.
നിങ്ങളുടെ പാഷൻ എന്താണെന്ന് കൃത്യമായി അറിയാമോ? വിദേശത്ത് പോകുന്നത് നിങ്ങൾക്ക് പാഷനുള്ള കോഴ്‌സ് പഠിക്കാനാണോ? അല്ല എന്നാണ് ഉത്തരമെങ്കിൽ, നിങ്ങളുടെ പാഷൻ കണ്ടെത്താനും ഏറ്റവും യോജിക്കുന്ന കോഴ്‌സ് തെരഞ്ഞെടുക്കാനും വിസ് യൂറോപ്പ നിങ്ങളെ സഹായിക്കും. പാഷൻ എന്നൊരു പുതിയ ഇൻഡസ്ട്രിയെ രൂപപ്പെടുത്തിക്കൊണ്ട്, കോഴിക്കോടും ബാംഗ്ലൂരുമായി പ്രവർത്തിക്കുന്ന പാഷൻ റിസേർച്ച് ആൻഡ് ഡലവലപ്‌മെന്റ് സെന്ററാണ് വിസ് യൂറോപ്പ. 'പാഷൻ കണ്ടെത്താനും അതിനെ പിന്തുടരാനും സഹായിക്കുക' എന്നതാണ് ഈ ബ്രാൻഡിന്റെ ലക്ഷ്യം. 13 വയസ് മുതൽ ഏത്് പ്രായത്തിലുള്ളവർക്കും വിസ് യൂറോപ്പയുടെ സേവനം ലഭ്യമാണ്. ഓരോ പ്രായക്കാർക്കും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്.
സ്റ്റഡി എബ്രോഡ് കൗൺസലിംഗ്
വിവിധ കോഴ്‌സുകൾ, അവ പഠിക്കാവുന്ന രാജ്യങ്ങൾ, അവിടുത്തെ കാലാവസ്ഥ, സംസ്‌കാരം, കോഴ്‌സിന്റെ ഫീസ് തുടങ്ങിയ വിശദമാക്കിക്കൊണ്ടുള്ള കൗൺസലിംഗ് അല്ല വിസ് യൂറോപ്പയുടേത്. നിങ്ങൾ ഒരു കോഴ്‌സ് പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് പഠിക്കാൻ യഥാർഥത്തിൽ നിങ്ങൾക്ക് അഭിരുചിയുണ്ടോ, നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ ഏതാണ്, ഏത് വിഷയത്തോടും തൊഴിൽ ശാഖയോടുമാണ് നിങ്ങൾക്ക് ആഭിമുഖ്യം എന്നെല്ലാം കണ്ടെത്തിക്കൊണ്ട്, അതിന് അനുസരിച്ചുള്ള കോഴ്‌സാണ് നിങ്ങൾക്ക് വിസ് യൂറോപ്പ നിർദേശിക്കുക. നിങ്ങൾക്ക് താൽപര്യമുള്ളതും നിങ്ങളുടെ കഴിവിന് അനുസരിച്ചുള്ളതുമായ കോഴ്‌സാണ് പഠിക്കുന്നതെങ്കിൽ, മികച്ച രീതിയിൽ പഠനം പൂർത്തിയാക്കാനും ആകർഷകമായ ജോലി നേടാനും അതിൽ സംതൃപ്തിയോടെ തുടരാനും ജീവതവിജയം നേടാനും കഴിയും.
യുകെ, കാനഡ, യുഎസ്എ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, ഡെൻമാർക്ക്, ജർമനി, ഫ്രാൻസ്, ഹോളണ്ട്, സ്വീഡൻ, ഇറ്റലി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, മാൾട്ട, യുക്രൈൻ, സ്വിറ്റ്‌സർലൻഡ്, സ്‌പെയിൻ, മലേഷ്യ, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ വിസ് യൂറോപ്പ വഴി വിദ്യാർഥികൾ പ്രവേശനം നേടുന്നു.
