സമാനതകളില്ലാത്ത സൂപ്പർ ലക്ഷ്വറി ലിവിംഗിന് പുറവങ്കര ലിമിറ്റഡ്


3 min read
Read later
Print
Share

മെറിന വൺ

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പുറവങ്കര ലിമിറ്റഡ് ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഒന്നാണ്. 48 വർഷം മുമ്പ്, 1975ൽ, മികവുറ്റ ഭവനങ്ങൾ എന്ന സ്വപ്‌നം ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനകോടികളുടെ ആഗ്രഹത്തിന് സാഫല്യമേകുക എന്ന കൃത്യമായ വീക്ഷണത്തോടെ യാത്ര ആരംഭിച്ചതാണ് ഈ കമ്പനി.

ഇന്ന് പുറവങ്കരയ്ക്ക് ഇന്ത്യയിൽ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോയമ്പത്തൂർ, മാംഗളൂർ, കൊൽക്കത്ത, മുംബൈ, പൂനെ, ഗോവ എന്നിവിടങ്ങളിലും വിദേശത്ത് ജിസിസിയിലും ശ്രീലങ്കയിലും സാന്നിധ്യമുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ എഫ്ഡിഐ നേടിയ ആദ്യ ഇന്ത്യൻ ഡെവലപ്പർമാരിൽ ഒന്നും ഈ കമ്പനിയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മികവുറ്റ ലക്ഷറി - തീംബെയ്‌സ്ഡ് പ്രോജക്ടുകൾ ഒരുക്കുന്നതിൽ പുറവങ്കര മികവ് പുലർത്തുന്നു. കൃത്യമായ ദീർഘവീക്ഷണമുള്ള പുറവങ്കര ഗ്രൂപ്പ്, ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന നിർമാണസങ്കേതങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഗുണമേന്മയുള്ള ഭവനങ്ങൾ കൈമാറ്റം ചെയ്യുന്നു.

മെറിന വൺ
കൊച്ചിയിലെ ഏറ്റവും വലിയ വാട്ടർഫ്രണ്ട് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടായ മെറിന വൺ, ശോഭ ലിമിറ്റഡുമായി ചേർന്ന് പുറവങ്കര ഒരുക്കുന്ന സൂപ്പർ ലക്ഷ്വറി ഭവനങ്ങളാണ്. 2317 മുതൽ 3710 സ്‌ക്വയർഫീറ്റ് വരെ വലുപ്പത്തിലുള്ള 3 BHK + study, 4 BHK അപ്പാർട്ട്‌മെന്റുകളായി രൂപകൽപ്പന ചെയ്തിട്ടുള്ള 1141 ഭവനങ്ങൾ ഉൾപ്പെടുന്ന ഈ പ്രോജക്ട് കൊച്ചിയിൽ സൂപ്പർ ലക്ഷറി ലിംവിഗ് എന്ന ആശയത്തിന്റെ നിർവചനമാകുകയാണ്.

16.7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രോജക്ടിൽ 12 ടവറുകളാണുള്ളത്. ഇതിലുള്ള 1141 കുടംബങ്ങൾക്ക് മാത്രമാണ് ഈ പ്രോപ്പർട്ടിയുടെ മധ്യത്തിൽ 5 ഏക്കറിൽ പരന്നുകിടക്കുന്ന അർബൻ പാർക്കിലേക്ക് പ്രവേശനം ലഭിക്കുക. രണ്ട് വലിയ സ്വിമ്മിംഗ് പൂൾ, ലാൻഡ്‌സ്‌കേപ്ഡ് പാർക്ക്, വാക്കിംഗ് സോൺ, കിഡ്‌സ് പ്ലേ ഏരിയ, കമ്യൂണിറ്റി സ്‌പെയ്‌സ് തുടങ്ങിയ ലൈഫ്‌സ്റ്റൈൽ ഫീച്ചറുകളെല്ലാം ഇതിലുണ്ട്. പാർക്കിന് താഴെയായി 46000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുള്ള ക്ലബ് ഹൗസിൽ ബാഡ്മിന്റൺ കോർട്ട്, ജിം, സ്പാ & സോന, കൺവീനിയൻസ് സ്‌റ്റോർ തുടങ്ങിയ സ്‌പോർട്‌സ് ആൻഡ് ലൈഫ്‌സ്റ്റൈൽ സ്‌പെയ്‌സുകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, കേരളീയതയുടെ ചൈതന്യവും മറീന വൺ ഉറപ്പേകുന്നു.

