തൃശൂരിലും തിരുവനന്തപുരത്തും ലക്ഷ്വറി അപ്പാർട്ട്മെന്റുകളുമായ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ്


2 min read
Read later
Print
Share

.

സ്വർണവ്യാപാര രംഗത്ത് 59 വർഷങ്ങളുടെ പാരമ്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പാണ് ജോസ് ആലുക്കാസ്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള, സ്വർണവ്യാപാര മേഖലയിൽ മുൻനിരയിലുള്ള ഈ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് സംരംഭമാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ്. 1964ൽ എ. വി ജോസ് സ്ഥാപിച്ച ഗ്രൂപ്പിന് ഉപഭോക്താക്കളുമായുള്ള ദീർഘകാലത്തെ ബന്ധവും വിശ്വാസ്യതയും റിയൽ എസ്‌റ്റേറ്റ് മേഖലയിലും ഇവർക്ക് കരുത്താകുന്നു. ഗുണമേന്മയ്ക്കും ആധുനിക സൗകര്യങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ട് ഇവർ ഒരുക്കുന്ന പ്രോജക്റ്റുകൾ മികച്ച നിക്ഷേപം കൂടിയാണ്.

സ്വർണവ്യാപരരംഗത്തെ വിശ്വാസ്യത റിയൽ എസ്റ്റേറ്റ് മേഖലയിലും കാത്തുസൂക്ഷിക്കുന്ന ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് 2007 മുതൽ തൃശൂർ നഗരത്തിൽ മാത്രമായി മൂന്ന് ലക്ഷം സ്‌ക്വയർഫീറ്റിൽ ആറ് പ്രോജക്റ്റുകൾ പൂർത്തീകരിച്ചു. തൃശൂരിലും തിരുവനന്തപുരത്തും ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് ഒരുക്കിയിട്ടുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടുകൾ നിർമാണത്തിലെ മികവു കൊണ്ടും നിർമിതിയുടെ ചാരുത കൊണ്ടും ശ്രദ്ധേയമാണ്. ഈ രണ്ട് നഗരങ്ങളിലേയും പ്രധാന ലൊക്കേഷനുകളിലുള്ള ഡയമണ്ട് എൻക്ലേവ്, ഗോൾഡൻ ആർക്ക് എന്നിവ റെഡി ടു ഒക്യുപൈ പ്രോജക്ടുകളാണ്. സൗകര്യപ്രദവും വികസന സാധ്യതയുള്ളതുമായ ലൊക്കേഷനുകളിലുള്ള ഈ പ്രോജക്ടുകളിൽ ഇനി ഏതാനും അപ്പാർട്ട്മെന്റുകൾ മാത്രമേ ബാക്കിയുള്ളു.

ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ്, തൃശൂർ / K-RERA/PRJ/023/2021

തൃശൂരിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജിനടുത്ത്, നെല്ലിക്കുന്ന് മെയിൻ റോഡിലാണ് ഡയമണ്ട് എൻക്ലേവ്. 90 സെന്റിൽ നിർമിച്ചിട്ടുള്ള ഈ പ്രോജക്ടിൽ ബെയ്സ്മെന്റ് + ഗ്രൗണ്ട് + 11 നിലകളിലായി 80 യൂണിറ്റുകളാണ് ഉള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 1668, 1764, 1508, 1628 സ്‌ക്വയർ ഫീറ്റുകളിലും, 2 BHK അപ്പാർട്ട്മെന്റുകൾ 1202, 1178, 1160, 1140 സ്‌ക്വയർ ഫീറ്റുകളിൽ നിർമിച്ചിരിക്കുന്നു.

മികച്ച ലൊക്കേഷനാണ് ഡയമണ്ട് എൻക്ലേവിന്റെ മറ്റൊരു സവിശേഷത. ജൂബിലി മിഷൻ മെഡിക്കൽ കോളജിനടുത്ത്, നെല്ലിക്കുന്ന് മെയിൻ റോഡിലാണ് ഈ പ്രോജക്ട്.

ആരാധനാലയങ്ങളും ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകളും വരാനിരിക്കുന്ന ഹൈലൈറ്റ് മാൾ, സെലെക്സ് മാൾ, റിലയൻസ് സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവ ഇതിനു സമീപത്താണ്. പാലക്കാടിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലേക്ക് വെറും 400 മീറ്റർ ദൂരമേയുള്ളു. റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റേഷനിലേക്കും നാലര കിലോമീറ്റർ പോയാൽ മതി.

ജോസ് ആലുക്കാസ് ഗോൾഡൻ ആർക്ക്, തിരുവനന്തപുരം / K-RERA/PRJ/065/2021

തലസ്ഥാന നഗരിയിൽ ആനയറയിൽ കിംസ് ഹോസ്പിറ്റലിന് അടുത്താണ് ഗോൾഡൻ ആർക്ക്. നിർമാണം പൂർത്തിയായ ഈ പ്രോജക്ട് 55 സെന്റിലാണ് ഉയരുന്നത്. രണ്ട് ബെയ്സ്മെന്റ് ഫ്ളോറുകളും ഗ്രൗണ്ട് ഫ്ളോറും മറ്റ് 9 ഫ്ളോറുകളുമാണ് ഇതിലുള്ളത്. രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ 52 അപ്പാർട്ട്മെന്റുകൾ ഇതിൽ ഒരുക്കിയിരിക്കുന്നു. 2 BHK ഫ്ളാറ്റുകൾ 1000 സ്‌ക്വയർ ഫീറ്റിലും 3 BHK ഫ്ളാറ്റുകൾ 1630, 1500 സ്‌ക്വയർ ഫീറ്റുകളിലുമാണ് നിർമിച്ചിരിക്കുന്നത്. ഇനി വിൽക്കുവാനായി ഏതാനും 3 BHK യൂണിറ്റുകൾ മാത്രമേ ബാക്കിയുള്ളു.

എൻ. എച്ച് ബൈപാസിനടുത്തുള്ള ഗോൾഡൻ ആർക്കിൽ നിന്നും ലുലു മാളിലേക്ക് 1.8 കിലോ മീറ്റർ ദൂരമേയുള്ളു. ഇൻഫോസിസ്, യുഎസ്ടി പോലുള്ള ഐടി പാർക്കുകൾ, കേന്ദ്രീയ വിദ്യാലയ, ഗുഡ് ഷെപ്പേർഡ്, എംജിഎം പോലുള്ള പ്രമുഖ സ്‌കൂളുകൾ, കിംസ്, അനന്തപുരി പോലുള്ള ആശുപത്രികൾ തുടങ്ങി റെയിൽവേസ്റ്റഷനും എയർപോർട്ടും എല്ലാം സമീപത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ തിരുവന്തപുരത്തെ ആദ്യത്തെ പ്രോജക്ടാണിത്.


ഈ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫോൺ- 9387 500 500
ഇമെയിൽ- marketing@josalukkasproperties.com
വെബ് സൈറ്റ് - www.josalukkasproperties.com

Content Highlights: Jos Alukkas Properties

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented