കണ്ണുംചുണ്ടും ഒരു വശത്തേക്കു മെല്ലെ ചരിച്ച്, താടിക്കു കൈയും കൊടുത്തുനില്‍ക്കുന്ന ലളിത


കെ. ഷാജി

കെ.പി.എ.സി. ലളിത (Photo: .)

ഓണാട്ടുകരയുടെ ശബ്ദവും ശൈലിയുമായിരുന്നു കെ.പി.എ.സി. ലളിതയെ അരങ്ങില്‍ വേറിട്ടരീതിയില്‍ അടയാളപ്പെടുത്തിയിരുന്നത്. കണ്ണുംചുണ്ടും ഒരു വശത്തേക്കു മെല്ലെ ചരിച്ച്, താടിക്കു കൈയും കൊടുത്തുനില്‍ക്കുന്ന ലളിതയെ പലസിനിമകളിലും കണ്ടിട്ടുണ്ട്. ഓ... എന്ന ഒറ്റ അക്ഷരം നീട്ടിയും കുറുക്കിയും പറയുന്നതും പലപ്രാവശ്യം കേട്ടിട്ടുണ്ട്.

ഇതെല്ലാം ഓണാട്ടുകരയിലെ ചെറുപ്പകാലം ലളിതയ്ക്കു സമ്മാനിച്ച ശൈലികളായിരുന്നു. അറിയാതെ വന്നുകയറുന്നതാണെന്നാണ് ഇതേപ്പറ്റി അവര്‍ പറഞ്ഞിരുന്നത്. ജന്മനാടുമായുള്ള ഇഴയടുപ്പം ഈ കലാകാരിയെ അത്രകണ്ട് സ്വാധീനിച്ചിരുന്നു. അങ്ങനെ ലളിതവും സുന്ദരവുമായ നിരവധി അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളിക്കു സമ്മാനിച്ചാണ് കെ.പി.എ.സി. ലളിതയെന്ന ഓണാട്ടുകരയുടെ കലാകാരി ഓര്‍മയാകുന്നത്.

രാമപുരം കോലത്ത് അനന്തന്‍നായരുടെയും ഭാര്‍ഗവിയമ്മയുടെയും മകളായി 1947 ഫെബ്രുവരി 28 -നാണ് മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. കുടുംബസ്വത്തായി കിട്ടിയ ഏവൂരിലെ സ്ഥലത്താണ് ലളിതയും കുടുംബവും ആദ്യം വീടുവെച്ചത്. പിന്നീട്, ദേശീയപാതയോരത്ത് കീരിക്കാട്ടേക്ക് താമസംമാറ്റി. രാമപുരത്തും ഏവൂരിലും കീരിക്കാട്ടുമായാണ് അവര്‍ ചെറുപ്പകാലം ചെലവിട്ടത്. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നാടുകൂടിയാണിത്. അങ്ങനെയുള്ളവരുമായി അടുത്തബന്ധം പുലര്‍ത്താന്‍ കഴിഞ്ഞതാണ് ലളിതയെ അരങ്ങിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.പള്ളിക്കൂടത്തില്‍ പാഠങ്ങളേക്കാള്‍ ലളിതയ്ക്കിഷ്ടം പാട്ടും നൃത്തവുമായിരുന്നു. സ്‌കൂളിലെ സംഘനൃത്തത്തിലെ സ്ഥിരാംഗമായിരുന്നു. അക്കാലത്ത് ഒരു നൃത്തനാടകത്തില്‍ വേഷമിട്ടതാണ് അഭിനയത്തിലെ ആദ്യപാഠം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ചങ്ങനാശ്ശേരി ഗീഥ തിേയറ്റേഴ്സിന്റെ ബലി എന്ന നാടകത്തില്‍ അഭിനയിച്ചാണ് അരങ്ങില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.

ബലിയിലെ അഭിനയത്തോടെ ലളിത നാടകരംഗത്തു ശ്രദ്ധേയയായി. കായംകുളം കെ.പി.എ.സി.യിലേക്കുള്ള വഴിതുറക്കുന്നത് അങ്ങനെയാണ്. 1964 ല്‍ 17-ാം വയസ്സില്‍ കെ.പി.എ.സി.യില്‍ ചേര്‍ന്നു. അക്കാലത്ത് നാടകങ്ങളില്‍ പാടിയഭിനയിക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇതില്‍ അസാമാന്യ കഴിവുണ്ടായിരുന്ന ലളിത അങ്ങനെ നാടകരംഗത്തെ മിന്നുംതാരമായി. അവര്‍ക്ക് സിനിമയിലേക്കുള്ള വഴിതുറന്നതും കെ.പി.എ.സി.യാണെന്നു പറയാം. തോപ്പില്‍ ഭാസി സംവിധാനംചെയ്ത നാടകം 'കൂട്ടുകുടുംബം' സിനിമയായപ്പോള്‍ ലളിതയും നാടകത്തില്‍നിന്ന് സിനിമയിലെത്തി. 1969 നവംബറിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അങ്ങനെ അഞ്ചുവര്‍ഷത്തെ നാടകാഭിനയത്തില്‍നിന്ന് ലളിത കെ.പി.എ.സി. ലളിതയായി സിനിമാജീവിതം തുടങ്ങി.

നാടകാചാര്യന്‍ തോപ്പില്‍ഭാസിയുടെ നാടകക്കളരിയാണു തന്നെ നടിയാക്കിയതെന്നു ലളിത തുറന്നുപറഞ്ഞിട്ടുണ്ട്. അമിതഭാവപ്രകടനങ്ങള്‍ അരങ്ങിന് ആവശ്യമില്ലെന്ന വലിയപാഠം പകര്‍ന്നുനല്‍കിയതും സ്വാഭാവികമായ രീതിയില്‍ കഥാപാത്രങ്ങളെ സമീപിക്കാന്‍ ഉപദേശിച്ചതും തോപ്പില്‍ഭാസിയാണ്. ഇക്കാര്യം കൃത്യമായി പിന്തുടരാന്‍ കഴിഞ്ഞതാണു തന്റെ അഭിനയ ജീവിതത്തിനു കരുത്തായതെന്നായിരുന്നു ഇതുസംബന്ധിച്ച് ലളിതയുടെ നിരീക്ഷണം. രാമപുരം ക്ഷേത്രവുമായി വല്ലാത്തൊരടുപ്പമുണ്ടായിരുന്നെന്നു ലളിത പറഞ്ഞിട്ടുണ്ട്.

ചില സിനിമകളില്‍ 'എന്റെ രാമപുരത്ത് ഭഗവതി' എന്നു വിളിക്കുന്ന കഥാപാത്രങ്ങള്‍ ലളിതയുടേതായി കാണാം. തിരക്കഥയില്‍ ഏതെങ്കിലും ദേവതകളുടെ പേര് വിളിക്കുന്നതായാണു ചേര്‍ത്തിരിക്കുന്നതെങ്കില്‍ അവര്‍ രാമപുരത്തമ്മയെ വിളിച്ചായിരിക്കും അഭിനയിക്കുക.

Content Highlights: Remembering KPAC Lalitha

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented