക്കെ കത്രിച്ച് ഷറീഫാക്കിത്തരാം’. മൗലവി സാഹിബ് കേട്ടഭാവം നടിച്ചില്ല. ഞാൻ കത്രിക കടകട ശബ്ദിപ്പിച്ചുകൊണ്ട് മൗലവിസാഹിബിനെ കൂടുതൽ സുന്ദരനാക്കിത്തരാമെന്നു പറഞ്ഞു. ‘ഒരു ബാർബർ വന്നിരിക്കുന്നു, പോടാ... നിന്റെ പാട്ടിന്’.

എന്നിട്ട് സൈനുദ്ദീനോട്, ‘ഒരു വിവരവുമില്ലാത്തവൻ, ബാർബറായി വന്നിരിക്കുന്നു’ എന്നു പറഞ്ഞു. സൈനുദ്ദീനോട് മുടിവെട്ടിത്തരാമെന്ന് പറഞ്ഞു. സൈനുദ്ദീൻ മൗലവിയെപ്പോലെ കലാകാരന്മാരെ ആട്ടിയോടിക്കുന്ന മട്ടുകാരനല്ല. സൈനുദ്ദീൻ പറഞ്ഞു, ‘ഭയങ്കര തലവേദന, ക്ഷമിക്കണം’.

കത്രികകൊണ്ട് ശബ്ദിച്ച് നിൽക്കുമ്പോൾ ഹസൻകോയമൊല്ല എന്ന സ്വാതന്ത്ര്യസമരപോരാളി സിങ്കനെ കണ്ടു. സംസ്കാരസമ്പന്നൻ. അദ്ദേഹം മൗലവിയെപ്പോലെ എന്നെ ആട്ടിയോടിച്ചില്ല. മൊല്ല സ്വന്തം തല യാതൊരു ക്ഷോഭവും കൂടാതെ എന്റെ കസ്റ്റഡിയിൽതന്നു. ഞാൻ ഉഷാറായി മുറിച്ചു. കലാപരമായി മുറിച്ചുമുറിച്ചു നോക്കുമ്പോൾ ഹസൻകോയ മൊല്ല തനി മങ്കിബ്രാന്റ്. ഞാൻ മുടിമുറിച്ച് സുന്ദരനാക്കുമ്പോൾ കുരങ്ങ് മാർക്കാവുകയാണ് പതിവ്. എനിക്ക് സങ്കടംതോന്നി. ഞാൻ പതിവുപോലെ പറഞ്ഞു,

‘മുടി പറ്റെ വടിപ്പിക്കുകയാണ് ഭംഗി’. ‘മോന്റെ ഇഷ്ടം’, എന്ന് ആ സംസ്കാരസമ്പന്നൻ പറഞ്ഞു. ഹസൻകോയമൊല്ലയെ തനി മിനുസമുള്ള മൊട്ടത്തലയനാക്കി. സുന്ദരനാക്കി. ഞാൻ തല ശരിപ്പെടുത്തിക്കൊടുത്തിട്ടുള്ള ഹിന്ദുക്കളും മുസ്‌ലിങ്ങളും എന്നെയിട്ടോടിച്ച് അടിച്ച് പഞ്ചറാക്കിയിട്ടില്ല. എല്ലാവരും സംസ്കാരസമ്പന്നരായിരുന്നു.”

കെ.പി. കേശവമേനോനും മൊല്ലയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും മൊയ്തുമൗലവിയും ഒക്കെ ഒത്തുചേരുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ രസകരമായ സംഭവം ഓർത്ത് ചിരിക്കാറുണ്ടായിരുന്നു.

Content Highlights: Bashir who shaved the heads of the freedom fighters; memoir mathrubhumi 100 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented