ഉത്തര ശരത്തിന്റെ പിറന്നാളാഘോഷത്തിൽ നിന്നും
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷിച്ചു. താന്‍ അരങ്ങേറ്റം കുറിച്ച പുതിയ ചിത്രമായ പ്രമുഖ സംവിധായകന്‍ മനോജ് കാനയുടെ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര പിറന്നാള്‍ ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം പങ്കിട്ട് ഉത്തര തന്‍റെ സിനിമാ ജീവിതത്തിലെ ആദ്യപിറന്നാള്‍ ഗംഭീരമാക്കി.
കേരളത്തില്‍ വെച്ച് ആദ്യമായിട്ടാണ് ഉത്തര പിറന്നാള്‍ ആഘോഷിക്കുന്നത്. ആദ്യസിനിമയുടെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു. ആശാ ശരത്തും ഉത്തരയും അമ്മയും മകളുമായി ഒന്നിച്ച് അഭിനയിക്കുന്ന ഖെദ്ദയുടെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴ എഴുപുന്നയിലാണ്. അവിടെവെച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍.
കേരളത്തില്‍ വെച്ച് ഉത്തരയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതും; അത് അവളുടെ ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ പ്രതാപ് പി നായര്‍ ക്യാമറയും അശോകന്‍ ആലപ്പുഴ ചിത്രത്തില്‍ കോസ്റ്റ്യൂമും നിര്‍വ്വഹിക്കുന്നു. പട്ടണം ഷാ, മനോജ് കണ്ണോത്ത്, ഹരി വെഞ്ഞാറമൂട്, തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. വിനീഷ് ഫ്ളാഷ് ബാക്കാണ് സ്റ്റില്‍സ്. പി ആര്‍ ഒ - പി ആര്‍ സുമേരന്‍.
Content Highlights: Asha Sharath, Uthara Sharath Birthday celebration in Khedda Movie, Manoj Kana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..