skyline
റിയൽ എസ്റ്റേറ്റ് രംഗത്ത് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് സ്‌കൈലൈൻ. കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ എല്ലാവിധ സൗകര്യങ്ങൾക്കും അരികിലായി ഒരു വീടെന്ന സ്വപ്നം മനസ്സിൽ താലോലിക്കുന്ന ആരും ആദ്യം തേടിച്ചെല്ലുന്ന പേരായി സ്‌കൈലൈൻ വളർന്നു കഴിഞ്ഞു. കഴിഞ്ഞ 34 വർഷങ്ങളായി 57 രാജ്യങ്ങളിലായി 7800-ൽ അധികം സംതൃപ്തരായ കുടുംബങ്ങൾ ഈ ബ്രാൻഡിൽ അർപ്പിച്ച വിശ്വാസമാണ് ഇതിനു പിന്നിൽ. കേരളത്തിൽ ഉടനീളം 154 പ്രോജക്ടുകളിലായി 1.59 കോടി സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയയാണ് സ്‌കൈലൈനുള്ളത്. ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈവില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി ഗാർഡൻ സ്യൂട്ടുകൾ, അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ തുടങ്ങി 50 ലക്ഷം മുതൽ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാർന്ന സാധ്യതകളാണ് സ്‌കൈലൈൻ ഉപഭോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
.jpg?$p=e3bab8c&&q=0.8)
കൊച്ചി, എളമക്കരയിൽ നിർമ്മാണം ആരംഭിച്ച സ്‌കൈലൈൻ സെൻ ആണ് സ്‌കൈലൈന്റെ ഏറ്റവും പുതിയ പ്രോജക്ട്. 12 നിലകളിലായി ഒരുങ്ങുന്ന 44 പ്രീമിയം 3 BHK അപ്പാർട്ട്‌മെന്റുകളാണ് സ്‌കൈലൈൻ സെൻ. സ്വിമ്മിങ് പൂൾ, എയർ കണ്ടീഷന്ട് റിക്രിയേഷൻ ഹാൾ, ഗെയിംസ് റൂം, ഫിറ്റ്‌നെസ്സ് സെന്റർ തുടങ്ങി അനവധി സൗകര്യങ്ങളാണ് സെൻ നിങ്ങൾക്കായി സജ്ജീകരിക്കുന്നത്. കൊച്ചിയുടെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ സ്‌കൂളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയ സംവിധാനങ്ങൾ കൈയെത്തും ദൂരത്താണ് എന്നതും സെന്നിന്റെ പ്രത്യേകതയാണ്. മെട്രോ നഗരത്തിന്റെ നടുവിൽ ലക്ഷ്വറിയുടെ മറ്റൊരു വാക്കായി മാറുമ്പോഴും ശാന്തസുന്ദരമായ ഒരു ജീവിതാന്തരീക്ഷമാണ് എളമക്കരയിൽ, സ്‌കൈലൈൻ സെൻ വാഗ്ദാനം ചെയ്യുന്നത്.
സ്‌കൈലൈനിന്റെ 152-ാം പ്രോജക്ടാണ് കൊച്ചി കടവന്ത്രയിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന സ്‌കൈലൈൻ ഓസോൺ. എയർ കണ്ടീഷൻ ചെയ്ത 50 പ്രീമിയം 3 BHK അപ്പാർട്ടമെന്റുകളടങ്ങുന്ന ഓസോൺ പകരം വയ്ക്കാനില്ലാത്ത ആഡംബര സ്വപനങ്ങളുടെ സാക്ഷാത്കരണമാണ്. നഗരത്തിന്റെ എല്ലാ സുഖ സൗകര്യങ്ങൾക്കുമിടയിൽ ആഡംബരത്തിന്റെ പുതിയ നിർവചനം.
കൊച്ചിയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന രണ്ട് പ്രോജക്ടുകളാണ് റാഞ്ചും അരിസ്റ്റോക്രാറ്റും. തൃപ്പൂണിത്തുറയുടെ പ്രകൃതിമനോഹാരിതയിൽ, 12.6 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന സ്‌കൈലൈൻ റാഞ്ച് ഗാർഡൻ ബംഗ്ലാവുകൾ, ആഡംബരത്തിന് പുതിയ നിർവചനമാകുകയാണ്. ഈ പ്രോജക്ടിലെ 4.5 ഏക്കറും പച്ചപ്പും കാറ്റും വെളിച്ചവും നിറഞ്ഞ തുറസായ ഇടമാണ്. ഇത്രയും വിശാലമായ സ്ഥലത്ത് ആകെ 67 വില്ലകൾ മാത്രമാണ് ഉള്ളത്. പാശ്ചാത്യ ജീവിതരീതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഓരോ ബംഗ്ലാവും സജ്ജീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ നിർമ്മാണ രീതി കൊണ്ടും പ്രകൃതിരമണീയമായ അന്തരീക്ഷം കൊണ്ടും ശാന്തസുന്ദരമായ ഒരു ജീവിതം റാഞ്ച് ഉറപ്പ് നൽകുന്നു.
രൂപഭംഗിയിലും സൗകര്യങ്ങളിലും മികച്ച് നിൽക്കുന്ന അരിസ്റ്റോക്രാറ്റ്, സ്‌കൈലൈന്റെ അഭിമാന പ്രോജക്ടാണ്. കൊച്ചി, എം.ജി റോഡിൽ നിർമ്മാണം പൂർത്തിയായ അരിസ്റ്റോക്രാറ്റ് 11 നിലകളിലായി 18 ലിമിറ്റഡ് എഡിഷൻ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്‌കൈലൈന്റെ 151-ാം പ്രോജക്ടാണ് ദ വൺ. കൊച്ചി ലുലു മാളിൽ നിന്നും 2.7 കിലോമീറ്റർ മാത്രം ദൂരത്ത്, പാലാരിവട്ടം ബൈപാസിലുള്ള ദ വൺ സ്‌കൈലൈന്റെ അൾട്രാ പ്രീമിയം എയർ കണ്ടീഷൻഡ് 4 BHK അപ്പാർട്ട്‌മെന്റുകളാണ്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ദ വൺ ഉറപ്പ് നൽകുന്നത്. എയർകണ്ടീഷൻഡ് ഫിറ്റ്‌നെസ്സ് സെന്റർ, മൾട്ടി പർപ്പസ് റിക്രിയേഷൻ ഹാൾ, സ്വിമ്മിങ്ങ് പൂൾ, പൂൾ ഡെക്ക് പാർട്ടി ഏരിയ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ദ വൺ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
സ്‌കൈലൈൻ പിക്‌സലിനും സൈലസിനും ലഭിച്ച ഉയർന്ന സ്വീകാര്യതയാണ് മെട്രിക്‌സിന് വഴിയൊരുക്കിയത്. കാക്കനാട് നിർമ്മാണം പുരോഗമിക്കുന്ന സൈലസ് ഡിസൈനിലും സൗകര്യങ്ങളിലും ഒരുപോലെ മികച്ചതാണ്. ഇൻഫോപാർക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങളുടെ തൊട്ടടുത്താണ് മെട്രിക്‌സ്.
.jpg?$p=c521eaf&&q=0.8)
സ്‌കൈലൈൻ ഹെയർലൂം, സ്‌കൈലൈൻ ക്ലിഫ് വാട്ടേഴ്‌സ് എന്നീ പ്രോജക്ടുകൾക്കു ശേഷം കണ്ണൂരിൽ സ്‌കൈലൈനിന്റെ മൂന്നാമത്തെ അപ്പാർട്ട്‌മെന്റ് സമുച്ചയമാണ് വിങ്ങ്‌സ്. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന കണ്ണൂരിന്റെ ഹൃദയഭാഗമായ മേലേ ചൊവ്വയിലാണ് വിങ്ങ്‌സിന്റെ 68 പ്രീമിയം അപ്പാർട്ടുമെന്റുകൾ ഒരുങ്ങുന്നത്. ആഡംബര സ്വപ്നങ്ങൾക്ക് പുതിയ നിർവചനമേകുന്ന 2,3,4 BHK അപ്പാർട്ടുമെന്റുകളാണ് വിങ്ങ്‌സിലുള്ളത്. എയർപോർട്ട് റോഡിൽ നിർദ്ദിഷ്ട ബൈപാസിൽ നിന്നും 1.5 കിലോമീറ്ററും, മേലെ ചൊവ്വ ജങ്ഷനിൽ നിന്ന് 600 മീറ്റർ ദൂരത്തിലുമാണ് സ്‌കൈലൈൻ വിങ്ങ്‌സ്. കൊമേർഷ്യൽ സെന്ററുകൾ, സ്‌കൂളുകൾ, ഹൈവേകൾ തുടങ്ങി സാമൂഹിക സംവിധാനങ്ങളുടെ നടുവിലാണ് എന്ന പ്രത്യേകതകൂടിയുണ്ട് സ്‌കൈലൈന്റെ ഈ പ്രോജക്ടിന്. തലശേരിയിൽ സ്‌കൈലൈനിന്റെ പുതിയ പ്രോജക്ട് ഉടൻ വരുന്നതാണ്.
