
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാർഥികളെ വലച്ച് കടുത്ത ചൂട്. ഉച്ചവെയിലിൽ ഗ്രൗണ്ടിൽ നിൽക്കാൻ കഴിയാതെ പലരും തണൽ ഇടങ്ങളിൽ തങ്ങി. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ കടുത്ത ചൂട് നിലനിൽക്കേയാണ് ഇൻക്ലൂസീവ് വിഭാഗം ജൂനിയർ, സീനിയർ കാറ്റഗറി ഫുട്ബോൾ മത്സരങ്ങൾ നടന്നത്.
സംസ്ഥാന കായിക മേളക്കൊപ്പം ഇതാദ്യമായാണ് ഭിന്നശേഷിക്കാരെക്കൂടി ഉൾപ്പെടുത്തി ഇൻക്ലൂസീവ് വിഭാഗം മേള നടക്കുന്നത്. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് ഇൻക്ലൂസീവ് വിഭാഗത്തിൻ്റെ മത്സരങ്ങൾ.
14 ജില്ലകളിൽ നിന്നായി ആയിരത്തി അറുന്നൂറോളം വിദ്യാർഥികളാണ് അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിൽ മത്സരിക്കാനെത്തിയത്. ഫുട്ബോൾ, ഷട്ടിൽ ബോൾ, ഹാൻ്റ് ബോൾ ഉൾപ്പെടെയുള്ള ഗെയിംസ് ഇനങ്ങളാണുള്ളത്. നവംബർ മൂന്ന് മുതൽ 11 വരെയാണ് മേള.
Content Highlights: kerala school sports meet 2024 hot weather update
Published: 05 Nov 2024, 02:57 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented