പന്ത്രണ്ട് വർഷത്തിനുള്ളിൽ 12 പ്രീമിയം പ്രോജക്ടുകൾ പൂർത്തിയാക്കിക്കൊണ്ട് കല്യാൺ ഡവലപ്പേഴ്സ്


3 min read
Read later
Print
Share

കല്യാൺ ഹൊറൈസൺ

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയാണ് കല്യാൺ ഡവലപ്പേഴ്സ്. ക്രിസിൽ റേറ്റിംഗിൽ ഉയർന്ന റാങ്കിംഗ് നേടിയിട്ടുള്ള കല്യാൺ ഡെവലപ്പേഴ്സ്, ചുരുങ്ങിയ സമയത്തിനുള്ളിലാണ് കേരളത്തിലെ ഏറ്റവും വിശ്വാസയോഗ്യരായ കെട്ടിട നിർമാതാക്കളിൽ ഒന്നായി മാറിയത്. കുറഞ്ഞ കാലത്തിനുള്ളിൽ നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകളും കല്യാണിന് ലഭിച്ചിട്ടുണ്ട്. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്.

ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിൽ കല്യാൺ നിർമിച്ചിട്ടുള്ള റസിഡൻഷ്യൽ പ്രോജക്ടുകളെല്ലാം ആധുനികതയും ആഡംബരവും കൈകോർക്കുന്ന മികവുറ്റ ഭവനങ്ങളാണ്. 2011 ൽ പ്രവർത്തനം ആരംഭിച്ച കല്യാൺ പന്ത്രണ്ട് വർഷത്തിനുള്ളിൽ 12 പ്രോജക്ടുകൾ പൂർത്തിയാക്കി. പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന കല്യാൺ ഡെവലപ്പേഴ്സ് ചെന്നൈയിലും പുതിയ പ്രോജക്ടുകൾ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.

പുതിയ അഞ്ച് പ്രോജക്ടുകൾ

കല്യാൺ ഇൻഫിനിറ്റി

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊച്ചി എന്നീ നാല് നഗരങ്ങളിൽ കല്യാൺ ഡവലപ്പേഴ്‌സിന് ഇപ്പോൾ പുതിയ അഞ്ച് പ്രീമിയം പ്രോജക്ടുകളുണ്ട്. തിരുവനന്തപുരത്തെ കല്യാൺ ഹൊറൈസൺ, തൃശൂരിലെ കല്യാൺ ഇൻഫിനിറ്റി, കോഴിക്കോട്ടെ കല്യാൺ ലെഗസി, കൊച്ചിയിൽ കലൂരിലുള്ള പാരമൗണ്ട്, തേവരയിൽ വാരാൻ പോകുന്ന പ്രോജക്ട് എന്നിവയാണ് കല്യാൺ ഡവലപ്പേഴ്‌സിന്റെ പുതിയ അഞ്ച് പ്രോജക്ടുകൾ. ഈ അഞ്ച് പ്രോജക്ടുകളും 2023ൽ ലോഞ്ച് ചെയ്തവയാണ്. കോവിഡിനു ശേഷം റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഉണ്ടായ പുത്തൻ ഉണർവിന്റെ പ്രതിഫലനമാണിത്.

തിരുവനന്തപുരത്ത് വെമ്പാലവട്ടത്തുള്ള ന്യൂ ലോഞ്ച് പ്രോജക്ടാണ് കല്യാൺ ഹൊറൈസൺ. കിംസ് ഹോസ്പിറ്റലിനടുത്തുള്ള ഈ പ്രോജക്ടിൽ നിന്ന് എയർപോർട്ട്, ടെക്‌നോപാർക്ക്, ലുലു മാൾ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. 100 അപ്പാർട്ട്‌മെന്റ് യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്.

കല്യാൺ ലെഗസി

തൃശൂരിൽ പാട്ടുരായ്ക്കലിലുള്ള കല്യാൺ ഇൻഫിനിറ്റിയിൽ 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. പ്രശസ്തമായ ദേവമാതാ സ്‌കൂളിന്റെ എതിർവശത്താണ് ഈ പ്രോജക്ട്. കോഴിക്കോട് ചാലപ്പുറത്തുള്ള കല്യാൺ ലെഗസി കോഴിക്കോട് നഗരത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പ്രീമിയം പ്രോജക്ടാണ്. 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഫോക്കസ് മാൾ, വരാനിരിക്കുന്ന ലുലു മാൾ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രോജക്ടിൽ നിന്ന് എളുപ്പത്തിൽ എത്താം.

റെഡി ടു ഒക്യുപൈ, ഓൺഗോയിംഗ് പ്രോജക്ടുകൾ

പാരമൗണ്ട്

തൃശൂരിലെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിലുള്ള കല്യാൺ മെറിഡിയൻ റെഡി ടു ഒക്യുപൈ പ്രോജക്ടാണ്. തൃശൂർ മുണ്ടൂരിലുള്ള കല്യാൺ പ്രൈമ എന്ന ബജറ്റ്ഫ്രണ്ട്ലി വില്ലാ പ്രോജക്ടും പാട്ടുരായ്ക്കലിൽ ഉള്ള അപ്ടൗണും ഓൺഗോയിംഗ് പ്രോജക്ടുകളാണ്.

കല്യാൺ ഡെവലപ്പേഴ്സിന്റെ കോഴിക്കോട് ചേവായൂരിലുള്ള ഓൺഗോയിംഗ് പ്രോജക്ടായ കല്യാൺ കോർട്ട്യാഡ് ആധുനിക ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്സാണ്. തിരുവനന്തപുരത്ത് കല്യാൺ ഹൊറൈസണിന് പുറമേ, ഓൺഗോയിംഗ് പ്രേജക്ടുകളായ കല്യാൺ ഗെയ്റ്റ്‌വേ, ഡിവിനിറ്റി എന്നിവയും പ്രൗഢിയാർന്ന പ്രീമിയം പ്രോജക്ടുകളാണ്.

കൊച്ചിയിൽ കല്യാൺ ഡെവലപ്പേഴ്‌സിന് രണ്ട് റെഡി ടു മൂവ് പ്രോജക്ടുകളുണ്ട്. എറണാകുളത്ത് ഗിരി നഗറിലുള്ള കല്യാൺ മാർവെല്ല റെഡി ടു ഒക്യൂപൈ പ്രോജക്ടാണ്. കടവന്ത്ര മെട്രോ സ്റ്റേഷനിലേക്ക് ഇവിടെ നിന്ന് 750 മീറ്റർ ദൂരമേയുള്ളു. കൊച്ചിയിലെ മറ്റൊരു റെഡി ടു മൂവ് പ്രോജക്ടാണ് ഇടപ്പള്ളിയിൽ അമൃത സിഗ്‌നലിനടുത്തുള്ള കല്യാൺ ക്രെഡൻസ്. ഇവിടെ നിന്ന് ഹൈവേയിലേക്ക് വെറും 90 മീറ്റർ ദൂരമേയുള്ളു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആസ്റ്റർ മെഡിസിറ്റിയും ഇതിനു സമീപത്താണ്.

അതാത് നഗരങ്ങളിലെ ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ/എടിഎം തുടങ്ങിയവയെല്ലാം തൊട്ടടുത്തുള്ള മികച്ച ലൊക്കേഷനുകളിലാണ് കല്യാൺ ഡവലപ്പേഴ്‌സിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതിചെയ്യുന്നത്. ആഡംബര പൂർണവും അതിനൂതനവുമായ അമിനിറ്റീസെല്ലാം ഈ പ്രോജക്ടുകളിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 90201 55555

Content Highlights: Kalyan Developers

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented