ക്ലാസിയും കൺവീനിയന്റുമായ ഭവനങ്ങൾ തികഞ്ഞ ഗുണമേന്മയോടെ നിർമിക്കുന്നതിൽ പ്രതിബദ്ധതയുള്ള ബിൽഡറാണ് എസ്‌ഐ പ്രോപ്പർട്ടി. 2000-ൽ കെട്ടിട നിർമാണ രംഗത്ത് എത്തിയ ഈ ബ്രാൻഡ് ഇന്ന് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. മാനേജിങ് ഡയറക്ടറായ എസ്. എൻ. രഘുചന്ദ്രൻ നായരുടെ നേതൃത്വവും അനുഭവസമ്പത്തും പ്രൊഫഷണലിസവുമാണ് ഈ നേട്ടത്തിനു കാരണം. ISO 9001 - 2008 സർട്ടിഫിക്കേഷനുള്ള ഈ കമ്പനി ഇതിനികം നാൽപ്പതിലധികം പ്രോജക്ടുകൾ നിർമിച്ചിട്ടുണ്ട്. ജീവിക്കുന്ന ഇടങ്ങളെ മാത്രമല്ല ജീവിത സംസ്‌കാരത്തെ കൂടി പുനർനിർമിക്കുന്ന പ്രോജക്ടുകളാണ് എസ്‌ഐ പ്രോപ്പർട്ടിയുടേത്.
ലീല മാധവം ലെഗസി
.jpg?$p=a3c1fa2&&q=0.8)
തിരുവനന്തപുരത്തെ പാങ്ങോട് മിലിറ്ററി കണ്ടോൺമെന്റിനടുത്തായി ആധുനിക സൗകര്യങ്ങളോടെ എസ്‌ഐ പ്രോപ്പർട്ടി നിർമിക്കുന്ന പ്രോജക്ടാണ് ലീല മാധവം ലെഗസി. 42 സെന്റിൽ രണ്ട് ബ്ലോക്കുകളിലായി ഒരുക്കുന്ന പ്രോജക്ടിൽ 39 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ലീലയിൽ 2 ബെയ്‌സ്‌മെന്റ്‌സ് + ഗ്രൗണ്ട് + 11 നിലകളിലായി 35 അപ്പാർട്ട്‌മെന്റുകളും, മാധവത്തിൽ ഗ്രൗണ്ട് + നാല് നിലകളിലായി നാല് അപ്പാർട്ട്‌മെന്റുകളുമാണ് ഉണ്ടായിരിക്കുക. 3 BHK അപ്പാർട്ട്‌മെന്റുകളാണ് എല്ലാം.
മിലിട്ടറി കണ്ടോൺമെന്റിനടുത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്. മിലിറ്ററി ഹോസ്പിറ്റൽ, എസ്‌കെ ഹോസ്പിറ്റൽ, ആർമി പബ്ലിക് സ്‌കൂൾ, കേന്ദ്രീയ വിദ്യാലയ പാങ്ങോട്, സരസ്വതി വിദ്യാലയ, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സിഎസ്ഡി സ്‌റ്റേഷൻ ക്യാന്റീൻ, സപ്ലൈകോ, കുന്നിൽ സൂപ്പർമാർക്കറ്റ് എന്നിവയെല്ലാം ഈ പ്രോജക്ടിന് സമീപത്താണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് 5.6 കിലോ മീറ്ററും എയർപോർട്ടിലേക്ക് 10 കിലോ മീറ്ററും ആണ് ദൂരം.
എയർകണ്ടീഷൻഡ് ഫിറ്റ്‌നസ് സെന്റർ, എയർ കണ്ടീഷൻഡ് ഗസ്റ്റ് റൂം, എയർ കണ്ടീഷൻഡ് മിനി ഹോം തീയറ്റർ, എയർ കണ്ടീഷൻഡ് മൾട്ടി പർപ്പസ് ഹാൾ, റൂഫ് ടോപ് പാർട്ടി ഏരിയ, ഒരു പാസഞ്ചർ ലിഫ്റ്റ്, ഒരു ബെഡ് ലിഫ്റ്റ്, ഡെസ്‌ക് ടോപ്പ് - ഇന്റർനെറ്റ് - പ്രിന്റിംഗ് - ഫോട്ടോകോപ്പി സൗകര്യങ്ങളോടു കൂടിയ ബിസിനസ് സെന്റർ, ഷോപ്പിംഗ് ട്രോളികൾ, മെയിൻ ലോബിയിൽ ഷൂ പോളിഷിംഗ് യൂണിറ്റ്, വീൽചെയർ, സിസിടിവി, വീഡിയോ ഡോർ ഫോൺ വിത്ത് ഇന്റർകോം, ബയോമെട്രിക് ആക്‌സസ്, പൊതുഇടങ്ങളിൽ സൗരോർജം തുടങ്ങിയ സംവിധാനങ്ങൾ ഈ പ്രോജക്ടിലുണ്ട്.