നിങ്ങൾക്ക് നിശ്ചിത യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച്, ലോകത്തിലെ ഏത് യൂണിവേഴ്‌സിറ്റിയിലും പ്രവേശനം ലഭ്യമാക്കാൻ വിസ് യൂറോപ്പ പിന്തുണ നൽകുന്നതാണ്. പബ്ലിക് യൂണിവേഴ്‌സിറ്റികളും ടോപ്പ് റാങ്കിംഗ് യൂണിവേഴ്‌സിറ്റികളും അടക്കം ടൈഅപ്പ് ഇല്ലാത്ത ആയിരത്തിലധികം യൂണിവേഴ്‌സിറ്റികളിലേക്കും ഇവർ പ്രവേശനം ലഭ്യമാക്കുന്നുണ്ട്. ഈ യൂണിവേഴ്‌സിറ്റികളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കുവാൻ സമയവും പ്രയത്‌നവും ഏറെ ആവശ്യമാണെങ്കിലും വിദ്യാർഥികൾക്ക് ഏറ്റവും മികച്ചത് ലഭ്യമാക്കാൻ ശ്രമിക്കുകയാണ് ഈ ബ്രാൻഡ്.
പാഷൻ കണ്ടെത്താൻ പരിശീലനം
അഞ്ച് വിഭാഗങ്ങളാണ് പാഷൻ ഏതെന്ന് തിരിച്ചറിയാനുള്ള ട്രെയിനിംഗ് വിസ് യൂറോപ്പ നൽകുന്നുത്. ഇഷ്ടമുള്ള മേഖലയിൽ ജോലി ചെയ്യാനുള്ള ആദ്യപടി ആ മേഖല ഏതെന്ന് കണ്ടെത്തുകയാണ്. അതിനായി 13 മുതൽ 17 വയസുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകുന്നു. വിദ്യാർഥികളുടെ കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നതും അവരുടെ അറിവും കഴിവും ഭാവനയും വിപുലപ്പെടുത്തുന്നതുമായ പരിശീലനമാണിത്.
17 മുതൽ 25 വരെ പ്രായമുള്ളവരാണ് അടുത്ത വിഭാഗം. പ്ലസ് ടു കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന പ്രായത്തിലുള്ള ഇക്കൂട്ടർക്ക് സ്വദേശത്തായാലും വിദേശത്തായാലും പാഷൻ അനുസരിച്ചുള്ള കോഴ്‌സുകൾ കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ നൽകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളുമായി സഹകരിച്ചുകൊണ്ടാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്.
ഇഷ്ടത്തോടെ ജോലി ചെയ്യാം
ജോലിയുള്ള 25 മുതൽ 65 വയസ് വരെയുള്ളവരാണ് അടുത്ത വിഭാഗം. നിലവിലുള്ള ജോലിയെ സ്‌നേഹിക്കാനും ഇഷ്ടത്തോടെ ജോലി ചെയ്യാനുമുള്ള പരിശീലനമാണ് ഇവർക്ക് നൽകുന്നത്. കോർപ്പറേറ്റ്, സ്വകാര്യ, ഗവൺമെന്റ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ട്രെയിനിംഗ് നൽകുന്നത്.
സംഗീതം, നൃത്തം തുടങ്ങിയ വിവിധ മേഖലകൡലെ പാഷൻ കണ്ടെത്താനും വളർത്താനുമുള്ള പാഷൻ അക്കാദമി, പാഷനേറ്റ് ആയവർക്കുള്ള ഇ ലേണിംഗ് പോർട്ടൽ എന്നിവയും വിസ് അക്കാദമിയുടെ ഭാഗമാണ്.
മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അഭിഷേക് ശശിധരനാണ് വിസ് യൂറോപ്പയുടെ സ്ഥാപകൻ. ഏഴ് വർഷമായി പാഷൻ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന അഭിഷേകിന് വേറിട്ട ആശയത്തെയും സംരംഭകത്വ മികവിനെയും മുൻനിർത്തി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പഠനമാകട്ടെ, ജോലിയാകാട്ടെ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുമ്പോഴാണ് അതിൽ സന്തോഷം കണ്ടെത്താനും മികവ് പുലർത്താനും കഴിയുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്തൂ. പഠനത്തിലും ജോലിയിലും സ്വന്തം പാഷൻ പിന്തുടരൂ, വിജയം നിങ്ങളെ തേടിയെത്തും.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 9048533211
വെബ്‌സൈറ്റ് - https://whizzeuropa.com/
Content Highlights: Whizz Europa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..