noel tunes
നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ് എന്ന് കേൾക്കുമ്പോൾ അതിമനോഹരങ്ങളായ ഇക്കോഫ്രണ്ട്‌ലി ബിൽഡിംഗുകളാണ് ഓർമയിൽ എത്തുക. അഴകും ആഢ്യത്വവും മുഖമുദ്രയാക്കി പ്രകൃതിയെ പുൽകി നിൽക്കുന്ന ആ നിർമിതികളെല്ലാം ഗുണമേന്മയിൽ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. നവീനമായ ഡിസൈനിൽ ഒരുക്കപ്പെടുന്ന റെസിഡൻഷ്യൽ - കൊമേഴ്‌സ്യൽ ബിൽഡിംഗുകളെല്ലാം സമയബന്ധിതമായി കൈമാറ്റം ചെയ്യുവാനും നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ് ശ്രദ്ധിക്കുന്നു. 1995ൽ സ്ഥാപിതമായ നോയൽ ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ മുൻനിര ബിൽഡറായിതിനു കാരണവും ഈ പ്രോഫഷണലിസം തന്നെയാണ്.
നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സിന്റെ മാനേജിംഗ് പാർട്ണർ ജോൺ തോമസും എക്‌സിക്യൂട്ടിവ് പാർട്ണർ ഗീത ജോണും, കൺസ്ട്രക്ഷൻ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി തുടക്കമിട്ട നോയൽ ഇന്ന് കൊച്ചിയിലെ ടോപ് 10 റിയൽറ്റി ബ്രാൻഡുകളിൽ ഒന്നാണ്. സത്യസന്ധത, വിശ്വാസ്യത, ഉപഭോക്താക്കൾക്കു നൽകുന്ന കുറ്റമറ്റ സേവനം, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന മനോഹരമായ ആർക്കിടെക്ചർ എന്നിവ നോയലിനെ വേറിട്ടതാക്കുന്നു.
ഗ്രീൻ ബിൽഡിംഗുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രകൃതിസംരക്ഷണം എന്ന ആശയം പ്രചരിപ്പിക്കുന്ന നോയൽ, പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. കാക്കനാട് ഇവർ നിർമിച്ചിട്ടുള്ള നോയൽ ഗ്രീൻനെയ്ചർ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (ഐജിബിസിയുടെ) ഗോൾഡ് റെയ്റ്റിംഗ് സർട്ടിഫിക്കേഷൻ ലഭിച്ച പ്രോജക്ടാണ്. ഈ ബഹുമതി ലഭിച്ച കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ നാലാമത്തെയും 3 BHK റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണിത്. നോയൽ സെറിനിയ, നോയൽ ഇക്കോടാറ്റ്, കാസ ടിയേറ, മറ്റീത്ര ഹൈറ്റ്‌സ് എന്നീ പ്രോജക്ടുകൾക്കും ഐജിബിസി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സിന് നിലവിൽ കൊച്ചിയിലും കോട്ടയത്തും തിരുവല്ലയിലും പ്രോജക്ടുകൾ ഉണ്ട്. ഇടപ്പള്ളിയിലെ നോയൽ ടോൾ ടെറസും നോയൽ ക്ലൗഡ് വാക്കും ഓൺഗോയിംഗ് പ്രോജക്ടാണ്. തിരുവല്ലയിൽ കിഴക്കൻ മുത്തൂരുള്ള നോയൽ ട്യൂൺസ് റെഡി ടു മൂവ് പ്രോജക്ടാണ്.