കേരളത്തിലെ ഏറ്റവും വലിയ വാട്ടർഫ്രണ്ട് പ്രോപ്പർട്ടികളിൽ ഒന്നായ മറീന വൺ, പകരംവയ്ക്കാനാകാത്ത വിധം മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളുടെ സമീപത്തായി മറൈൻ ഡ്രൈവിലാണ് ഈ പ്രോജക്ടിന്റെ ലൊക്കേഷൻ.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 8000 3570 3370 | +971 529 720 072
വെബ്‌സൈറ്റ് : www.puravankara.com

പ്രൊവിഡന്റ് ഹൗസിംഗ്: എല്ലാ അർഥത്തിലും മികവുറ്റ ഭവനങ്ങൾ

ഇന്ത്യൻ നഗരങ്ങളിൽ മികവുറ്റ റെഡിഡൻഷ്യൽ പ്രോജക്ടുകൾ നിർമിക്കുന്ന മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ പുറവങ്കര ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് 2008 ൽ സ്ഥാപിതമായ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ്. സ്മാർട്ട് ലിവിംഗ് അനുഭവവേദ്യമാകുന്ന ഇടങ്ങൾ ഒരുക്കിക്കൊണ്ട് റെസിഡൻഷ്യൽ വിഭാഗത്തിൽ ഏറ്റവും മികച്ച ഓഫർ നൽകാനാണ് ഈ ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഡിസൈനും പുതുമയും സാങ്കേതികതയും ഏറ്റവും വിവേകപൂർവം സമന്വയിപ്പിച്ചുകൊണ്ട്, ജീവിതത്തെയും മൂല്യത്തെയും ഉയർത്തുന്ന വിധം രൂപകൽപ്പന ചെയ്തവയാണ് പ്രൊവിഡന്റ് ഭവനങ്ങൾ. മൂല്യം, വിശ്വാസം, ഗുണമേന്മ എന്നിവയെ കാതലാക്കിക്കൊണ്ട്, ഉപഭോക്താക്കളുടെ ജീവിതശൈലി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വേറിട്ടു നിൽക്കുന്ന കമ്യൂണിറ്റി ലിവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്. 20 മില്യൺ സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള പ്രോജക്ടുകൾക്കൊപ്പം 5.2 മില്യൺ സ്‌ക്വയർ ഫീറ്റിന്റെ ന്യൂ ലോഞ്ചുകളും ഉൾപ്പടുന്ന ട്രാക്ക് റെക്കോർഡ്, ഈ കമ്പനിയുടെ അതിബൃഹത്തായ പുരോഗതിയുടെ വലുപ്പം വ്യക്തമാക്കുന്നതാണ്. 9 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രോജക്ടുകളിൽ താമസിക്കുന്ന 50,000ൽ അധികം സന്തുഷ്ടരായ ഉപഭോക്താക്കളും പ്രൊവിഡന്റ് കുടുംബത്തിന്റെ ഭാഗമാണ്.

പ്രൊവിഡന്റ് വിൻവർത്ത്

16 ഏക്കറിൻ വ്യാപിച്ചു കിടക്കുന്ന പ്രൊവിഡന്റ് വിൻവർത്ത് കൊച്ചിയിലെ ഇടപ്പള്ളിയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ ഡവലപ്‌മെന്റാണ്. കൊച്ചിയുടെ ഹൃദയത്തിൽ എൻഎച്ച് 66ൽ, ലുലുമാളിനും ഇടപ്പള്ളി മെട്രോസ്‌റ്റേഷനും സമീപത്താണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ജീവിതശൈലിയെ ശ്രേഷ്ഠമാക്കുന്ന വിധത്തിൽ വിശാലമായ തുറസായ ഇടങ്ങളോടും സമൃദ്ധമായ പച്ചപ്പോടും കൂടിയ സമഗ്രതയുള്ള ഭവനങ്ങളാണ് ഈ പ്രോജക്ടിലുള്ളത്. 40ൽ അധികം ലൈഫ്‌സ്റ്റൈൽ അമിനിറ്റീസുള്ള ഈ പ്രോജക്ടിൽ 20,000 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള ക്ലബ് ഹൗസിൽ സ്‌ക്വാഷ് കോർട്ട്, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, മൾട്ടിപ്പർപ്പസ് കോർട്ട്, ആംഫിതീയേറ്റർ തുടങ്ങിയ ആഡംബര സൗകര്യങ്ങളെല്ലാമുണ്ട്.

അസാധാരണമായ വിധം മികവുറ്റ ലൊക്കേഷനിൽ ലഭിക്കുന്ന തികവുറ്റ കമ്മ്യൂണിറ്റി ലൈഫ്, ഈ പ്രൊജക്ടിനെ മികച്ച ഒരു റിയൽഎസ്റ്റേറ്റ് നിക്ഷേപമാക്കി മാറ്റുന്നു. 79.5 ലക്ഷം രൂപ മുതൽ വിലയിൽ സ്മാർട്ട് സൈസിലുള്ള 2.5 BHK ഹോംസ് ഈ പ്രോജക്ടിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 800035703370/ +971529720072
വെബ്‌സൈറ്റ് - www.providenthousing.com

Content Highlights: Puravankara Ltd and Provident Housing

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented