.
വിദേശ നിലവാരത്തിലുള്ള ഗുണമേന്മയും സൗകര്യങ്ങളും ഇന്ത്യയിലും ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി‘ഹൈലൈറ്റ് ഗ്രൂപ്പ്’രൂപപ്പെടുത്തിയ പദ്ധതികൾ ഉപഭോക്താക്കൾ ഇരുകൈകളും നീട്ടിസ്വീകരിച്ചിരിക്കുകയാണ്. ഇതേ വിജയരഹസ്യം മുൻനിർത്തിതന്നെയാണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’അതിന്റെ പുതിയ പദ്ധതികളുമായി മുന്നോട്ടുകുതിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലയളവിനുള്ളിൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ചതും വിശ്വാസ്യതയുമുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായി മാറാൻ ‘ഹൈലൈറ്റ് ഗ്രൂപ്പ്’നെ പ്രാപ്തരാക്കിയത് പുതുമയാർന്ന ആശയങ്ങളും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളുമാണ്. വാണിജ്യ-പാർപ്പിട സമുച്ചയങ്ങളുടെ നിർമ്മണത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും സംതൃപ്തിനൽകുന്നതും ഉയർന്ന ഗുണനിലവാരത്തിലുള്ളതുമായ അനുഭവം നൽകുകവഴി ‘ഹൈലൈറ്റ് ഗ്രൂപ്പ്’ ഇന്ന് ഈ മേഖലയിലെ ഏറ്റവും മുൻനിരയിലാണുള്ളത്.
‘ഹൈലൈറ്റ് ഗ്രൂപ്പി’നെ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയേറിയ മികച്ച ബ്രാൻഡ് ആക്കി മാറ്റുന്നതിന് പിറകിൽ പ്രവർത്തിച്ച ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാനെ ‘ഗെയിം ചെയ്ഞ്ചർ ഇൻ കേരള റിയൽറ്റി സെക്ടർ’ എന്ന പദവി നൽകി ടൈംസ് ഗ്രൂപ്പ് ആദരിച്ചത്, വെല്ലുവിളികൾ ഏറ്റെടുക്കാനും അവ കുറ്റമറ്റ രീതിയൽ സാക്ഷാത്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ചാണ്. രണ്ട് പതിറ്റാണ്ട് എന്ന ചെറിയ കാലയളവിനുള്ളിത്തന്നെ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയെ അവിസ്മരണീയമാം വിധം മാറ്റിമറിക്കാൻ ‘ഹൈലൈറ്റ്’ എന്ന ബ്രാൻഡിനായിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന വാണിജ്യമേളകളിൽ ലഭ്യമാകുന്ന ഷോപ്പിംഗ് അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷവുമായാണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാളുകൾ നിർമ്മിച്ചുവരുന്നത്. വൻ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറിയ പട്ടണങ്ങൾ എന്നിങ്ങിനെ തരംതിരിച്ചുകൊണ്ടാണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’പുതിയ പദ്ധതികൾ നടപ്പാക്കിവരുന്നത്.
ഇതിന്റെ ഭാഗമായാണ് നിലവിൽ കോഴിക്കോട്, തൃശ്ശുർ എന്നി നഗരങ്ങളിൽ ‘ഹൈലൈറ്റ് മാളു’കൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെ ഇടത്തരം നഗരങ്ങളിൽ ‘ഹൈലൈറ്റ് സെന്റർ’ എന്ന പേരിൽ വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ചെറിയ പട്ടണങ്ങളിൽ ആരംഭിക്കുന്ന ‘ഹൈലൈറ്റ് കൺട്രിസൈഡ്’ മാളുകളുടെ തുടക്കം മലപ്പുറം ജില്ലയിലെ അതിവേഗം വികസിക്കുന്ന ചെമ്മാടിന്റെ ഹൃദയഭാഗത്താണ് പ്രാവർത്തികമാകുന്നത്. ഇവയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇടത്തരം നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വൻനഗരങ്ങളിൽ ലഭിക്കുന്ന സൗകര്യങ്ങളും ഷോപ്പിംഗ് അനുഭവവും ലഭ്യമാകുകയും ഈ പ്രദേശങ്ങൾ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 10 പദ്ധതികൾ നടപ്പാക്കുന്നതിനാണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’ഒരുങ്ങുന്നത്.
.jpg?$p=3bda311&&q=0.8)
വാണിജ്യ-പാർപ്പിട സമുച്ചയ നിർമ്മാണ രംഗത്ത് നൂതനങ്ങളായ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഹൈലൈറ്റ് ഗ്രൂപ്പ് തന്നെയാണ് കോഴിക്കോട് നഗരത്തിൽ നിർമ്മിച്ച ‘ഫോക്കസ് മാളി’ലൂടെ കേരളത്തിൽ മാൾ സംസ്കാരത്തിന് തുടക്കമിട്ടത്. ഈ സംരംഭത്തിന്റെ വൻവിജയത്തിന് ശേഷമാണ് കൂടുതൽ വിസ്തൃതിയും അത്യന്താധുനിക സൗകര്യങ്ങളുമായി കോഴിക്കോട് നഗരത്തിൽ തന്നെ ‘ഹൈലൈറ്റ് മാൾ’ എന്ന വിസ്മയം പടുത്തുയർത്തിയത്.
