സ്വർണ വ്യാപാര രംഗത്തെ പതിറ്റാണ്ടുകൾ പിന്നിട്ട പരിചയസമ്പത്തും വിശ്വാസവും കൈമുതലാക്കി ഹൗസിങ് ബിസിനസിലേക്ക് കടന്ന ബ്രാൻഡാണ് പോൾ ആലുക്കാസ് ഡവലപ്പേഴ്‌സ്. നൂതനമായ ആർക്കിടെക്ചറൽ ഡിസൈനും സാങ്കേകിതവിദ്യകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഗുണമേന്മ, സുരക്ഷ, ലക്ഷ്വറി, കംഫർട്ട്, അമിനിറ്റീസ് എന്നിവയിൽ ഉന്നത നിലവാരം പുലർത്തുന്ന പ്രീമിയം അപ്പാർട്ട്‌മെന്റുകളും വില്ലകളും നിർമിച്ചുകൊണ്ട് ഈ ബിൽഡർ തുടക്കത്തിലേ തന്നെ റിയർ എസ്‌റ്റേറ്റ് മേഖലയിൽ സാന്നിധ്യമറിയിച്ചു. കെട്ടിട നിർമാണത്തിൽ പ്രകൃതിയെ നോവിക്കാത്തതും മലിനീകരണം കുറവുള്ളതുമായ സമീപനമാണ് പോൾ ആലുക്കാസ് ഡവലപ്പേഴ്‌സ് സ്വീകരിച്ചിട്ടുള്ളത്.
കൊച്ചിയിലെ പ്രധാന ലൊക്കേഷനുകളിൽ രണ്ട് പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളും ഒരു വില്ലാ പ്രോജക്ടും പോൾ ആലുക്കാസ് ഡവലപ്പേഴ്‌സിനുണ്ട്.
ഇവാലിയ
കൊച്ചിയിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ കച്ചേരിപ്പടിയിലെ അയ്യപ്പൻകാവിലുള്ള റെഡി ടു ഒക്യുപൈ പ്രോജക്ടാണിത്. ഇവിടെനിന്ന് എറണാകുളത്തെ പ്രധാന സ്ഥലങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ആശുപത്രികൾ, കോളേജുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തിലും വേഗത്തിലും എത്തിച്ചേരാം. ഗ്രൗണ്ട് ഫ്‌ളോറടക്കം 13 നിലകളാണ് ഈ പ്രോജക്ടിലുള്ളത്. ഒരു ഫ്‌ളോറിൽ അഞ്ച് അപ്പാർട്ട്‌മെന്റുകൾ എന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. 2 BHK, 3 BHK അപ്പാർട്ട്‌മെന്റുകളാണുള്ളത്. 50 സെന്റ് ഭൂമിയിലാണ് പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മൂന്ന് ലിഫ്റ്റുകളും മെക്കാനിക്കൽ കാർ പാർക്കിങ് സൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്.
ഇക്കോ പാരഡൈസ്
പോൾ ആലുക്കാസ് ഡവലപ്പേഴ്‌സിന്റെ പ്രീമിയം ഗ്രീൻ സെർട്ടിഫൈഡ് അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഇക്കോ പാരഡൈസ്. ഇതിലെ എല്ലാ അപ്പാർട്ട്‌മെന്റുകളും സ്‌കൈ ഗാർഡനോടു കൂടിയതാണ്. ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ് ഇക്കോ പാരഡൈസിൽ ഒരുക്കിയിരിക്കുന്നത്. കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽനിന്ന് നടക്കാനുള്ള ദൂരമേ ഇവിടേക്കുള്ളൂ.
13 നിലകളിലായി 49 ഫ്‌ളാറ്റുകളാണ് ഇതിലുള്ളത്. 2 BHK, 3 BHK, 5 BHK അപ്പാർട്ട്‌മെന്റുകളാണുള്ളത്. ആദ്യത്തെ 12 ഫ്‌ളോറുകളിൽ, ഒരു ഫ്‌ളോറിൽ നാലു അപ്പാർട്ട്‌മെന്റുകൾ വീതവും 13-ാമത്തെ ഫ്‌ളോറിൽ ഒരു പെന്റ് ഹൗസും ഒരുക്കിയിരിക്കുന്നു. 14- ാമത്തെ ഫ്‌ളോറിൽ ക്ലബ് ഹൗസ്, റൂഫ് ടോപ് സ്വിമ്മിങ് പൂൾ തുടങ്ങിയ നിരവധി അമിനിറ്റീസ് ഒരുക്കിയിരിക്കുന്നു. കാർ പാർക്കിങ്ങിനായി രണ്ട് ബേസ്‌മെന്റ് ഫ്‌ളോറുകളുണ്ട്.
ട്രീസാ ഗാർഡൻസ്

സുഖകരമായ ജീവിതത്തിന് സജ്ജമാക്കുന്ന സമകാലിക ഡിസൈനും ഫീച്ചറുകളും ഒത്തുചേരുന്ന പൂർണമായും കസ്റ്റമൈസ്ഡായ വില്ലാ പ്രോജക്ടാണ് എളമക്കരയിലുള്ള ട്രീസാ ഗാർഡൻസ്. നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിൽ 1800, 1992, 2421, 2713 ചതുരശ്ര അടി വിസ്തീർണമുള്ള 3BHK, 4BHK വില്ലകളാണുള്ളത്. ഒരു ഏക്കർ സ്ഥലത്താണ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 35 ശതമാനം സ്ഥലവും ഓപ്പൺ സ്‌പെയ്‌സാണ്. യൂറോപ്യൻ ശൈലിയിയിൽ തീർത്ത വില്ലകളുടെ എക്‌സ്റ്റീറിയറിന് വിക്ടോറിയൻ ഡിസൈനാണ് നൽകിയിരിക്കുന്നത്. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാകുന്ന പ്രോജക്ടിലെ വില്ലകൾക്ക് 2.34 കോടി രൂപ മുതലാണ് വില.
കൂടുതൽ വിവരങ്ങൾക്ക്
Phone- 9745806600
E mail - marketing@paulalukkasdevelopers.com
ജൂൺ 2,3 തീയതികളിൽ മസ്‌കറ്റിലെ അൽ ഫലാജ് ഹോട്ടലിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ പോൾ ആലുക്കാസ് ഡവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.
Content Highlights: Paul Alukkas Developers
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..