നഗരത്തിന് അഭിമാനമായി സെക്യൂറ സെൻറർ കണ്ണൂരിൽ പ്രവർത്തനം തുടങ്ങി, ഇനി പെരിന്തൽമണ്ണയിൽ


3 min read
Read later
Print
Share

.

ചെറിയ നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് അയൽപക്ക ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്ന സങ്കൽപത്തിൽ ചെറു ഷോപ്പിംഗ് മാളുകൾ ഒരുക്കി വിപ്ലവം സൃഷ്ടിക്കുകയാണ് സെക്യൂറ ഡവലപ്പേഴ്‌സ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂറ റീട്ടെയിൽ മേഖലയിൽ അതിനൂതനവും കാലത്തിന് അനുസൃതവുമായ ആശയവുമാണ് മലയാളികൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.

വൻകിട നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളുമായി കണ്ണൂരിന്റെ ഹൃദയഭാഗത്ത് സെക്യൂറ സെൻറർ പ്രവർത്തനം തുടങ്ങിയതോടെ ജില്ലയിലെ ജനങ്ങളുടെ എല്ലാതരം ഷോപ്പിംഗ് ആവശ്യങ്ങളും കൈയെത്തും ദൂരത്തായിക്കഴിഞ്ഞു. ദേശീയപാതയ്ക്കരികിൽ നിലകൊള്ളുന്ന സെക്യൂറ സെൻറിൽ സൂപ്പർമാർക്കറ്റ് രംഗത്തെ വൻകിടക്കാരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, ഫാഷൻ വസ്ത്ര രംഗത്തെ മുൻനിരക്കാരായ മാക്‌സ് ഫാഷൻ, റിലയന്റ്‌സ് ട്രെൻഡ്‌സ്, വാൻഹുസൈൻ, അലൻ സോളി, ദ യു.എസ്.പി.എ, ലൂയി ഫിലിപ്പ്, ചിക്കൻ വിഭവങ്ങൾക്ക് ആഗോള പ്രശസ്തമായ കെ.എഫ്.സി, പിസ ഹട്ട്, എച്ച്.പി വേൾഡ്, അമേരിക്കൻ ടൂറിസ്റ്റർ, ബേസിക്‌സ്, ക്ലബ് സുലൈമാനി, എറ്റവും പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ഫാമിലി ഗെയിം സോൺ തുടങ്ങിയവ പ്രവർത്തിക്കുന്നു. 5 സ്‌ക്രീൻ മൾട്ടിപ്ലെക്‌സുമായി ലോകോത്തര സിനിമ ബ്രാൻഡ് സിനിപോളിസ് അടുത്തു തന്നെ പ്രവർത്തനം തുടങ്ങും.

ഇതിന് പുറമെ 25,000 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ള ഔട്ട്‌ലെറ്റ്, 200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ്് കോർട്ട്, വിശാലമായ ഫാമിലി എൻറർടൈയ്ൻമെൻറ് സെൻറർ, 225 ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ വിവിധതരം ഷോപ്പിംഗ് ആവശ്യങ്ങൾക്കും വിനോദങ്ങൾക്കുമായി ദീർഘദൂര യാത്ര നടത്തിക്കൊണ്ടിരുന്ന ജില്ലയിലെ ഉപഭോക്താക്കൾക്ക് സമയലാഭത്തിനൊപ്പം യാത്രാദുരിതവും ഒഴിവാകും.

വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് മികച്ച ബ്രാൻഡുകളടങ്ങിയ ഉത്പന്നങ്ങളും മികച്ച ഗുണനിലവാരമുള്ള നിത്യോപയോഗ വസ്തുക്കളും ഉയർന്ന നിലവാരത്തിലുള്ള വിനോദോപാധികളും ഇവിടെ ലഭ്യമാകും. നിക്ഷേപങ്ങൾക്ക് 100 ശതമാനം സുരക്ഷ ഉറപ്പുവരുത്താൻ കേരള സർക്കാർ കൊണ്ടുവന്ന റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)യിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ മാൾ ആണ് കണ്ണൂരിലെ സെക്യൂറ സെന്റർ.

പെരിന്തൽമണ്ണയിൽ സെക്യൂറ സെന്ററിന്റെ നിർമാണം തുടങ്ങി
ചെറുനഗരങ്ങളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ വീടിനടുത്തുതന്നെ എല്ലാതരം ഉയർന്ന ഗുണമേന്മയുള്ള ബ്രൻഡുകൾ ലഭ്യമാക്കാനും സിനിമ, ഗൈയിമിംഗ്, ഭക്ഷണം തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുത്താനും ലക്ഷ്യമിട്ട് സെക്യൂറ ഡവലപ്പേഴ്‌സ് വിഭാവനം ചെയ്ത സ്വപ്നപദ്ധതിയാണ് കണ്ണൂരിലെ 'സെക്യൂറ സെൻററി'ലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തെ മറ്റ് ചെറുകിട നഗരങ്ങളായ പെരിന്തൽമണ്ണ, പെരുമ്പാവൂർ, കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് സെക്യൂറ സെൻററുകൾ ഉയരുക. ഇതിൽ പെരിന്തൽമണ്ണയിലെ സെന്ററിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.

നിക്ഷേപത്തിന് അനുയോജ്യമായ പദ്ധതി

കേരളത്തിൽ നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ വലിയ നഗരങ്ങളിൽ മാത്രമാണ് മാളുകളും വൻകിട സൂപ്പർമാർക്കറ്റുകളും ബ്രാൻറഡ് ഉൽപന്നങ്ങളുടെ ഔട്ട്‌ലെറ്റുകളുമുള്ളത്. ചെറിയ ആവശ്യങ്ങൾക്ക് പോലും നഗരങ്ങളെ ആശ്രയിക്കാതെ, കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക് അധികം ബുദ്ധിമുട്ടാതെ ഉല്ലസിക്കുവാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരു വീട്ടിലേക്കാവശ്യമായ നിത്യോപയോഗ വസ്തുക്കളും ഗൃഹോപകരണങ്ങളും ഒറ്റ സന്ദർശനത്തിൽ ഈ സെൻററിൽ ലഭ്യമാകും എന്നത് കുടുംബങ്ങളെ സംബന്ധിച്ചേടത്തോളം ആശ്വാസം പകരുന്ന കാര്യമാണ്. കൂടാതെ വിവിധ കാരണങ്ങളാൽ നാട്ടിൽ സ്ഥിര താമസമാക്കാൻ ഉദ്ദേശിക്കുന്ന വിദേശ മലയാളികൾക്ക് നാട്ടിൽ സ്ഥിരമായി മാസവാടക വരുമാനം ലഭ്യമാവുന്ന തരത്തിലുള്ള നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ ഒരു പദ്ധതികൂടിയാണ് ഇത്തരം സെൻററുകൾ.

സംസ്ഥാനത്തിന് പുറത്തുള്ള മെട്രോ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന 'മാൾ'എന്ന ഷോപ്പിംഗ് സമുച്ചയത്തെ കോഴിക്കോട്ടെ ഫോക്കസ് മാളിലൂടെ മലയാളികൾക്ക് ആദ്യമായി പരിചപ്പെടുത്തിയവർ തന്നെയാണ് ഈ സംരംഭത്തിന്റെയും പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. മാനേജിംഗ് ഡയറക്ടർ എം.എ മെഹബൂബിന് പുറമെ നേരത്തെ ഹൈലൈറ്റ് ബിൽഡേഴ്‌സിൽ ഡയറക്ടർമാർ ആയിരുന്ന നൗഷാദ് കെ.പി, ഹാരിസ് സി.എം എന്നിവരും, പ്രമുഖ ചർട്ടർഡ് അക്കൗണ്ടന്റ് ഹാമിദ് ഹുസൈൻ കെ.പി, പ്രമുഖ ബിസിനസ് കൺസൾട്ടൻറ് ടിനി ഫിലിപ്, സദ്ഭാവന ഗ്രൂപ് സി.ഇ.ഒ ഹാരിഷ് കെ.ഇ. എന്നിവരാണ് സെക്യൂറ ഡവലപ്പേഴ്‌സിൻറ പ്രൊമോട്ടർമാർ.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 7594 825 825

Content Highlights: Secura Developers

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented