കെ.പി.എ.സി ലളിത
കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് കെ.പി.എ.സി. ലളിത. ഭര്‍ത്താവ് സംവിധായകന്‍ ഭരതന്റെ പതിനെട്ടാം സ്മൃതിദിനത്തിലാണ് ലളിതയെ തേടി ഈ ബഹുമതി എത്തിയത്. അന്ന് സഹകരണമന്ത്രിയായിരുന്ന എ.സി. മൊയ്തീനോടൊപ്പം വടക്കാഞ്ചേരി പബ്ളിക് ലൈബ്രറി ഹാളില്‍ സ്മൃതി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് എ.കെ.ജി. സെന്ററില്‍നിന്നുള്ള ഇതുസംബന്ധിച്ച സന്ദേശം ലളിതയ്ക്ക് ലഭിച്ചത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ലളിതയെ മത്സരിപ്പിക്കുന്നതിന് സി.പി.എം. തീരുമാനിച്ചിരുന്നു. പ്രാദേശികമായി എതിര്‍പ്പുകള്‍ വന്നതോടെ ലളിത സ്വയം പിന്മാറുകയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ കലാ സാംസ്‌കാരിക ചരിത്രം കൂടിയാണ് ലളിതയുടേയത്. 1947ല്‍ ഇടയാറന്മുളയില്‍ കല്ലൂര്‍ കുടുംബത്തിലാണ് ലളിത ജനിക്കുന്നത്. മഹേശ്വരിഅമ്മ എന്നാണ് യഥാര്‍ഥ പേര്. അനന്തന്‍നായരുടെയും ഭാര്‍ഗ്ഗവിഅമ്മയുടെയും മകള്‍. 10-ാം വയസ്സില്‍ നൃത്തപഠനം തുടങ്ങി. ചങ്ങനാശ്ശേരി ഗീഥയിലൂടെ നാടകരംഗത്തെത്തി.
തുടര്‍ന്ന് കെ.പി.എ.സി.യില്‍. 1969 മുതല്‍ സിനിമയിലും സജീവം. 1978ലാണ് സംവിധായകന്‍ ഭരതനെ വിവാഹം കഴിക്കുന്നത്. അമരത്തിലെയും ശാന്തത്തിലെയും അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. തമിഴ് ഉള്‍പ്പെടെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ശ്രീക്കുട്ടിയും സിനിമാ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥനുമാണ് മക്കള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി.പി.എം. വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ലളിത. തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലും ഇത്തവണ ലളിത നിറഞ്ഞുനിന്നു. സഖാവ് ലളിതയെന്ന് ആദ്യം വിളിച്ചത് ഇ.എം.എസ്സായിരുന്നു എന്നത് അഭിമാനത്തോടെ ലളിത പറയുമായിരുന്നു.
Content Highlights: KPAC Lalitha appointed as Kerala Sangeetha Nataka Academy Chairperson
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..