സിവിൽ എഞ്ചിനീയറായ സി. ശ്രീരഞ്ജ് 2001-ൽ സ്ഥാപിച്ച വിശ്രാം ബിൽഡേഴ്സ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയകരമായ രണ്ട് പതിറ്റാണ്ട് പിന്നിട്ട ബ്രാൻഡാണ്. നൂതനമായ മാനേജ്മെന്റ്, പ്രൊഫഷണലിസം, വിശ്വാസ്യത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ 46 റെസിഡൻഷ്യൽ പ്രോജക്ടുകളാണ് ഇതിനകം വിശ്രാം നിർമിച്ചു നൽകിയിട്ടുള്ളത്. തൃശൂർ, ഗുരുവായൂർ, പാലക്കാട് എന്നിവിടങ്ങളിലായി ഒരു മില്യൺ സ്ക്വയർ ഫീറ്റിലുള്ള നിർമിതികളാണ്, ഗുണമേന്മയിലും സുതാര്യതയിലും തെല്ലും വിട്ടുവീഴ്ച വരുത്താതെ സമയബന്ധിതമായി വിശ്രാം
കൈമാറ്റം ചെയ്തിരിക്കുന്നത്.
നിലവിൽ തൃശൂർ, ഗുരുവായൂർ, പാലക്കാട് എന്നിവിടങ്ങളിൽ പൂർത്തിയായതും പൂർത്തീകരിക്കുന്നതുമായ പ്രൊജെക്ടുകൾ ഉള്ള വിശ്രാം ബിൽഡേഴ്‌സ് ഉടൻ തന്നെ കൊച്ചിയിലേക്കും വിപണി വിപുലപ്പെടുതുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ ഉടനീളം സാന്നിധ്യമുള്ള ബ്രാൻഡായി മാറുക എന്നതാണ് വിശ്രാം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ സംതൃപ്തിയ്ക്കും സന്തോഷത്തിനും മുൻഗണന നൽകി പ്രവർത്തിക്കുന്ന വിശ്രാം ഗുണമേന്മയിൽ യാതൊരു വിട്ടു വീഴ്ചയ്ക്ക്കും തയ്യാറാകാറില്ല. രണ്ടുപതിറ്റാണ്ടിലേറെയായി നിരന്തരം ഉപഭോക്താക്കളുടെ മനസറിഞ്ഞു പ്രവർത്തിക്കുന്ന വിശ്രാമിന്റെ ഈ പ്രവർത്തന രീതി റിയൽ എസ്റ്റേറ്റ് മേഖലയിൽ വിശ്രാമിനെ മുൻപന്തിയിൽ എത്തിച്ചിട്ടുണ്ട്. സുസ്സജ്ജവും ഊർജസ്വലവും ആയ എഞ്ചിനീയറിംഗ് വിഭാഗം നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പാക്കുന്നതിൽ ഏറെ ശ്രദ്ധാലുക്കളും കാലഘട്ടത്തിനനുസരിച് പുതിയ രീതികൾ അവലംബിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും അഗ്രഗണ്യരുമാണ്. ''വീടാണ് വിശ്രാം'' എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള ഉപഭോക്തൃ സേവന വിഭാഗം വില്പനന്തര സേവനത്തിൽ ഏറെ മാതൃകാപരമായ പ്രവർത്തനമാണ് പിന്തുടരുന്നത്.

ക്വാളിറ്റി മാനേജ്മെന്റിന് ISO 9001: 2015, കെട്ടിടനിർമാണ മികവിന് കേരള സർക്കാറിന്റെ തൊഴിൽ വൈദഗ്ദ്ധ്യ വകുപ്പ് ഏർപ്പെടുത്തിയ വജ്ര അവാർഡ് 2018 എന്നിവ കേരളത്തിൽ ആദ്യമായി നേടിയത് വിശ്രാം ബിൽഡേഴ്സ് ആണ്. കൂടാതെ, തൃശ്ശൂരിലെ ആദ്യത്തെ ഐജിബിസി ബിൽഡിംഗ് (ഗ്രീൻ ബിൽഡിംഗ്) വിശ്രാം പാലെയ്സ് ഗ്രാൻഡേ ആണ്. ഏറ്റവും പുതിയ ഓൺഗോയിംഗ് പ്രോജക്ടായ വിശ്രാം സരോജും ഗ്രീൻ ബിൽഡിംഗ് ആണ്. വിശ്രാം ബിൽഡേഴ്സിന് ഇന്ന് 3000ൽ അധികം ഉപഭോക്താക്കൾ ഉണ്ട്. അവർ തന്നെയാണ് വിശ്രാമിന്റെ ബ്രാൻഡ് അംബാസഡർമാർ.വാങ്ങുന്നവരുടെ ആഗ്രഹങ്ങൾക്കപ്പുറത്തുള്ള ഭവനങ്ങളാണ് വിശ്രാം നിർമിച്ചു കൈമാറുന്നത്.

ദക്ഷിണ റയിൽവെയുടെ പ്രഥമ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ പ്രൊജക്റ്റ് ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് വിശ്രാം ബിൽഡേഴ്സിനാണ്. പൂങ്കുന്നം റെയിൽവേ സ്റ്റേഷന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് റെയിവേ ഡിപ്പാർട്മെൻറ് വിശ്രാം ബിൽഡേഴ്‌സുമായി കൈകോർത്തത്. 2015 -ൽ വിശ്രാം മാനേജിങ് ഡയറക്ടർ ശ്രീ. ശ്രീരഞജ് നൽകിയ മാസ്റ്റർ പ്ലാൻ റെയിൽവേ ഡിപ്പാർട്ടമെന്റ് അംഗീകരിക്കുകയും, അതിനെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി പൂങ്കുന്നം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനും യാത്രക്കാരുടെ സൗകര്യത്തിനുമായി നിരവധി വികസന പ്രവർത്തനങ്ങളിൽ വിശ്രാം ബിൽഡേഴ്‌സ് ദക്ഷിണ റെയിൽവേയുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്.

തൃശൂരിലെ അപ്പാർട്ട്മെന്റ് പ്രോജക്ടുകളായ വിശ്രാം ഐക്കൺ, വിശ്രാം മൈൽസ്റ്റോൺ എന്നിവ ഉടൻ പണി പൂർത്തീകരിക്കുന്ന പ്രൊജെക്ടുകൾ ആണ്. വളരെ ആക്റ്റീവ് ലൈഫ് സ്റ്റൈലിനെ പ്രോമോട്ട് ചെയ്യുന്നതും അതിനൊത്ത അമിനിറ്റീസ് ഉള്ളതുമായ തൃശൂർ പൂങ്കുന്നത്തെ വിശ്രാം ഓപ്പസ്, തൃശൂർ റൗണ്ടിലെ വിശ്രാം സരോജ്, അമല ഹോസ്പിറ്റലിനടുത്തുള്ള വില്ലാ പ്രോജക്ടായ വിശ്രാം പ്രാണ എന്നിവയാണ് വിശ്രാം ബിൽഡേഴ്സിന്റെ ഓൺഗോയിംഗ് പ്രോജക്ടുകൾ. തൃശൂരിലെ വിശ്രാം പ്രാണ നിർമാണ മികവിന്റെയും വിശദാംശങ്ങളിൽ പോലും നൽകുന്ന ശ്രദ്ധയുടെയും നേർസാക്ഷ്യമാണ്. തൃശൂർ ഷൊർണുർ ഹൈവേയോട് ചേർന്ന് വിയ്യൂരിൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന വിശ്രാം ലൈംലൈറ്റ് ഉപഭോക്താക്കളുടെ വീടെന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുക്കുന്നതിനായി ബഡ്ജറ്റ്ഫ്ര ണ്ട്‌ലി അപ്പാർട്മെന്റുകൾ ആയിട്ടാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്. കേരളത്തിൻ ഇനിയും വരാനിരിക്കുന്ന പ്രോജക്ടുകൾ, കേരള വിപണിയിൽ വിശ്രാമിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കും. ഏറ്റവും നല്ലത് ഉപഭോകതാക്കൾക്ക് നൽകുന്നതിനായി നിരന്തരം നവീകരിക്കുവാനും പുതിയ രീതികൾ സ്വീകരിക്കാനും തയ്യാറുള്ള വിശ്രാം ബിൽഡേഴ്‌സിനെ സംബന്ധിച്ച് കൂടുതൽ മികച്ചത്തിനായുള്ള അന്വേഷണം ഒരു തുടരുന്ന പ്രയത്നമാണ്.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ- 91 75919 75919 | വെബ്സൈറ്റ് - www.vishraam.com
2021 ഡിസംബർ 3,4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ വിശ്രാം ബിൽഡേഴ്സ് സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.
Content Highlights: vishraam builders
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..