പ്രകൃതിഭംഗി കൊണ്ടും രുചി വൈഭവം കൊണ്ടും പെരുമ തീർക്കുന്ന കോഴിക്കോടിന്റെ മണ്ണിൽ ഒരു റെഡി ടു മൂവ് പ്രോജക്ടാണ് സ്‌കൈലൈനിനുള്ളത്. സമകാലികമായ ഡിസൈനിൽ, NH 66ന് സമീപത്ത് നിർമ്മിച്ചിരിക്കുന്ന ബ്ലൂ വിസ്ത, ഒരു ഗ്ലോബൽ ലൈഫ്‌സ്‌റ്റൈൽ വാഗ്ദാനം ചെയ്യുന്നു. സ്വിമ്മിങ് പൂൾ, കിഡ്‌സ് പൂൾ, ഫിറ്റ്‌നെസ്സ് സെന്റർ, കുട്ടികൾക്കായുള്ള കളിസ്ഥലം, അസോസിയേഷൻ റൂം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ബ്ലൂ വിസ്തയിലുള്ളത്. കോഴിക്കോട് പുതിയറയിൽ ലുലു മാളിനും ആസ്റ്റർ മിംസിനും തൊട്ടടുത്താണ് അടുത്ത പ്രോജക്ട് വരുന്നത്.
.jpg?$p=d8cbf09&&q=0.8)
തൃശ്ശൂരിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായ അവെന്യൂ റോഡിൽ നിർമ്മാണം പൂർത്തിയായ അവെന്യു സ്യൂട്‌സ് ആഡംബരമുള്ളൊരു മേൽവിലാസമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. അവെന്യു സ്യൂട്‌സിൽ 75 എയർകണ്ടീഷൻഡ് 3, 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്.
അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന സ്‌കൈലൈൻ ഹെയ്‌സൽ കോട്ടയം കളത്തിപ്പടിയിലാണ്. കോട്ടയം നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വളരെ ചേർന്ന് സ്ഥിതി ചെയ്യുന്ന സ്‌കൈലൈൻ ഹെയ്‌സൽ അപ്പാർട്ട്‌മെന്റുകൾക്ക് നിലവിൽ 49.77 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. 60 യൂണിറ്റുകളുള്ള സ്‌കൈലൈൻ ഹെയ്‌സലിൽ ഓരോ അപ്പാർട്ട്‌മെന്റുകളുടെയും വിസ്തീർണം 976 sq.ft മുതൽ 988 sq.ft വരെയാണ്. റൂഫ്‌ടോപ് സ്വിമ്മിങ് പൂൾ, ഫിറ്റ്‌നസ് സെന്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, ലാൻഡ്‌സ്‌കേപ് ഗാർഡൻ തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കൈലൈൻ ഹെയ്‌സലിലുള്ളത്.
