വിദേശകാര്യ മന്ത്രാലയത്തിന്റെ കൗൺസ്‌ലർ അബ്ദുൾ ഹമീദ് അൽ ബലൂഷി ബഹുമാനസൂചകമായി മാതൃഭൂമിയ്ക്ക് തഹ്തിബ് ദണ്ഡ് സമ്മാനിക്കുന്നു
മസ്‌ക്കറ്റ് (ഒമാന്‍): മാതൃഭൂമി ഡോട്ട് കോമിന്റെ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയ്ക്ക് ഒമാനില്‍ സമാപനം. മസ്‌ക്കറ്റില്‍ നടന്ന സമാപന ചടങ്ങില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കൗണ്‍സിലര്‍ അബ്ദുള്‍ ഹമീദ് അല്‍ ബലൂഷി ബഹുമാനസൂചകമായി മാതൃഭൂമിയ്ക്ക് തഹ്തിബ് ദണ്ഡ് സമ്മാനിച്ചു. മാതൃഭൂമി ജനറല്‍ മാനേജര്‍ കെ.ആര്‍ പ്രമോദ് സമ്മാനം ഏറ്റുവാങ്ങി.
ജൂണ്‍ രണ്ടിനാണ് മസ്‌കറ്റില്‍ എക്‌സ്‌പോ തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള മുപ്പതിലേറെ പ്രമുഖ ബില്‍ഡര്‍മാര്‍ 200-ലധികം മികവുറ്റ പ്രോജക്ടുകളുമായി എക്‌സ്‌പോയില്‍ പങ്കെടുത്തു. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് വരെയായിരുന്നു എക്‌സപോ.
നിര്‍മാണം പൂര്‍ത്തിയായതും നിര്‍മിച്ചുകൊണ്ടിരുക്കുന്നതുമായ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും പുറമേ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്, ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ബാങ്കിംഗ്, വിദേശ വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള ബ്രാന്‍ഡുകളും എക്‌സ്‌പോയില്‍ ഉണ്ടായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ ഷാര്‍ജയില്‍ വന്‍വിജയകരമായി നടത്തിയിട്ടുള്ള കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു.
Content Highlights: mathrubhumi dot com kerala property expo 2023 concludes in oman
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..