ടെമ്പിൾ ട്രീ
.jpg?$p=b103e4b&&q=0.8)
കവടിയാർ കൊട്ടാരത്തിനു സമീപം അമ്പലമുക്കിലുള്ള പ്രോജക്ടാണ് ടെമ്പിൾ ട്രീ. ഒറ്റ ടവറിൽ 11 നിലകളിലായി 33 യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 2 & 3 BHK അപാർട്‌മെന്റുകൾ ഇവിടെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവയെല്ലാം സമീപത്തുള്ള മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിലാണ് ടെമ്പിൾ ട്രീ.
സ്വിമ്മിംഗ് പൂൾ, എയർകണ്ടീഷൻഡ് ഫിറ്റ്‌നസ് സെന്റർ, മിനി ഹോം തിയേറ്റർ, അസോസിയേഷൻ റൂം, റൂഫ് ടോപ് പാർടി ഏരിയ, സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം കണക്ടിവിറ്റി, ബയോമെട്രിക് എൻട്രി, വൈഫൈ സൗകര്യമുള്ള ലോബി, മഴവെള്ള സംഭരണി, പൊതുഇടങ്ങളിൽ സൗരോർജം തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.
ദി അബോഡ്
.jpg?$p=71e446e&&q=0.8)
തിരുവനന്തപുരത്തെ ഉള്ളൂർ, കേശവദാസപുരം, പോങ്ങുംമൂട് എന്നീ പ്രധാന ജംഗ്ഷനുകളുടെ നടുവിലായി, നഗരത്തിലെ പ്രധാനഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന ലൊക്കേഷനിൽ എസ്‌ഐ പ്രോപ്പർട്ടിയും കൊല്ലത്തെ പുഞ്ചിരി ഗ്രൂപ്പും ചേർന്ന് ഒരുക്കുന്ന വില്ല പ്രോജക്ടാണ് ദി അബോഡ്. കുലീനതയും പ്രൗഢിയും ആഡംബരവും ഒത്തിണങ്ങിയ 13 വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. 3, 3 + സ്റ്റഡി, 4 BHK വില്ലകളായി അവ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഈ പ്രോജക്ടിൽ ഒരു ക്ലബ് ഹൗസ് സജ്ജീകരിച്ചിട്ടുണ്ട്. റൂഫ്‌ടോപ് സ്വിമ്മിംഗ് പൂൾ വിത്ത് ഓപ്പൺ ഡെക്ക്, എയർകണ്ടീഷൻഡ് ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, എയർ കണ്ടീഷൻഡ് ഇൻഡോർ ബോർഡ് ഗെയിംസ് റൂം, കോമൺ ഏരിയയിൽ സിസിടിവി സർവെയ്‌ലൻസ്, മൾട്ടിപർപ്പസ് ഹാൾ, ഓട്ടോമാറ്റിക് മെയിൻ ഗെയ്റ്റ്, ഓരോ വില്ലയ്ക്കും ഓരോ കാർ ചാർജിംഗ് പോയിന്റ്, ഓരോ വില്ലയ്ക്കും മഴവെള്ള സംഭരണി, ഓരോ വില്ലയ്ക്കും ഇന്റർകോം, ക്ലബ്ഹൗസിന് സോളാർ പാനൽ, ഡ്രൈവർമാർക്കും ജാനിറ്റർമാർക്കും ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്.
എസ്‌യുടി റോയാലേ, ക്രെഡൻസ് ഹോസ്പിറ്റൽ, ചൈതന്യ ഐ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്, മാർ ഇവാനിയോസ് വിദ്യാ നഗർ, ലീകോൾ ചെമ്പക സ്‌കൂൾ, ലൊയോള സ്‌കൂൾ, കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, രാമചന്ദ്രൻ സൂപ്പർമാർക്കറ്റ്, ഡക്കത്തലൺ, സുഡിയോ, ക്യൂആർഎസ് റീട്ടെയ്ൽ, പാർക്ക് രാജധാനി, പാരഗൺ റസ്റ്ററന്റ് എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സമീപത്താണ്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് 6.8 കിലോ മീറ്ററും എയർപോർട്ടിലേക്ക് 7.6 കിലോമീറ്ററും ആണ് ദൂരം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 94471 69988
E-mail : mail@siproperty.in
web -www.siproperty.in
Content Highlights: SI property
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..