.jpg?$p=c2197a1&&q=0.8)
മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈൻ പേൾ കഞ്ഞിക്കുഴിയിലാണ്. കോട്ടയം നഗരത്തിന്റെ കവാടമായ കഞ്ഞിക്കുഴിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്‌കൈലൈൻ പേളിലെ അപ്പാർട്ട്‌മെന്റുകൾക്ക് നിലവിൽ 1.12 കോടി രൂപ മുതലാണ് വില. സ്‌കൈലൈൻ പേൾ പ്രോജക്റ്റിൽ 1736 sq. ft മുതൽ 1912 sq. ft വരെ വിസ്തീർണമുള്ള 65 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. കുട്ടികൾക്കുള്ള പൂൾ ഉൾപ്പെടുത്തിയ സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻ ചെയ്ത ഗെയിംസ് റൂം, മൾട്ടിപർപ്പസ് റെക്രിയേഷൻ ഹാൾ, ഫിറ്റ്‌നസ് സെന്റർ തുടങ്ങിയ സൗകര്യങ്ങളും ഈ പ്രോജക്റ്റിലുണ്ട്.
.jpg?$p=998287b&&q=0.8)
പട്ടണത്തിന്റെ സൗകര്യങ്ങളും നാടിന്റെ പച്ചപ്പുമുള്ള തിരുവല്ലയിലെ മഞ്ഞാടിയിൽ ഉടൻ പണി പൂർത്തീകരിക്കുന്ന അപ്പാർട്ട്‌മെന്റുകളാണ് സ്‌കൈലൈൻ വിൻഡ്മിൽ. രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈൻ വിൻഡ്മിൽ അപ്പാർട്ട്‌മെന്റുകൾ നിലവിൽ 1.32 കോടി രൂപ മുതൽ സ്വന്തമാക്കാം.
നഗരത്തിന്റെ ആധുനിക സംവിധാനങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് സ്‌കൈലൈൻ അപ്പാർട്ട്‌മെന്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ സ്‌കൈലൈൻ അപ്പാർട്ട്‌മെന്റും സ്വപ്ന ഭവനം എന്നതിനപ്പുറം ഒരു നിക്ഷേപവുമാണ്. അതോടൊപ്പം തന്നെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയും വിശ്വാസവും സ്‌കൈലൈൻ ഉറപ്പുനൽകുന്നു. സ്‌കൈലൈൻ നേടിയിട്ടുള്ള സർട്ടിഫിക്കേഷനുകളും, അംഗീകാരങ്ങളും ഇതിനുള്ള തെളിവാണ്. ഇന്ത്യയിൽ ആദ്യമായി ISO 9001:2015 സർട്ടിഫിക്കേഷൻ നേടിയ ബിൽഡർമാരിൽ ഒരാളാണ് സ്‌കൈലൈൻ. 2007ൽ CRISIL ഗ്രേഡിങ്ങ് നേടുകയും നിലവിൽ ഉയർന്ന ഗ്രേഡിങ് ആയ DA2+ സ്വന്തമാക്കുകയും ചെയ്ത കേരളത്തിലെ ആദ്യ ബിൽഡറാണ് സ്‌കൈലൈൻ. സ്‌കൈലൈൻ ഹോംകെയർ, സ്‌കൈലൈൻ ആഫ്റ്റർ സെയിൽസ് സർവീസ്, സ്‌കൈലൈൻ ഇന്റീരിയേഴ്‌സ്, സ്‌കൈൽൈ കുടുംബാംഗങ്ങൾക്ക് എല്ലാ നഗരങ്ങളിലുമുള്ള ട്രാൻസിറ്റ് ഹോമുകളിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭ്യമാക്കുന്ന സ്‌കൈലീനിയേജ്, സ്‌കൈ കെയർ, റെൻഡൽ & റീസെയിൽ ഡിവിഷൻ തുടങ്ങി സ്‌കൈലൈൻ ലഭ്യമാക്കുന്ന വിൽപ്പനാനന്തര സേവനങ്ങൾ ഓരോ സ്‌കൈലൈൻ വീടിനേയും മികച്ച ജീവിതമൊരുക്കുന്ന ഇടങ്ങളാക്കിമാറ്റുന്നു.
'കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് കഴിഞ്ഞ 34 വർഷങ്ങളായി സ്‌കൈലൈൻ ഓരോ ഭവനവും നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള 7800-ൽ പരം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക, അവരുടെ സന്തോഷകരമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു സൗഭാഗ്യമാണ്.' സ്‌കൈലൈൻ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ അബ്ദുൾ അസീസ് പറഞ്ഞു.
Content Highlights: skyline
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..