ഭരതനും കെ.പി.എ.സി. ലളിതയും വിവാഹവേളയിൽ | ഫോട്ടോ: മാതൃഭൂമി (Photo: .)
ലല്ലു, ലല്‍സ് എന്നെല്ലാം വിളിപ്പേരുകളുണ്ടായിരുന്നു ലളിതയ്ക്ക്. ഭരതന്‍ ലല്‍സ് എന്നായിരുന്നു ലളിതയെ സ്നേഹത്തോടെ വിളിച്ചിരുന്നത്. 1998-ല്‍ ഭരതന്‍ മരിച്ചതിനുശേഷം ചെന്നൈയില്‍നിന്ന് മടങ്ങിയ ലളിത തൃശ്ശൂരിനടുത്ത് വടക്കാഞ്ചേരിയിലെ ഭരതന്റെ ജന്മനാടായ ഏങ്കക്കാട് സ്വന്തമായി വീട് നിര്‍മിച്ച് സ്ഥിരതാമസമാക്കുകയായിരുന്നു.
ഓര്‍മ എന്ന പേരിലുള്ള ആ വീട്ടിലെത്തിയതോടെ അവര്‍ ആ നാടിന്റെ മരുമകളല്ല മകളായിത്തന്നെ മാറി. ഭരതന്‍ വടക്കാഞ്ചേരിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അതേപോലെ ലളിതയും. വടക്കാഞ്ചേരിയിലെ എല്ലാ വേദികളിലും ലളിതയുടെ നിറസാന്നിധ്യമുണ്ടാകാറുണ്ടായിരുന്നു.
ചെമ്പകപ്പൂക്കളോട് ഭരതന് ഏറെ പ്രിയമായിരുന്നു. അഭിനയത്തിന്റെ സുവര്‍ണ ജൂബിലി ഓര്‍മയില്‍ വടക്കാഞ്ചേരി കേരളവര്‍മ ലൈബ്രറിയില്‍ അവര്‍ ഒരു ചെമ്പകം നട്ടു. ആ ചെമ്പകമരത്തിലെ പൂക്കളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭരതന്‍സ്മൃതി ദിനത്തില്‍ ലളിത അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ സമര്‍പ്പിക്കാറുണ്ടായിരുന്നത്.
അനാരോഗ്യം മൂലം ഏറെ പ്രയാസപ്പെട്ടാണ് കഴിഞ്ഞ ഭരതന്‍ സ്മൃതിയില്‍ ലളിത പങ്കെടുക്കാറ്. അടുപ്പമുള്ളവരോടെല്ലാം അഭിനയിച്ച് കൊണ്ടിരിക്കേ മരിക്കണമെന്നായിരുന്നു ലളിത പറയാറ്. എം.എന്‍. വിജയന്‍ മാഷും കലാമണ്ഡലം ഗീതാനന്ദനുമെല്ലാം കര്‍മനിരതരായിരിക്കേ അരങ്ങൊഴിഞ്ഞപോലെ. അസുഖമായി കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവരുതെന്നും ലളിത പറയാറുണ്ടായിരുന്നു.
Content Highlights: KPAC Lalitha passes away, Bharathan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..