ബിസിനസ്സ് പാർക്ക്, രണ്ടായിരത്തിൽപരം അപ്പാർട്ട്മെന്റുകൾ, മറ്റ് ഒട്ടേറെ സൗകര്യങ്ങൾ എന്നിവയടങ്ങിയ ‘ഹൈലൈറ്റ് സിറ്റി’യുടെ ഭാഗമായാണ് ‘ഹൈലൈറ്റ് മാൾ’ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയമായ നിർമ്മാണ പദ്ധതിക്കുള്ള ‘കൺസ്ട്രക്ഷൻ വേൾഡ് ആർകിടെക്സ് ആന്റ് ബിൽഡേഴ്സ്’ പുരസ്കാരം 2016 ൽ ഹൈലൈറ്റ് സിറ്റിയെ തേടിയെത്തിയതും ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്റെ മികവിനുള്ള മറ്റൊരംഗീകാരമാണ്. ഇതിനുമമ്പായി ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ്സ് പാർക്കിന് കെട്ടിട നിർമ്മാണ വിഭാഗത്തിൽ മികച്ച വണിജ്യ സമുച്ചയത്തിനുള്ള ‘ഐ.സി.ഐ പുരസ്കാരം’ 2014 ൽ ലഭിച്ചതും എടുത്തുപറയേണ്ടതാണ്.
ഹൈലൈറ്റ് ഒളിംപസ്
കോഴിക്കോട് ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായി നിർമ്മിച്ച ‘ഹൈലൈറ്റ് ഒളിംപസ്’എന്ന പാർപ്പിട സമുച്ചയം ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഇതുവരെയുള്ള പദ്ധതികളിൽ ഒരു പൊൻതുവലാണ്. 33 നിലകളിലായി 526 അപ്പാർട്ട്മെന്റുകൾ അടങ്ങിയ ഈ അത്യന്താധുനിക പദ്ധതിക്ക് കീഴിൽ 919 മുതൽ 3150 ചതുരശ്ര അടിവരെ വിവിധ ശ്രേണികളിലുള്ള പാർപ്പിടങ്ങൾ ലഭ്യമാണ്. കൂടാതെ 40,000 ചതരശ്രയടി വിസ്തീർണ്ണമുള്ള റിക്രിയേഷൻ ഫ്ലോർ ഈ പദ്ധതിയുടെ മറ്റൊരു ആകർഷണീയതയാണ്.
ഹൈലൈറ്റ് സെന്റർ
വൻകിട നഗരങ്ങളിൽ മാത്രം ലഭ്യമാകുന്ന മാൾ സൗകര്യങ്ങൾക്കും ഷോപ്പിംഗുകൾക്കും ഇടത്തരം നഗരങ്ങളിലുള്ളവർ സമയം നഷ്ടപ്പെടുത്തിയും ഗതാഗതക്കുരുക്കുകളെ അതിജീവിച്ചും യാത്രചെയ്യേണ്ട അവസ്ഥ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ‘ഹൈലൈറ്റ് സെന്റർ’ എന്ന ആശയം രൂപപ്പെടുന്നത്. സംസ്ഥാനത്തെ വളർന്നുവരുന്ന മണ്ണാർക്കാട്, കുന്ദംകുളം, നിലമ്പൂർ എന്നി ഇടത്തരം നഗരങ്ങളിൽ ‘ഹൈലൈറ്റ് സെന്റ’റുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. ഇവ പ്രവർത്തന സജ്ജമാകുന്നതോടെ ഇവിടെയും സമീപപ്രദേശത്തുമുള്ള ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മികച്ച നിലവാരമുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാകും.
‘ദ വൈറ്റ് സ്കൂൾ ഇന്റർനാഷണൽ’
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പുറമെ വിദ്യാഭ്യാസ മേഖലയിലേക്കും ‘ഹൈലൈറ്റ് ഗ്രൂപ്പ്’അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ദ വൈറ്റ് സ്കൂൾ ഇന്റർനാഷണൽ’ എന്ന സംരംഭത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
പാലക്സി സിനിമാസ്
മികച്ച സ്ക്രീൻ-ശബ്ദ അനുഭവം കഴ്ചവെക്കുന്ന EPIQ സംവിധാനം കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തുന്ന പലാക്സി സിനിമാസ് മലയാളി പ്രേക്ഷകർക്ക് മികച്ചൊരു മായികാനുഭവമായിരിക്കും. ഇന്ത്യയിലെ വിനോദ മേഖലയിലെ പ്രമുഖരായ QUBEസിമയുടെ പ്രീമിയം ലാർജ്ജ് ഫോർമാറ്റാണ് EPIQ വിലൂടെ സിനിമാസ്വാദകർക്ക് മുന്നിലെത്തുന്നത്. എട്ട് സ്ക്രീനുകളടങ്ങുന്ന ഈ തീയറ്റ സമുച്ചയം 2023 ത്തിന്റെ ആദ്യപകുതിയിൽതന്നെ പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഹഗ് എ മഗ്’
‘ഹഗ് എ മഗ്’എന്ന ബ്രാൻഡ് അവതരിപ്പിക്കുക വഴി ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള കഫേ എക്പീരിയൻസ് ആണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’ ഒരുക്കിയിരിക്കുന്നത്. ഹൈലെറ്റ് സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഹഗ് എ മഗ്’ ആരംഭിച്ച് ചുരുങ്ങിയ കാലത്തിനകംതന്നെ യുവാക്കളടങ്ങുന്ന ഉപഭോക്താക്കൾ അതിനെ രണ്ടുകൈകളും നീട്ടി സ്വീകരിച്ചു എന്നകാര്യവും എടുത്തുപറയേണ്ടതാണ്. കേരളത്തിലുടനീളം ഹൈലൈറ്റ് സിറ്റികളിലും ഹൈലൈറ്റ് മാളുകളിലും അനുബന്ധ പദ്ധതികൾക്ക് കീഴിലും താമസിയാതെ ‘ഹഗ് എ മഗ്’ന്റെ കഫേ എക്പീരിയൻസ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും.
Content Highlights: Hilite Group
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..