നോയൽ ക്ലൗഡ്‌വാക്ക്

നോയൽ ഇതുവരെ ചെയ്തതിലും ഏറ്റവും വ്യത്യസ്തവും ആഡംബരപൂർണവുമായ പ്രോജക്ട് ആണ് കൊച്ചി ബൈപാസിൽ, നെട്ടൂരിൽ പണി ആരംഭിച്ചിരിക്കുന്ന ക്ലൗഡ്‌വാക്ക്. 16 നിലകലുള്ള 2 ടവറുകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഏറ്റവും മുകളിലായി രൂപകൽപ്പന ചെയ്തിരിക്കുന്ന വാക്‌വേ ആണ് ക്ലൗഡ്‌വാക്കിന്റെ ഏറ്റവും ആകർഷണീയത. ഇത്തരത്തിൽ ഒരു വാക്‌വേ കേരളത്തിൽ ഒരു പ്രോജക്ടിൽ ആദ്യമായാണ് ചെയ്യുന്നത്. കൊച്ചിയുടെ മനോഹാരിത നുകർന്നുകൊണ്ട് ഇരുവശവും പച്ചപ്പുനിറഞ്ഞ ഗാർഡനോടുകൂടിയ ഈ വാക്‌വേയിൽ കൂടി ആകാശത്തോടു ചേർന്നുള്ള ഒരു നടത്തം ആർക്കും അവാച്യമായ അനുഭൂതി സമ്മാനിക്കും എന്ന് ഉറപ്പാണ്. പൂർണമായും ശീതീകരിച്ച ലോബിയും ആംഫി തീയേറ്ററും രണ്ടാം നിലയിലുള്ള സീംലെസ്സ് സ്വിമ്മിങ് പൂളും മറ്റു ആധുനിക സൗകര്യങ്ങളും ആഡംബരത്തിന്റെ അവസാന വാക്കുകളായി മാറുന്നു. 2 ടവറുകളിലായി 114 യൂണിറ്റുകലുള്ള ക്ലൗഡ്‌വാക്കിൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ, മിനി ജോഗിംഗ് ട്രാക്ക്, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗിനുള്ള പ്രോവിഷൻ, കിഡ്‌സ് പ്ലേ ഏരിയ, ശീതീകരിച്ച ജിം, ശീതീകരിച്ച പാർട്ടി ഏരിയ, ഫയർ കൺട്രോൾ റൂം, വീഡിയോ ഡോർ ഫോൺ തുടങ്ങി ഒരു ആഡംബര പാർപ്പിട സമുച്ചയത്തിന് ആവശ്യം വേണ്ട എല്ലാ അമിനിറ്റികളാലും ക്ലൗഡ്‌വാക്ക് സമ്പന്നമാണ്.
നോയൽ ടോൾ ടെറസ്
.jpg?$p=9537aa7&&q=0.8)
മനോഹാരിതയും ശിൽപചാരുതയും അതിന്റെ പൂർണതയിൽ സമ്മേളിക്കുന്ന പ്രോജക്ടാണ് കൊച്ചിയിൽ ഇടപ്പള്ളിയിലുള്ള നോയൽ ടോൾ ടെറസ്. ആകെ 70 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ, മിനി ജോഗിംഗ് ട്രാക്ക്, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗിനുള്ള പ്രോവിഷൻ, കിഡ്‌സ് പ്ലേ ഏരിയ, ശീതീകരിച്ച ജിം, ശീതീകരിച്ച പാർട്ടി ഏരിയ, ഫയർ കൺട്രോൾ റൂം, വീഡിയോ ഡോർ ഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം നോയൽ ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്. വില്ലാസമാനമായ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണിത്.
നോയൽ ട്യൂൺസ്

തിരുവല്ലയിലെ കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നിർമാണം പൂർത്തിയായ റെഡി ടു മൂവ് ഇൻ പ്രോജക്ടാണ് നോയൽ ട്യൂൺസ്. ഗ്രൗണ്ട് + 19 നിലകളിലായി 68 പ്രീമിയം 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. സ്വിമ്മിംഗ് പൂൾ, പാർട്ടി ഹാൾ, ജോഗിംഗ് ട്രാക്ക്, ലോബി, വിസിറ്റേഴ്‌സ് ലോഞ്ച്, ഇൻഡോർ റിക്രിയേഷൻ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, എയർകണ്ടീഷൻ ചെയ്ത ജിം, ഫയർ കൺട്രോൾ റൂം, സർവെയ്‌ലൻസ് ക്യാമറ, വീഡിയോ ഡോർ ഫോൺ തുടങ്ങിയ നിരവധി പ്രീമിയം അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.
Content Highlights: noel villas
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..