ട്രെയിലറിൽ നിന്നും
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആശ ശരത്തും മകള്‍ ഉത്തര ശരത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ ഖെദ്ദ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ കുടുംബ ചിത്രമായാണ് ഖെദ്ദ ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.
അമ്മ-മകള്‍, ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ആശ ശരത്തിനും ഉത്തരക്കും പുറമെ സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് കാനയാണ് സിനിമയുടെ സംവിധായകന്‍. തിരക്കഥയൊരുക്കിയതും മനോജ് കാന തന്നെയാണ്. പ്രതാപ് പി. നായരാണ് ഛായാഗ്രഹണം. ബിജിബാലിന്റേതാണ് ആണ് പശ്ചാത്തലസംഗീതം.
ശ്രീവത്സന്‍ ജെ. മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനം ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിലീസിനെത്തുന്ന ചിത്രമാണ് ഖെദ്ദ. ചിത്രം ഡിസംബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും.
Content Highlights: khedda, new malayalam movie, asha sharath, uthara, sudev nair
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..