സിലബസിന് പുറത്തുള്ളതിനെക്കുറിച്ചും സംസാരിച്ച് അത്ഭുതപ്പെടുത്തുന്ന അധ്യാപകൻ; ​കുറിപ്പുമായി ആസിഫ് അലി


1 min read
Read later
Print
Share

അധ്യാപകൻ എന്നാണ് സിബി മലയിലിനെ ആസിഫ് വിശേഷിപ്പിച്ചിരിക്കുന്നത്.

സിബി മലയിലും ആസിഫ് അലിയും | ഫോട്ടോ: www.facebook.com/ActorAsifAli

നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. കഴിഞ്ഞദിവസം റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈയവസരത്തിൽ സംവിധായകനേക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് കൊത്തിലെ നായകന്മാരിൽ ഒരാളായ ആസിഫ് അലി. അധ്യാപകൻ എന്നാണ് സിബി മലയിലിനെ ആസിഫ് വിശേഷിപ്പിച്ചിരിക്കുന്നത്.

നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്... ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും... സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും... അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ. ആസിഫ് അലി ഫെയ്സ്ബുക്കിൽ കുറിച്ചു.

കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്, കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്. നന്ദി സർ, ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ. അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും എന്നുപറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ ഒരുക്കിയ നാലാമത്തെ ചിത്രമാണ് കൊത്ത്. റോഷൻ മാത്യുവാണ് മറ്റൊരു നായകൻ. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: kotthu movie, asif ali about sibi malayil, asif ali facebook post about sibi malayil

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented