synthite
സൗന്ദര്യത്തികവിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് മികവുറ്റ പാർപ്പിടങ്ങൾ നിർമിക്കുന്ന സിന്തൈറ്റ് റിയാൽറ്റി, കേരളത്തിലെ പ്രോപ്പർട്ടി ഡെവലപ്പ്‌മെന്റ് വിഭാഗത്തിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബിൽഡറാണ്. പ്രകൃതിയോട് കൈകോർത്തു നിൽക്കുന്ന പാർപ്പിടങ്ങൾ, ചാരുതയാർന്ന നിർമിതികൾ, ആഡംബരത്തികവ്, ഗുണമേന്മ... ഇതെല്ലാം സിന്തൈറ്റ് ഭവനങ്ങളുടെ മുഖമുദ്രകളാണ്. 3000 കോടി രൂപയിലധികം വാർഷിക ടേൺഓവർ ഉള്ള സിന്തൈറ്റ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് സിന്തൈറ്റ് റിയാൽറ്റി. ബയോ- ഇൻഗ്രേഡിയന്റ്‌സ്, സ്‌പൈസസ്, ഫാം ടെക്, ഹോസ്പിറ്റാലിറ്റി, വിൻഡ് എനേർജി തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സിന്തൈറ്റ്.
പ്രകൃതിരമണീയമായ ഇടങ്ങളിൽ ആഡംബര ഭവനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ സിന്തൈറ്റ് റിയാൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ റിവിയേറ സ്യൂട്ട്‌സ്, റെമദ റിസോർട്‌സ്, സ്‌പൈസ് വില്ലാസ്, ജിഞ്ചർ കൗണ്ടി വില്ലാസ്, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്‌മെന്റ്‌സ്, ലാവൻഡർ ബേ വില്ലാസ് എന്നിവയാണ്. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്നേച്ചർ പ്രോജക്ടുകളാണ്.
.jpg?$p=8312ca4&&q=0.8)
പെപ്പർ വൈൻ അപ്പാർട്ട്‌മെന്റ്‌സ്
കൊച്ചിയിൽ വെണ്ണലയിൽ ചക്കരപ്പറമ്പിനടുത്ത് സിന്തൈറ്റ് റിയാൽറ്റി ഒരുക്കുന്ന അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പെപ്പർ വൈൻ. റെറ അംഗീകൃത പ്രോജക്ടാണിത്. സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക് തുടങ്ങി കൊച്ചിയിൽ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോജക്ട്. അതീവ ചാരുതയോടെ നിർമിച്ചിട്ടുള്ള 32 അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്.
.jpg?$p=9c2ba89&&q=0.8)
ഗാർഡൻ ഏരിയ, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക്അപ്പ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്‌സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്. 1650 സ്‌ക്വയർ ഫീറ്റിലുള്ള 3 BKH അപ്പാർട്ട്‌മെന്റുകളും 1300 സ്‌ക്വയർ ഫീറ്റിനു മുകളിലുള്ള 2 BHK അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. 3 BHK അപ്പാർട്ട്‌മെന്റുകൾക്ക് നികുതി കൂടാതെ 90 ലക്ഷം രൂപ മുതലും, 2 BHK അപ്പാർട്ട്‌മെന്റുകൾക്ക് നികുതി കൂടാതെ 75 ലക്ഷം രൂപ മുതലുമാണ് വില. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഇതിൽ വിൽക്കപ്പെടുവാനുള്ളു. സാംപിൾ അപ്പാർട്ട്‌മെന്റുകൾ റെഡിയാണ്. എല്ലാ പ്രമുഖ ബാങ്കുകളുടെയും അപ്രൂവൽ ഉള്ള പ്രോജക്ടാണിത്. നിർമാണം പൂർത്തിയായ ഈ പ്രോജക്ട് 2023 ജൂലയ് മാസത്തിൽ ഈ പ്രോജക്ട് കൈമാറ്റം ചെയ്യപ്പെടും.
പിമെന്റോ ഗാർഡൻസ്
.jpg?$p=85b4690&&q=0.8)
സിന്തൈറ്റ് റിയാൽറ്റിയുടെ ന്യൂ ലോഞ്ച് പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രാജക്ടാണ് പിമെന്റോ ഗാർഡൻസ്. കൊച്ചിയിൽ കലൂരിലെ സ്‌റ്റേഡിയം ലിങ്ക് റോഡിൽ ഐഎംഎ ഹൗസിനടുത്താണ് ഈ പ്രോജക്ട് നിർമിക്കപ്പെടുന്നത്. വിശാലമായ 3 & 4 BHK അപ്പാർട്ട്‌മെന്റുകൾ ഒരു ഫ്‌ളോറിൽ രണ്ടെണ്ണം മാത്രമായി ക്രമീകരിക്കുന്നു. ഇതിലെ 3 BHK അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 2745, 2809 സ്‌ക്വയർ ഫീറ്റും, 4 BHK അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 3197, 3260 സ്‌ക്വയർ ഫീറ്റും ആയിരിക്കും. ആകെ 13 നിലകളാണ് ഇതിൽ ഉണ്ടായിരിക്കുക. ജിം അടക്കമുള്ള ആധുനികമായ എല്ലാ അമിനിറ്റീസും പിമെന്റോ ഗാർഡൻസിൽ സജ്ജീകരിക്കുന്നതാണ്.
സിന്തൈറ്റ് റിയാൽറ്റിയുടെ വരാനുള്ള പ്രോജക്ട് കോലഞ്ചേരിയിലുമായിരിക്കും. അതിന്റെ പ്ലാനിംഗ് പുരോഗമിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
93881 29999
eldhoabraham@synthite.com
www.synthiterealty.com
Content Highlights: Synthite Realty
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..